” അപ്പോൾ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയെ,യെസ് ബിസിനസ് കൈ മാറ്റം, ചന്ദ്ര ഗൗഡ മരിച്ചപ്പോൾ അയാളുടെ വലം കൈ ആയിരുന്ന സ്വാമി ഇപ്പോൾ നിന്റെ സ്വാമ്രാജ്യത്തിന്റെ സൈന്യാധിപൻ, വൗ സൂപ്പർ അതിനൊപ്പം അംഗരക്ഷകൻ ആയി , നിന്റെ എല്ലാത്തരം തോന്ന്യാസത്തിനും കൂടെ നിൽക്കുന്ന ഭഗത്തും, നീ കൊല്ലാൻ പറഞ്ഞാൽ കൊല്ലും നീ ചാവാൻ പറഞ്ഞാൽ ചാവും, കൊള്ളാം ചെറ്റത്തരത്തിനും കൂടെ നിൽക്കാൻ ആളുണ്ടല്ലോ….”
ഒന്നാമൻ സംസാരിക്കുമ്പോൾ ഇടക്കെല്ലാം വാച്ചിൽ സമയം നോക്കുന്നുണ്ടായിരുന്നു,
അതേസമയം ആൽബിയുടെ ചിന്തകൾ മറ്റൊരു വഴിക്ക് ആയിരുന്നു,
തന്റെ മുന്നിലിരിക്കുന്ന ഗ്യാങ്സ്റ്റർ വിളിച്ചിരിക്കുന്ന പേര് ഒരുപാട് തവണ കേട്ടിരുന്നു,
ഭഗത്ത്….!! ഒരു പക്ഷേ സ്റ്റെല്ലാ പറഞ്ഞ കഥകളിലും ഈ പേരുണ്ടായിരുന്നു അങ്ങനെയെങ്കിൽ….????
അവൻ സംശയത്തോടെയും ആശ്ചര്യത്തോടെയും ശിവയുടെ മുഖത്തേക്ക് നോക്കി…!!
“സ്റ്റെല്ലാ എവിടെ…?? ”
ശിവയുടെ ആക്രോശിക്കുന്ന ശബ്ദം കേട്ടതും ഒന്നാമൻ ഒരു ചിരിയോടെ ഒരു കാലിന്റെ മുകളിലേക്ക് മറ്റേ കാൽ കയറ്റി വെച്ചു,
” അവളെ കാണണോ..? എന്നാൽ വാ പോരെ ” അയാൾ പതിയെ എഴുന്നേറ്റ ശേഷം കൈ വിരലുകൾ ഞൊടിച്ചതും അവന്റെ കൂട്ടാളികൾ മുന്നോട്ടു വന്നു ശിവയെയും ആൽബിനെയും പിടിച്ചു എഴുന്നേൽപ്പിച്ചിരുന്നു,
“ജസ്റ്റ് ഫോളോ മീ….”
ഒന്നാമന്റെ നിദേശം കിട്ടിയതും ആൽബിനും ശിവയും ഒരുപോലെ മുന്നോട്ട് നടന്നു,
ആ വലിയ ഹാളിന്റെ അറ്റത്തായി ഒരു ബെഡ്റൂം ഉണ്ടായിരുന്നു,
റൂം തുറന്ന് അകത്തേക്ക് കയറിയതും ഉള്ളിലെ കാഴ്ച കണ്ട് ആൽബിന്റെയും ശിവയുടെയും ശരീരം ഒരുപോലെ ഞെട്ടി വിറച്ചു….!!
അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അവർക്ക് ഏകദേശം ഉറപ്പായിരുന്നു…..!!!!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ