അജ്ഞാതന്‍റെ കത്ത് 5 234

“വേദ നമുക്ക് ഒരിടം വരെ പോകണം. തനിക്ക് ധൃതിയുണ്ടോ? അരവി ഇടപ്പള്ളിയിലുണ്ട്. അവനും വേണം.”

ഞാൻ പിന്നൊന്നും ചോദിച്ചില്ല.കാർ ഓടിക്കോണ്ടേ ഇരുന്നു. ഇടയ്ക്ക് കാർ നിർത്തി അരവിയും കയറി…….

” ഇറങ്ങിക്കോ ഇനിയുള്ള യാത്ര ബോട്ടിലാ”

അലോഷിയുടെ നിർദേശം ഞങ്ങളിറങ്ങി.ഞങ്ങളെ കാത്തെന്ന പോലെ ഒരു ബോട്ടവിടെ ഉണ്ടായിരുന്നു.

“വേദ ഞാൻ പരിചയപ്പെടുത്താൻ വിട്ടു.ഇത് പ്രശാന്ത് എക്സ്പേർട്ട് ഡ്രൈവറാണ്. അതിലുപരി കൂർമ്മ ബുദ്ധിയാണ്. വേദയുടെ ജീവൻ വെച്ചുള്ള കളിക്ക് പ്രശാന്തിനെ ഞാൻ ഇറക്കണമെങ്കിൽ ആളത്രയും ഒക്കെ ആയിരിക്കുമെന്നറിയാലോ?”

പുതിയൊരാളെ പരിചയപ്പെടാനുള്ള മൂഡിലായിരുന്നില്ല ഞാൻ.കൃത്രിമമായൊരു പുഞ്ചിരി മാത്രം നൽകി ഞാൻ.
അഞ്ച് മിനിട്ട് യാത്ര ബോട്ട് നിന്നു. ഒരു ഐലന്റിലാണ് എത്തിയത്.ഒരു പഴയ കെട്ടിടം. ജൂതചിത്രങ്ങൾ ആലേഖനം ചെയ്ത ചുവരുകൾ. അലോഷ്യസ് കാളിംഗ് ബെല്ലടിച്ചപ്പോൾ ഉരുക്കു മനുഷ്യനെ പോലെയുള്ള ഒരാൾ വന്ന് വാതിൽ തുറന്നു.
ഇടുങ്ങിയ ഒരു ഹാൾ കടന്ന് കൂട്ടിയിട്ട മരത്തടികൾക്കിടയിലൂടെ കുറച്ചു ദൂരം, മൂന്നാൾ പൊക്കത്തിലുള്ള ചുവരിലെല്ലാം തിരിച്ചറിയാത്ത ഭാഷയിൽ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു.എസി മുറിക്കുള്ളിലെതിനു സമാനമായ ശീതം, വലതു വശത്തോട്ട് തിരിഞ്ഞപ്പോൾ മുറിയിലെ വെളിച്ചം കുറഞ്ഞു.രണ്ട് മൂന്ന് സെറ്റപ്പുകളിറങ്ങി ഒരു മുറിയിലേക്ക്. ഇടുങ്ങിയ മുറിയുടെ തറയിലങ്ങിങ്ങ് വെള്ളത്തിന്റെ നനവ്.അട്ടിയിട്ട പലക തിട്ടകൾ.മുറിയുടെ വാതിൽക്കൽ കറുത്ത ബനിയനും ജീൻസും ധരിച്ച ഒരാൾ കാവൽക്കാരനെന്നോണം നിൽക്കുന്നു. മുറിയുടെ ഒത്ത നടുക്കായി കൈകാലുകൾ ബന്ധിച്ച് മേശയിലേക്ക് തല കുമ്പിട്ട് ഒരാൾ. അയാൾക്ക് കാവലെന്നോണം രണ്ട് പേർ.

“ദേവദാസ്….. “

അലോഷ്യസ് വിളിച്ചു. അയാൾ തലയുയർത്തി.പരിചിതമായ ആ മുഖത്ത് പലവിധ ഭാവങ്ങൾ. അരവിന്ദ് തന്ന ഐഡി പ്രൂഫിലെ സുനിതയുടെ ദേവേന്ദ്രൻ. മുഖത്ത് തല്ലുകൊണ്ട് നീരു വെച്ചതു പോലെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കാര്യമായൊന്നു പെരുമാറിയതു പോലെ തന്നെയുണ്ട്.

“ഇവനെന്തെങ്കിലും പറഞ്ഞോ?”

അനുയായികളെ നോക്കി സർ തിരക്കി.

” ഇല്ലസർ “

“മിസ്റ്റർ ദേവദാസ് നിങ്ങൾക്കീ സ്ത്രീയെ പരിചയമുണ്ടോ?”

ദേവദാസ് സംസാരിക്കാൻ മടി കാണിച്ചു. അയാൾക്കരികിലായി അലോഷി സർ നിന്നു.

“സുനിതയെ നീയെന്തിനാ കൊന്നത്?”

“ഞാനാരേയും കൊന്നിട്ടില്ല”

“പിന്നെങ്ങനെ സുനിത മരിച്ചു “

” എനിക്കറിയില്ല.”

“പെണ്ണുങ്ങളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി കൊന്നു തള്ളിയ നിന്നൊയൊക്കെ……”

ബാക്കി വന്നതെല്ലാം ഞാൻ ബീപ് സൗണ്ടിട്ടു.
ഒരു ഞെട്ടലോടെ ദേവദാസ് തലയുയർത്തി. വീണ്ടും തല താഴ്ത്തിഞാൻ ആദ്യമായിട്ടാണ് ഇങ്ങനൊരു സീൻ കാണുന്നത്. രണ്ട് പേർ ഇടതും വലതും മാറി മാറി നിന്ന് ചോദ്യം ചെയ്തിട്ടും അവൻ വായ തുറന്നില്ല.. ഒടുവിൽ സഹികെട്ടയാൾ പറഞ്ഞു.

“ഞാൻ പറയാം”

The Author

8 Comments

Add a Comment
  1. തീപ്പൊരി (അനീഷ്)

    Super….

  2. I was waiting for this story… Awesome…. Busy with work now… 2 3 days വേണ്ടി വരും…. Delete ചെയല്ലട്ടോ…. എല്ലാരും വായിച്ച് എന്ന് ഉറപ്പു വരുത്തുക കാരണം… Its was only story got amazing

  3. കുറേ നാളായി കാത്തിരിക്കുകയായിരുന്നു ഇനി വരില്ലെന്ന് കരുതി അടുത്ത പാർട്ട്‌ വേഗം വേണം

  4. Waaawww… Interesting… Next part delay avalle to… Waiting….

  5. ലിങ്ക് ഉണ്ടോ കയ്യിൽ

  6. ബ്രോ അടുത്ത പാർട്ട് വേഗം തരണം ട്ടോ ,കഥ സൂപ്പർ ആയി പോകുന്നു ,വേദ എങ്ങനെ വയലിൻ എത്തി എന്നുള്ളത് അടുത്ത ഭാഗത്തിൽ നിന്നു മനസിലാകും എന്ന് വിചാരിക്കുന്നു. പഴയ ആ ത്രിൽ ഇപ്പോഴും ഉണ്ട് ,അടിപ്പൊളി ,നല്ല അവതരണം ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  7. എനിക്ക് വളരെ അധികം സന്തോഷം ആയി ,ഈ കഥ ക്ക് ആയി കുറെ നാൾ ആയി കാത്തിരിക്കുന്നത് ,ഇത് വീണ്ടും ഇട്ടതിനു ഡോക്ടറോടും എഴുത്തുകാരനോടും എന്റെ ഹൃദയപൂർവം നന്ദി അറിയിച്ച് കൊള്ളുന്നു ,താങ്ക്സ് താങ്ക്സ????????????????????????????????

    എന്ന് സ്വന്തം
    അഖിൽ

  8. കാപ്പി കുടിച്ച വേദ എങ്ങനെ വയലിൽ എത്തി എന്ന് മനസ്സിലായില്ല.

    കൊള്ളാം. ത്രിൽ ഒകെ ഫീൽ ചെയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *