മെലാക്കാ സിറ്റി, സമയം വൈകുന്നെരം 7 മണിയോട് അടുക്കുന്നു,
ഇരു വശത്തും ഇരുമ്പ് പാളികളിൽ ഘടിപ്പിച്ചിരിക്കുന്ന കരുത്തുറ്റ വാതിലിനു മുകളിൽ തിളങ്ങുന്ന ലൈറ്റുകൾ പ്രകാശിക്കുന്നു..
വാതിലിന് സമീപം അലങ്കാരമായി നിൽക്കുന്ന ഇരുമ്പ് ഗോളങ്ങൾക്കും കൽക്കൂട്ടങ്ങൾക്കും മുകളിൽ സുരക്ഷയ്ക്ക് ആയി വച്ചിരിക്കുന്ന CCTV യും അതിനു ചുവട്ടിലായി നിര നിരയായി കിടക്കുന്ന സബർബൻ കാറുകളും,
ഗേറ്റിന്റെ തുടക്കത്തിലായി കാവൽ നിൽക്കുന്ന ആയുധധാരികളായ കുറച്ചു പേർ, ആ വലിയ കെട്ടിടത്തിന്റെ മുന്നിലേക്ക് രണ്ട് ബെൻസ് കാറുകൾ വന്ന് നിരങ്ങി നിന്നു,
അതിൽ നിന്നും ഇറങ്ങിയ കറുത്ത കോട്ടും സ്യൂട്ടും ധരിച്ച മൂന്ന് പേർ പ്രധാന വാതിൽ ലക്ഷ്യമാക്കി നടന്നു…..!!
കണ്ണുകളിലെ കെട്ടഴിച്ചു മാറ്റിയതും ശിവ കണ്ണുകൾ ഒന്ന് തിരുമി തുറന്നു,
മുട്ടുകുത്തി പുറകോട്ട് കൈ കെട്ടിയാണ് അവരെ നിർത്തിയിരുന്നത്, അവൻ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു,
തൊട്ടടുത്തായി ആൽബിനെയും ഭഗത്തിനെയും അതേ രീതിയിൽ തന്നെ മുട്ടുകുത്തി പുറകോട്ട് കൈ കെട്ടി നിർത്തിയിട്ടുണ്ടായിരുന്നു,
” സ്റ്റെല്ലാ….?? ”
ഒരു നിമിഷം സംശയത്തോടെ ശിവാ ചുറ്റുപാടും കണ്ണുകൾ ഓടിച്ചു,
‘ ഇല്ല അവൾ അടുത്തെങ്ങും ഇല്ല…’
രണ്ടുപേർ മുന്നോട്ടു വന്ന് ആൽബിന്റെയും ഭഗത്തിന്റെയും കണ്ണുകളിലെ കെട്ടുകൾ കൂടി ഊരി മാറ്റിയിരുന്നു,
മണിക്കൂറുകൾക്ക് ശേഷം കണ്ണിലെ മൂടൽ മാറ്റിയതും ഒരു മങ്ങൽ പോലെയാണ് ആൽബിക്ക് കാഴ്ചകൾ തോന്നിയത്,
ദൂരെ നിന്നും നടന്നടുക്കുന്ന ഒരു ബൂട്ടിന്റെ ശബ്ദം അവന്റെ ചെവിയിൽ വ്യക്തമായിരുന്നു,
ചുറ്റുപാടും നിൽക്കുന്ന കറുത്ത കോട്ട് ധരിച്ച ഏകദേശം 10 ഓളം യുവാക്കൾ..
‘താൻ മാഫിയാ ലോകത്തിൽ വന്ന് പെട്ടിരിക്കുകയാണ് ‘
ആൽബിക്കും ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു…’

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ