” ആ ശരി പാപ്പാ, പിന്നെ കഴിച്ചായിരുന്നോ..??”
” ഇല്ല കൊച്ചേ ഇപ്പൊ എഴുന്നേറ്റതേ ഉള്ളൂ, അവിടെ എന്തൊക്കെയുണ്ട് വിശേഷം, പോയ കാര്യം എല്ലാം ശരിയായോ..?? ”
” ആ മീറ്റിംഗ് ഒക്കെ കഴിഞ്ഞു മിക്കവാറും ഇന്ന് രാത്രി തന്നെ ഞങ്ങൾ തിരിച്ചു പോരും..”
” ശരി എന്തായാലും ഞാൻ മോൾ എഴുന്നേറ്റിട്ട് വിഡിയോ കോൾ വിളിക്കാം..”
അതും കൂടി പറഞ്ഞശേഷം വോയ്സ് കോൾ കട്ട് ആയിരുന്നു,
സ്റ്റെല്ല ഫോണും കൈയിൽ പിടിച്ചു അതുപോലെ തന്നെ ബെഡ്ഢിൽ കിടന്നു, അപ്പോഴേക്കും ആൽബി വാഷ് റൂമിൽ നിന്നും പുറത്തിറങ്ങിയിരുന്നു,
അവളെ കണ്ടെങ്കിലും മുഖത്ത് വലിയ ചിരി ഒന്നുമില്ല, അവൾ ആൽബിയെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
ആൽബിൻ ടർക്കിയും തോളിൽ ഇട്ട് ബെഡ്ഢിലേക്ക് വന്നു ഇരുന്നതും സ്റ്റെല്ല അവന്റെ അടുത്തേക്ക് പോയിരുന്നു,
” എന്തുപറ്റി ദേഷ്യമാണോ..?? ”
” ദേഷ്യം ഒന്നുമില്ല…”
” പിന്നെ എന്താ ഇങ്ങനെ പെരുമാറുന്നത്, ഇന്നലെ പോയത് ഇഷ്ടപ്പെട്ടില്ലേ..? ചോദിച്ചിട്ട് അല്ലേ പോയത്..?? ”
അവളുടെ തുടരെ തുടരെ ഉള്ള ചോദ്യത്തിന് അവൻ മറുപടി ഒന്നും മിണ്ടിയില്ല,
“എന്താ ആൽബി ഇങ്ങനെ തുടങ്ങിയാൽ ചെയ്യുക, ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയല്ലേ നമ്മൾ ഇങ്ങോട്ട് വന്നത്..?? ”
അവൾ ആൽബിയുടെ കൈ പിടിച്ച് അവനിലേക്ക് ചേർന്ന് ഇരുന്നു,
“ഇങ്ങോട്ട് പോരുന്നതിനു മുന്നേ ഞാൻ ചോദിച്ചതല്ലേ, ശരിക്കും ഉറപ്പിച്ച് തന്നെയാണോ ഇറങ്ങിയത് എന്നെല്ലാം..?? ”
ഒരു മറുപടിക്കായി സ്റ്റെല്ല ആൽബിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു,
“ആൽബി, എങ്കിൽ പിന്നെ നിനക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ പോകണ്ട നിന്റെ അടുത്ത കിടക്കുന്നതാണ് ഇഷ്ടമെന്ന്, ഞാനിവിടെ തന്നെ നിൽക്കില്ലായിരുന്നൊ..?? ”
അതിനും അവനു മറുപടി ഒന്നും ഉണ്ടായിരുന്നില്ല,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ