“മെലാക്കയും ജോർജ് ടൗണും അടക്കി ഭരിച്ചിരുന്ന സോ കോൾഡ് ഫക്കിംഗ് ഗ്യാങ്സ്റ്റർ, എന്തു പറ്റി ശിവാ തനിക്ക്…?? അറിയില്ലായിരുന്നൊ ഒരു പുരുഷന്റെ ബലവും ബലഹീനതയും അവന്റെ പെണ്ണാണെന്ന്….”
ഒന്നാമൻ വായിലേക്ക് ഒരു സിഗരറ്റ് വച്ച് കത്തിച്ചു ,
” സിഗരറ്റ് വേണോ എന്ന് ചോദിക്കുന്നില്ല വലിക്കാൻ കഴിയില്ലല്ലോ…”
ഒരു ചിരിയോടെ അയാൾ കൈവിരലുകൾ നൊടിച്ചതും അനുയായികൾ ഒരു കസേര ആൾക്ക് പുറകിലായി കൊണ്ടിട്ടു,
” ശിവാ എന്റെ റോൾ മോഡൽ ആരാണെന്ന് തനിക്കറിയാമോ….?? ”
അയാളുടെ ചോദ്യത്തിന് ശിവയും ആൽബിനും സംശയത്തോടെ മുഖാ മുഖം നോക്കി,
” ശരി ഞാൻ തന്നെ പറയാം, അത് വേറെ ആരും അല്ല തന്റെ അച്ഛൻ ചന്ദ്രഗൗഡയാണ് എന്തൊരു മനുഷ്യനായിരുന്നു അദ്ദേഹം, ഇന്ത്യയിൽ നിന്നും വന്ന് മലേഷ്യയിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത പ്രതാപൻ…”
ഒന്നാമൻ സിഗരറ്റ് പുകാ വായിലേക്ക് വലിച്ചെടുത്ത് വീണ്ടും സംസാരം തുടർന്നു,
” ഈ നാട്ടിൽ നിലനിൽക്കുന്നതിന് ആദ്യം വേണ്ടത് ലോക്കൽ സപ്പോർട്ട് ആണെന്ന തിരിച്ചറിവിൽ ഇവിടെ കുടിയേറിയ തമിഴന്മാർക്കിടയിൽ ഇമേജ് ഉണ്ടാക്കി അവരെ സംരക്ഷിച്ച് വർഷങ്ങൾക്കു ശേഷം വലതു കാൽ ചവിട്ടി നിലയുറപ്പിച്ച് എസ് സി ജി എന്ന വമ്പൻ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നു, ശരിക്കും ആളൊരു ഹീറോ തന്നെയായിരുന്നു കേട്ടോ….”
” എന്റെ അച്ഛനെപ്പറ്റി നിനക്കെന്തറിയാം നിന്നെപ്പോലെ ഒരു ചെറ്റയ്ക്ക് അദ്ദേഹത്തിന്റെ പേര് പറയാൻ പോലും യോഗ്യതയില്ല….”
ശിവയുടെ രോഷത്തിന് മറുപടി ചിരി മാത്രമായിരുന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ