മെലാക്കയിലെ എയർപോർട്ടിൽ പ്രൈവറ്റ് ജെറ്റ് ലാൻഡ് ചെയ്തതും സ്വാമി ടെൻഷനോടേ കൈവിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു,
ഡോർ തുറന്നു കൊടുത്തതും അയാൾ എത്രയും പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി നടന്നു,
എയർപോർട്ടിന് മുന്നിൽ നിർത്തിയിരിക്കുന്ന നാല് ഫോർച്യൂണർ കാറുകൾ അതിനു മുന്നിലായി നിരന്നു നിൽക്കുന്ന 20 ഓളം യുവാക്കൾ….
സ്വാമിയെ കണ്ടതും അവരിൽ ഒരുത്തൻ മുന്നോട്ട് വന്ന് സ്വാമിക്ക് ഷേക്ക് ഹാണ്ട് നൽകി,
“വെൽക്കം ടു മലേഷ്യ സ്വാമി…”
” കാര്യങ്ങൾ എന്തായി അന്വേഷിച്ചോ, എന്തെങ്കിലും ലീഡ് കിട്ടിയോ..??”
” ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നു സ്വാമി, മെയിൻ ഹൈവേയിൽ വച്ചാണ് അവസാനമായി ഫോൺ ഓഫ് ആയിരിക്കുന്നത്…”
” നമ്മുടെ എല്ലാ റിസൊഴസും യൂസ് ചെയ്യണം, ഐ വാണ്ട് ആൻ ഇമ്മിഡിയറ്റ് അപ്ഡെറ്റ് ഓൺ തീസ്..”
” യെസ് സ്വാമി…”
” ആൾറൈറ്റ്, ശിവ നിന്നിരുന്ന റിസോർട്ടിലേക്ക് വണ്ടി എടുക്ക്…”
സ്വാമിയുടെ നിർദ്ദേശപ്രകാരം എല്ലാവരും കാറുകളിലേക്ക് തിരികെ കയറി,
മെലാക്കയിലെ SCG റിസോർട്ടിലേക്ക് നാല് ഫോർച്യൂണർ കാറുകൾ റോഡിൽ കൂടി നിരയായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു.
മുന്നിലെ കാറിൽ ഇരുന്ന് സ്വാമി തന്റെ ഫോണിലേക്ക് വന്ന പിക്ചർ ഒന്നു കൂടി സൂം ചെയ്തു നോക്കി,
ആദ്യത്തെ ഫോട്ടോയിൽ ശിവയുടെ കാറിനു ചുറ്റും തോക്കും ചൂണ്ടി നിരന്നു നിൽക്കുന്ന പത്തോളം പേർ,
രണ്ടാമത്തെ ഫോട്ടോയിൽ ശിവയെയും ഭഗത്തിനെയും ആൽബിനെയും കൈകൾ പുറകോട്ട് കെട്ടി മെയിൻ ഹൈവെയിൽ നിർത്തിയിരിക്കുന്നു,
മൂന്നാമത്തെ ഫോട്ടോ അധികം വ്യക്തമല്ലാ, സ്റ്റെല്ലയെ മാത്രം ഒരു കാറിലും ബാക്കി ഉള്ളവരെ മറ്റൊരു കാറിലും കയറ്റുന്നത് പോലെ ആണ് തോന്നുന്നത്,
എല്ലാ ഫോട്ടോസും അൽപ്പം ദൂരെ നിന്നാണ് എടുത്തിരിക്കുന്നത്, അയച്ചിരിക്കുന്നത് ഒരു മലേഷ്യൻ നബറിൽ നിന്നും,
സ്വാമി എന്തോ ആലോചിച്ചു നിന്ന ശേഷം ഫോൺ ലോക്ക് ചെയ്ത്, പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് വായിലേക്ക് വെച്ച് കത്തിച്ചു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ