എയർപോർട്ടിലേക്ക് പോകുവാൻ ശിവയും കൂടെ വരാമെന്ന് നേരത്തെ എറ്റിരുന്നു,
സമയം ഏകദേശം എട്ടര ആയിരിക്കുന്നു ഇനിയും ഒരു മണിക്കൂറിനുള്ളിൽ എയർപോർട്ടിൽ എത്തിയാൽ മാത്രമേ ചെക്കിൻ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ,
പുറത്തേക്ക് എത്തിയതും ആ ലാൻഡ് ക്രുയിസർ അവരെയും കാത്ത് റിസോർട്ടിന്റെ മുന്നിൽ കിടപ്പുണ്ടായിരുന്നു,
ശിവ മുൻസീറ്റിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നതും , പുറകിലെ ഡോർ തുറന്ന് സ്റ്റെല്ലയും ആൽബിനും അകത്തേക്ക് കയറി,
ഡ്രൈവർ സീറ്റിലെ ആളെ കണ്ടതും സ്റ്റെല്ല പെട്ടെന്ന് ഞെട്ടി പോയി,
” ഹലോ മാം ഹലോ സർ…”
ഡ്രൈവർ സീറ്റിൽ നിന്നും ഭഗത്ത്, രണ്ടു പേരെയും തിരിഞ്ഞു നിന്ന് വിഷ് ചെയ്തു,
” ഇത് എന്റെ പയ്യനാ ഇന്നലെ രാത്രി എത്തിയതേയുള്ളൂ, പിന്നെ വന്ന ക്ഷീണം കൊണ്ട് നേരെ കേറി കിടന്നുറങ്ങിപ്പോയി, വണ്ടിയെടുക്ക് ഭഗത്ത്…”
ശിവ പറഞ്ഞു നിർത്തിയതും പെട്ടെന്ന് ആൽബിൻ എന്തോ ഒന്ന് ശ്രദ്ധിച്ചു….
ഈ പേര് മുൻപൊരിക്കൽ കേട്ടതുപോലെ സ്റ്റെല്ലയുടെ മുഖത്തേക്ക് ശ്രദ്ധിച്ചതും അവൾ തനിക്ക് മുഖം തരാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്,
ചിലപ്പോൾ കേട്ടതിന്റെ പ്രശ്നമാകാം എന്ന് കരുതി ആൽബിനും അത് ഒഴിവാക്കി പുറത്തേക്ക് തന്നെ നോക്കിയിരുന്നു.
മൂന്നുപേരും ഒന്നും മിണ്ടാനാവാതെ നിശബ്ദരായിരിക്കുകയായിരുന്നു,
സ്റ്റെല്ലാ കാറിന്റെ ഗ്ലാസ്സിൽ കൂടി പുറത്തേക്ക് നോക്കി കാഴ്ചകൾ കണ്ടിരുന്നു,
പ്രിയപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ട രീതിയിൽ ആയിരുന്നു അവളുടെ മുഖഭാവം,
ഒരുപക്ഷേ കുറച്ചു ദിവസങ്ങൾ കൂടി ഇവിടെ തങ്ങിയിരുന്നെങ്കിൽ എന്നവൾ മനസ്സുകൊണ്ട് വല്ലാതെ ആഗ്രഹിച്ചു പോയി,
പക്ഷേ ആൽബി പറഞ്ഞതുപോലെ ഇതിനപ്പുറം ഒരു ജീവിതം കൂടിയുണ്ട്….!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ