അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് റിസോർട്ടിന്റെ സ്റ്റാഫ് സ്വാമിയുടെ മുറിയിലേക്ക് ഓടി കയറിയത്,
” സ്വാമി ഒരു കോൾ വന്നിട്ടുണ്ട്….”
” ആരാണ് ഇപ്പോൾ വിളിക്കാൻ…?? ”
” അറിയില്ല ഒരു സ്ട്രെയിഞ്ചർ ആണെന്നാണ് പറഞ്ഞത് അയാൾക്ക് സ്വാമിയോട് സംസാരിക്കണം എന്ന് പറഞ്ഞു…”
“സ്ട്രൈഞ്ചർ….???”
സംശയത്തോടെ സ്വാമി അവിടെ നിന്നും എഴുന്നേറ്റ് റിസപ്ഷനിലേക്ക് നടന്നു,
ഒന്ന് ശ്വാസം വലിച്ചു വിട്ട ശേഷം ലാൻഡ് ഫോണിന്റെ റിസീവർ എടുത്ത് ചെവിയിലേക്ക് വെച്ചു,
” ഹലോ സ്വാമി ഹിയർ…”
അപ്പുറത്ത് വ്യക്തമാക്കാത്ത ഒരു മനുഷ്യന്റെ ശബ്ദം,
” നിങ്ങൾ പറയുന്നത് സത്യമാണോ..?? ” വീണ്ടും അപ്പുറത്തെ ശബ്ദം.
” നിങ്ങളാരാണെന്ന് എനിക്കറിയില്ല പക്ഷേ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു…”
അതും പറഞ്ഞ് സ്വാമി കോൾ കട്ട് ചെയ്ത ശേഷം തിരികെ റൂമിലേക്ക് പോയി,
സിൽവർ കളർ ഉള്ള ബോക്സിൽ നിന്നും ഒരു സാധനം എടുത്ത് പുറകിലേക്ക് തിരുകിയ ശേഷം സ്വാമി തിരിഞ്ഞു നിന്നു,
” ബോയ്സ് എല്ലാവരും തയ്യാറായിക്കോളൂ, സമയമായി…”
സ്വാമി രോഷത്തോടെ സിഗരറ്റ് കുറ്റി താഴേക്ക് ഇട്ട് ചവിട്ടിക്കെടുത്തി……!!
ശിവയും ആൽബിയും മനസ്സും ശരീരവും ഒരു പോലെ തളർന്ന് വല്ലാത്ത അവസ്ഥയിൽ എത്തിയിരുന്നു,
ഒന്നാമനു പുറകേ ആ വലിയ റൂം തുറന്ന് അകത്തേക്ക് കയറിയതും ഉള്ളിലെ കാഴ്ച കണ്ട് രണ്ട് പേരുടെയും ശരീരം ഒരുപോലെ ഞെട്ടി വിറച്ചു….!!
അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അവർക്ക് ഏകദേശം ഉറപ്പായിരുന്നു,
രണ്ട് പേരെയും കൈകൾ പുറകോട്ട് കെട്ടി വീണ്ടും മുട്ടുകുത്തി നിർത്തിയ ശേഷം ഒന്നാമന്റെ നിർദേശ പ്രകാരം മറ്റുള്ളവർ പുറത്ത് പോയിരുന്നു,
ബെഡ്റൂമിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന കുറച്ചു പേർ മാത്രമാണ് ഉണ്ടായിരുന്നത്,
“സ്റ്റെല്ലാ…പെണ്ണേ…?? ”
ആൽബിൻ തളർന്ന ശബ്ദത്തിൽ അവളുടെ പേര് വിളിച്ചതും സ്റ്റെല്ലാ പതിയെ മുഖം ഉയർത്തി,
“ആൽബി…..??? ”
അവളുടെ പതിഞ്ഞ ശബ്ദം,
ഒരു വലിയ കിംഗ് സൈസ് ബെഡ്ഡിനു തല ഭാഗത്തായി ഭിത്തിയിലേക്ക് ചാരി, ഭയന്ന് വിറച്ചിരിക്കുകയാണ് സ്റ്റെല്ലാ,
അവളുടെ ഇരുവശത്തുമായി ഇരിക്കുന്ന സാം ബ്രദർസ് രണ്ടാമനും മൂന്നാമനും, രണ്ടാമന്റെ കൈകൾ സ്റ്റെല്ലയുടെ മുടി ഇഴകൾ തഴുകി കൊണ്ടിരിക്കുന്നു,പെണ്ണിന്റെ മുഖത്ത് ഭയം വ്യക്തമാണ്,
‘ എന്താണ് സംഭവിക്കുന്നത് ‘ എന്ന് മനസ്സിലാകാതെ ആൽബിൻ ഒരു നിമിഷം കണ്ണു മിഴിച്ചു നിന്നു,
അതേ സമയം ഒന്നാമൻ പതിയെ തന്റെ കോട്ട് ഊരി ബെഡിലേക്ക് ഇട്ട ശേഷം പുറകിൽ നിന്നും ഒരു പിസ്റ്റൾ കയ്യിലേക്ക് എടുത്തു,
അത് പുറകോട്ട് വലിച്ച് ലോഡ് ചെയ്തു ആൽബിയുടെ തലയ്ക്ക് പിറകിലായി ചേർത്തതും ആൽബിയുടെ ശരീരം പൂക്കുല പോലെ വിറക്കാൻ തുടങ്ങി…!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ