” എന്ത് കൊണ്ടാണ് നിങ്ങൾ ആരും അവന്റെ കൂടെ ഇല്ലാതിരുന്നത്…??? ”
“ഇന്ത്യയിൽ നിന്നും വന്ന മല്ലു കപ്പിൾ കൂടെ ഉള്ളത് കൊണ്ട് ബോസ്സ് നമ്മുടെ അപാർറ്റ്മെന്റിലെക്ക് വന്നില്ല, പകരം റിസോർട്ടിൽ ആണ് നിന്നത്, ഞങ്ങളോട് അങ്ങോട്ടേക്ക് വരണ്ട എന്ന് പ്രേത്യകം പറഞ്ഞിരുന്നു സോ…”
കൂട്ടത്തിൽ ഒരുത്തൻ വിറച്ചു വിറച്ചു ആണ് സ്വാമിയോട് സംസാരിച്ചത്,
“ശിവയോട് ഞാനൊരു നൂറുവട്ടം പറഞ്ഞതാണ് കേട്ടില്ല ഇപ്പോൾ അനുഭവിക്കാൻ പോകുന്നു…” സ്വാമി പുക ചുരുളുകൾ അകത്തേക്ക് ആഞ്ഞു വലിച്ചു കൊണ്ടിരുന്നു…!!
എസ് സി ജിയുടെ റിസോർട്ടിൽ എത്തിയതും എല്ലാവരും സ്വാമിയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
റിസോർട്ടിന്റെ മാനേജർ മുന്നോട്ടേയ്ക്ക് വന്ന് സ്വാമിക്ക് ഹസ്തദാനം നൽകി,
” പോലീസിൽ അറിയിക്കണോ സ്വാമി…,?? ”
“പോലീസൊ…?? തന്നെ ആരാടോ മാനെജർ ആക്കിയത്…മരക്കഴുത…”
സ്വാമിയുടെ ദേഷ്യത്തോടെ ഉള്ള ചോദ്യത്തിന് അയാൾ ഒന്നും മറുപടി ഒന്നും മിണ്ടിയില്ല,
ഓഫീസ് മുറിയിൽ മാനേജർ ചെയറിൽ ഇരുന്ന ശേഷം സ്വാമി എല്ലാവരെയും വിളിച്ചു കൂട്ടി,
” മൂന്ന് പേരുടെയും ഫോൺ ട്രെസ് ചെയ്യണം പിന്നെ അവസാനമായി അവരെ കാണാതായിരിക്കുന്ന സ്ഥലത്ത് ചുറ്റുമുള്ള ക്യാമറകൾ പരിശോധിക്കണം, അതുപോലെതന്നെ അവിടെ എന്തെങ്കിലും സംശാസ്പദമായ രീതിയിൽ ഉള്ള ആക്ടിവിറ്റി ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നും അന്വേഷിക്കണം, മനസ്സിലാവുന്നുണ്ടോ….?? ”
സ്വാമിയുടെ ആക്രോശത്തോടെ ഉള്ള ചോദ്യത്തിന് മുന്നിൽ നിരന്നു നിൽക്കുന്ന ഇരുപതോളം യുവാക്കൾ ഒരുമിച്ച് തലയാട്ടി.

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ