അജ്ഞാതന്‍റെ കത്ത് 5 234

” അതു മാത്രമല്ല അവളുടെ വലതു കൈപ്പത്തി മുറിച്ചുമാറ്റിയിട്ടുണ്ടായിരുന്നു. ആന്തരാവയവങ്ങളിൽ ഹൃദയം കിഡ്നി ചെറുകുടൽ തുടങ്ങിയ ഉണ്ടായിരുന്നില്ല.ഷോൾഡറിന്റെ പിൻഭാഗത്ത് ആഴത്തിൽ മുറിവുണ്ടായിട്ടുണ്ട്. കഴുത്തിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവമാണ് മരണകാരണം.”

തരിച്ചിരിക്കാനെ എനിക്കു കഴിഞ്ഞുള്ളൂ .എന്റെ അതേ അവസ്ഥയിൽ തന്നെയായിരുന്നു അരവിയും.

“പിന്നെ ഒരു കാര്യം ഞാനെന്തായാലും മുരുകേശനെ ഒന്നു തപ്പട്ടെ.അതിനു മുന്നേ നിങ്ങൾ ഞാനുമായി കോൺഡാക്റ്റ് ചെയ്യാൻ ഇനി മുതൽ ഈ ഫോൺ മാത്രം ഉപയോഗിക്കുക. ഇതിൽ നിന്നു എന്നെ മാത്രമേ വിളിക്കാവൂ. ഞാൻ ആരാണെന്ന ചോദ്യത്തിന് നിങ്ങളുടെ സുഹൃത്ത് എന്ന മറുപടി മാത്രമേ ആർക്കും നൽകാവൂ.”

മുന്നിലേക്ക് രണ്ട് ഫോണുകൾ നീട്ടിയാണ് അലോഷ്യസ് പറഞ്ഞത്.

“എതിരാളികൾ ചില്ലറക്കാരല്ലാത്ത സ്ഥിതിക്ക് നിങ്ങളുടെ ഫോൺ കോളുകൾ ചോർത്തിയെടുക്കാൻ സാദ്ധ്യതയുണ്ട്.. “

അലോഷ്യസ് പോയി കുറേ നേരം കഴിഞ്ഞിട്ടും ഞാനതേ പോലെ തന്നെ ഇരിക്കുകയായിരുന്നു.അരവിയിൽ അന്നുവരെ ഇല്ലാത്ത ഒരു ഭയം ഞാൻ കണ്ടു.

“നിനക്ക് പേടിയുണ്ടോടാ ?”

” പേടിയല്ലടി, അവരുടെ ലക്ഷ്യമെന്താണെന്നറിയാഞ്ഞിട്ടുള്ള ഒരു എന്താ പറയാ…… “

ഞാൻ കൈയെടുത്തു തടഞ്ഞു.

“മതി മതി ഉരുളണ്ട. സുനിത ഒന്നുകിൽ അവർക്കൊപ്പം നിന്നു നമ്മളെ ചതിച്ചു അല്ലെങ്കിൽ നിർബന്ധിതയായതാവാം. അതിന്റെ ശിക്ഷ മരണമായി വാങ്ങി”

അരവി വെറുതെ കേട്ടിരുന്നതേ ഉള്ളൂ.

” അരവി നമുക്കാ അലമാര തുറക്കാൻ ശ്രമിക്കാം. ചിലപ്പോൾ എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടിയാലോ?”

അവന്റെ കണ്ണിലും ഒരു പ്രതീക്ഷ. ഞങ്ങൾ പലതരത്തിൽ ശ്രമിച്ചു നോക്കി.ഒടുവിൽ നേർത്ത ചെറിയ അലൂമിനിയം കമ്പി വളച്ച് തിരിച്ച് ഒരു വിധത്തിൽ അലമാര തുറന്നു.
വൃത്തിയായി മടക്കി വെച്ച തുണിത്തരങ്ങൾ, പാതി തീർന്ന ഒരു സ്പ്രേ ബോട്ടിൽ, ഒരു ഡയറി, ഫെഡറൽ ബാങ്കിലെ പാസ് ബുക്ക് ഉണങ്ങിയ ആലിലയിൽ ക്ഷേത്രത്തിലെ കളഭവും പൂവും, ഒരു ഷോൾഡർ ബാഗിൽ കുറച്ചു കമ്പികുട്ടന്‍.നെറ്റ്പഴന്തുണി, ചില്ലറത്തുട്ടുകളിടുന്ന ഒരു കാശുകുടുക്ക, ഒരു സ്പടികപാത്രത്തിന് സമാനമായ സിന്ദൂരച്ചെപ്പ്,കൂടാതെ ഒരു തലയാട്ടും തഞ്ചാവൂർ ബൊമ്മയും, കളിമണ്ണിൽ തീർത്ത ഒരു വിളക്കേന്തിയ വനിതയുടെ പ്രതിമയും.
വിളക്കേന്തിയ വനിത ഞാൻ തന്നെയാണ് സുനിതയ്ക്ക് നൽകിയത്. നൽകിയതല്ല ദൂരെ കളയാൻ വേണ്ടി കൊടുത്തതാണ്.
ആ പ്രതിമയിൽ അച്ഛന്റെയും അമ്മയുടേയും രക്തമുണങ്ങിക്കിടപ്പുണ്ട്.
ആക്സിഡണ്ട് നടക്കുമ്പോൾ കാറിലുണ്ടായിരുന്നതാണ് അത്.
കണ്ണ് നിറയുന്നുണ്ട്.

The Author

8 Comments

Add a Comment
  1. തീപ്പൊരി (അനീഷ്)

    Super….

  2. I was waiting for this story… Awesome…. Busy with work now… 2 3 days വേണ്ടി വരും…. Delete ചെയല്ലട്ടോ…. എല്ലാരും വായിച്ച് എന്ന് ഉറപ്പു വരുത്തുക കാരണം… Its was only story got amazing

  3. കുറേ നാളായി കാത്തിരിക്കുകയായിരുന്നു ഇനി വരില്ലെന്ന് കരുതി അടുത്ത പാർട്ട്‌ വേഗം വേണം

  4. Waaawww… Interesting… Next part delay avalle to… Waiting….

  5. ലിങ്ക് ഉണ്ടോ കയ്യിൽ

  6. ബ്രോ അടുത്ത പാർട്ട് വേഗം തരണം ട്ടോ ,കഥ സൂപ്പർ ആയി പോകുന്നു ,വേദ എങ്ങനെ വയലിൻ എത്തി എന്നുള്ളത് അടുത്ത ഭാഗത്തിൽ നിന്നു മനസിലാകും എന്ന് വിചാരിക്കുന്നു. പഴയ ആ ത്രിൽ ഇപ്പോഴും ഉണ്ട് ,അടിപ്പൊളി ,നല്ല അവതരണം ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  7. എനിക്ക് വളരെ അധികം സന്തോഷം ആയി ,ഈ കഥ ക്ക് ആയി കുറെ നാൾ ആയി കാത്തിരിക്കുന്നത് ,ഇത് വീണ്ടും ഇട്ടതിനു ഡോക്ടറോടും എഴുത്തുകാരനോടും എന്റെ ഹൃദയപൂർവം നന്ദി അറിയിച്ച് കൊള്ളുന്നു ,താങ്ക്സ് താങ്ക്സ????????????????????????????????

    എന്ന് സ്വന്തം
    അഖിൽ

  8. കാപ്പി കുടിച്ച വേദ എങ്ങനെ വയലിൽ എത്തി എന്ന് മനസ്സിലായില്ല.

    കൊള്ളാം. ത്രിൽ ഒകെ ഫീൽ ചെയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *