ബാംഗ്ലൂരിൽ ഓഫീസിലെ ചില തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ആയിരുന്നു സ്വാമി,
“സ്വാമി ഒരു കോൺട്രാക്ടർ കാണാൻ വന്നിട്ടുണ്ട്…”
പുറത്തുനിന്നും അസിസ്റ്റന്റിന്റെ ശബ്ദം കേട്ടതും സ്വാമി പെട്ടെന്ന് ഫോണിൽ നിന്നും തല ഉയർത്തി നോക്കി,
‘താൻ ഇപ്പോൾ വരാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച ശേഷം സ്വാമി ഒരു സിഗരറ്റ് വായിലേക്ക് വെച്ച് തീ തീകൊളുത്തി,
ശിവയുടെ ഫോണിലേക്ക് വിളിച്ച് കിട്ടാത്തതിനാൽ സ്വാമി കുറച്ച് ടെൻഷനിലായിരുന്നു,
‘ഭഗത്ത് ഇന്നലെ രാത്രി അവിടെ എത്തിയിട്ടുണ്ട് എന്ന് അവൻ തന്നെ വിളിച്ച് അറിയിച്ചതാണ് അതിനു ശേഷം ഇപ്പോൾ രണ്ടുപേരെയും വിളിച്ചിട്ട് കിട്ടുന്നില്ല,
സിഗരറ്റ് വലിച്ചു പൂർത്തിയാക്കി വേസ്റ്റ് ബിന്നിലേക്ക് കുറ്റി കളഞ്ഞ ശേഷം സ്വാമി പതിയെ താഴേക്ക് നടന്നു,
” ഹലോ സർ….”
കാണാൻ വന്നിരിക്കുന്ന കോൺട്രാക്ടർ സ്വാമിക്ക് ഷേക്ക് ഹാണ്ട് നൽകി,
തിരികെ കൈ കൊടുത്ത ശേഷം അവർ ഒരു ടേബിളിനു ഇരുവശമായി ഇരിപ്പുറപ്പിച്ചു.
സമയം പതിയെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു, കോൺട്ട്രാക്റ്ററുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സ്വാമിയുടെ ഫോണിലേക്ക് തുടർച്ചയായി മെസ്സേജ് വരുന്ന ശബ്ദം കേട്ടതും അയാൾ ഫോൺ കയ്യിലേക്ക് എടുത്തു നോക്കി,
വാട്സാപ്പിൽ അറിയാത്ത ഒരു നമ്പറിൽ നിന്നും മൂന്ന് പിക്ചർ മെസ്സേജ് വന്നു കിടക്കുന്നുണ്ട്,
സ്വാമി മെസ്സേജ് ഓപ്പണാക്കി നോക്കിയതും പെട്ടെന്ന് അയാളുടെ കാലിൽ നിന്നും ഒരു തരിപ്പ് കയറി ശരീരമാകെ വിറക്കാൻ തുടങ്ങി..
നെഞ്ചിൽ നിന്നും ഉയർന്ന് വന്ന ചങ്കിടിപ്പ് ക്രമാതീതമായി കൂടി ശരീരം ആകേ തളരുന്നത് പോലെ….!!
സ്വാമി എത്രയും പെട്ടെന്ന് ടേബിളിൽ നിന്നും എഴുന്നേറ്റ് താഴേക്ക് നടന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ