‘സ്റ്റെല്ലാ…?? ‘
ശിവയെപ്പോലെ തന്നെ അവനും വിറളി പിടിച്ച് ചുറ്റുപാടും തപ്പി കൊണ്ടിരുന്നെങ്കിലും, സ്റ്റെല്ലാ ആ പരിസരത്ത് എങ്ങും ഉണ്ടായിരുന്നില്ല,
” എന്റെ വൈഫ് എവിടെ….?? ”
ഉറക്കെയുള്ള അവന്റെ ചോദ്യത്തിന് ആരും മറുപടി നൽകിയില്ല,
ദൂരെ നിന്നും നടന്നുവരുന്ന ബൂട്ടിന്റെ ശബ്ദം അടുത്ത് വന്നതും ആൽബി അയാളെ ശ്രെദ്ധിച്ചു,
കറുത്ത കോട്ട് ധരിച്ച ആജാനബാഹു, കറുത്ത വർഗ്ഗത്തിൽ പെട്ട അത്യാവശ്യം ഉയരവും അതിനൊക്കെ തടിയുമുള്ള മനുഷ്യൻ,
രണ്ട് കാതുകളിലും സ്റ്റഡ് ഇട്ടിരിക്കുന്നു മൊട്ടയടിച്ച തലയും, കുറ്റിത്താടിയും….’
‘ അയാൾ ആരാണെന്നോ എന്താണെന്നോ ആൽബിക്ക് അറിയില്ലായിരുന്നു, എങ്കിലും ശിവയും ഭഗത്തും അയാളെ തിരിച്ചറിഞ്ഞിരുന്നു,
‘ ഒന്നാമൻ ‘ എന്നറിയപ്പെടുന്ന സാം ബ്രദേഴ്സിന്റെ തലവൻ,
” ഹലോ ശിവാ, നൈസ് ടു മീറ്റ് യു…”
അയാൾ മുന്നോട്ടേയ്ക്ക് വന്നതും ശിവയുടെ മുഖം ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി,
“ആൾ റൈറ്റ്, എന്നെ പരിചയപ്പെടുത്താം എന്റെ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല പക്ഷേ ഞാൻ നിങ്ങൾക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ തന്നെയാണ്, നമ്മൾ തമ്മിൽ ഇതിനു മുൻപ് കൊണ്ടും കൊടുത്തും ഒരുപാട് പഴകിയതല്ലേ, ശിവക്കെല്ലാം അറിയാമല്ലോ…??”
” പുറകിൽ നിന്നും കുത്തിയിട്ടാണോടാ ചങ്കൂറ്റം കാണിക്കുന്നത് തായോളി…?? ”
ശിവയുടെ രോഷം കൊണ്ട് വിറക്കുന്ന ശബ്ദത്തിന് അയാൾ മുന്നോട്ട് നടന്നു വന്നു,
” മാർഗ്ഗമല്ല ശിവാ ലക്ഷ്യം മാത്രമാണ് പ്രധാനം..” അതു പറഞ്ഞതും, അയാളുടെ മുഷ്ടി ചുരുട്ടിയുള്ള ഇടിയിൽ ശിവാ മുന്നോട്ടുവീണു പോയിരുന്നു, അവന്റെ ചുണ്ടിൽ കൂടി കട്ട ചോര ഒലിച്ച് ഇറങ്ങാൻ തുടങ്ങി….!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ