റസ്റ്റോറന്റിലെ ഒഴിഞ്ഞ മൂലയിൽ ആയി ഒരു ടേബിളിൽ മൂന്നുപേരും ഇരുന്നശേഷം ചപ്പാത്തിയും ചിക്കൻ കറിയും ഓർഡർ ചെയ്തു,
” അപ്പോൾ നിങ്ങൾ പോവാല്ലേ..?? ”
ശിവയുടെ പതിഞ്ഞ ശബ്ദം,
” പോകാതിരിക്കാൻ കഴിയില്ലല്ലോ ശിവ നാട്ടിൽ നമുക്ക് മറ്റൊരു ലൈഫ് കൂടിയില്ലേ..?? ” ആൽബിയുടെ മറുപടി കേട്ടതും ശിവ പതിയെ ചിരിച്ചു,
” ശരിയാണ് ആൽബിൻ നീ പറഞ്ഞത് പോലെ നമ്മൾ തമ്മിലുള്ള സമയം അവസാനിക്കാറായിരിക്കുന്നു….”
സ്റ്റെല്ലാ ഒന്നും മിണ്ടാൻ ആവാതെ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു,
ആൽബിൻ പറഞ്ഞത് പ്രകാരം അവന്റെ ഓഫീസിൽ നിന്നും പുറത്തേക്ക് പോകാനുള്ള പേപ്പേഴ്സ് ഏകദേശം റെഡിയാണ്, ഇനി ഒരിക്കൽ താൻ ശിവയെ കാണുമോ ഇല്ലയോ എന്ന് പോലും അറിയില്ല….!!
“എന്റെ സൗകര്യങ്ങളെല്ലാം നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് തന്നെ ഞാൻ വിചാരിക്കുന്നു..”
” എല്ലാം അടിപൊളിയായിരുന്നു ശിവ ഏറ്റവും നല്ല രീതിയിൽ തന്നെ ഞങ്ങൾ എൻജോയ് ചെയ്തു ആൻഡ് താങ്ക്യൂ ഫോർ എവെരിതിംഗ്..”
ആൽബിൻ അവനെ ഇടതു കൈ നീട്ടി ശിവക്ക് ഹസ്ത്ദാനം നൽകി,
അവർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ശിവയുടെ ഫോൺ ശബ്ദിച്ചത്,
അവൻ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു,
” ഹലോ നീ പുറത്തുണ്ടോ…?? ”
അപ്പുറത്ത് ആരോ സംസാരിക്കുന്നു,
” ആം ഓക്കേ ഞങ്ങൾ ഏകദേശം ഫിനിഷ് ചെയ്യാനായി, നീ കാർ എടുത്ത് പുറത്ത് നിൽക്ക്..”
കോൾ കട്ട് ചെയ്ത ശേഷം ശിവ എന്തോ ആലോചിച്ചു നിന്നു പിന്നെ ഫുഡ് കഴിക്കുന്നതിലെക്ക് ശ്രെദ്ധ തിരിച്ചു,
ഏകദേശം 20 മിനിറ്റ് കൊണ്ട് തന്നെ അവർ ഭക്ഷണം കഴിച്ച് പൂർത്തിയാക്കി, പുറത്തേക്ക് ഇറങ്ങിയിട്ടുണ്ടായിരുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ