സ്റ്റെല്ല വേഗം എഴുന്നേറ്റ് ബെഡിലേക്ക് ഇരുന്ന ശേഷം മുടി വാരി കെട്ടിവച്ചു,
” പത്തുമണിക്കാണ് ഫ്ലൈറ്റ് ഇനി ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് വേണം പോകാൻ വേഗം ഫ്രഷാവാൻ നോക്ക്…”
അതും പറഞ്ഞ് ആൽബിൻ അലമാരയിൽ നിന്നും അവന്റെ ഡ്രസ്സ് പുറത്തേക്കെടുക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു,
സ്റ്റെല്ലാ കണ്ണും തിരുമ്മി നേരെ വാഷ് റൂമിൽ കയറിയതും ആൽബിൻ ചെയ്ത് കൊണ്ടിരുന്ന ജോലിയിൽ ശ്രെദ്ധ കൊടുത്തു,
റൂമിലെ ചെറിയ ശബ്ദങ്ങൾ കേട്ടിട്ടാവണം ശിവയും പതിയെ കണ്ണ് തുറന്നു,
അവൻ എഴുന്നേറ്റിരുന്ന് ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചപ്പോൾ ആൽബിൻ ഡ്രസ്സ് എല്ലാം പാക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്,
” ഹലോ ശിവ, നന്നായി ഉറങ്ങുകയായിരുന്നു അതാ വിളിക്കാഞ്ഞേ, ആർ യൂ ഒക്കേ..”
” യെസ് അയാം ഫൈൻ..”
ആൽബിയെ നോക്കി ഒന്ന് ചിരിച്ച ശേഷം ശിവ എഴുനേറ്റിരുന്നു,
” ശിവാ പത്തുമണിക്കാണ് ഫ്ലൈറ്റ് എങ്കിൽ നമുക്ക് ഇവിടെ നിന്നും ഒരു എട്ടര മണിക്ക് എങ്കിലും ഇറങ്ങണ്ടേ…?? ”
” ആം യെസ്, നിങ്ങൾ റെഡി ആയിക്കോ ഞാൻ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം” അതും പറഞ്ഞ് ശിവ പതിയെ എഴുന്നേറ്റ് അവന്റെ റൂമിലേക്ക് നടന്നു,
10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സ്റ്റെല്ലയും റെഡിയായി ഇറങ്ങിയിട്ടുണ്ടായിരുന്നു,
ഒരു നീല കളർ ജീൻസും ബ്ലാക്ക് കളർ ഹാൾഫ് കൈ ഷർട്ടും ആണ് സ്റ്റെല്ലാ ധരിച്ചത്, ആൽബിൻ പതിവ് പോലെ കാർഗോസും ടീഷർട്ടും തന്നെയായിരുന്നു,
രണ്ടുപേരും അവരുടെ ബാഗുകൾ എത്രയും പെട്ടെന്ന് പാക്ക് ചെയ്യാൻ തുടങ്ങി,
“ആൽബി ബ്രേക്ഫാസ്റ്റ് ഇവിടെ നിന്ന് കഴിച്ചിട്ട് പോകാം അല്ലേ..?? “

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ