അജ്ഞാതന്‍റെ കത്ത് 227

ജോണ്ടിയുടെ ഫോൺ റിംഗ് ചെയ്തു തുടങ്ങി. അവൻ വണ്ടി സൈഡാക്കി.

” ചേച്ചി നിതിനാ. “

“ഉം നീ ഇറങ്ങ് ഞാൻ ഡ്രൈവ് ചെയ്യാം “

അവനെ പിന്നിലാക്കി ഞാൻ ഡ്രൈവിംഗ് ഏറ്റെടുത്തു.
അവൻ സംസാരിക്കുന്നത് പലതും എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. വാക്കുകൾ പലതും കാറ്റു കൊണ്ടു പോയിരുന്നു.

” ചേച്ചീ വണ്ടി ഒതുക്കിയെ.”

“എന്താടാ “

വണ്ടി സൈഡാക്കി ഞാൻ ചോദിച്ചു.

” ഇത് നമുക്കൊറ്റയ്ക്ക് മാനേജ് ചെയ്യാൻ പറ്റില്ല ചേച്ചി. കുറച്ചു മുന്നേ അവിടെ പോലീസ് യൂണിഫോമിൽ ഒരാളെ കണ്ടെന്ന് “

“ജോണ്ടി നീ അരവിന്ദിനെ വിളിക്ക്.
ഒരുപായം അവൻ പറയും.”

കുറേ നേരത്തെ റിംഗിനു ശേഷമാണ് അരവിന്ദ് ഫോണെടുത്തത്.
കാര്യങ്ങളുടെ ഗൗരവം ചുരുക്കി വിവരിച്ചപ്പോൾ അവനുടനെ എത്താമെന്നു പറഞ്ഞു.

“എന്തു പറഞ്ഞു അരവി സാർ? “

“വേഗത്തിൽ എത്താമെന്ന്. അവരെത്തും മുന്നേ നമുക്കവിടെയെത്തണം. നീ റൂട്ട് കറക്റ്റ് പറ”

” ചേച്ചീ ഇവിടുന്ന് ലെഫ്റ്റ് കോടനാട് റൂട്ട് “

” ഇത് മലയാറ്റൂർ റൂട്ടല്ലേ.?”

“രണ്ടും ഒരേ വഴിയാ. ഒരു നാലു കിലോമീറ്റർ കാണും ഇവിടുന്നു,
പോളിടെക്നിക് കഴിഞ്ഞ് മൂന്ന് കിലോമീറ്റർ ഉള്ളിലേക്കാ.ഞവിടെ ബംഗാളികൾ താമസിക്കുന്നിടം കഴിഞ്ഞ് നാലാമത്തെ ഒറ്റപ്പെട്ട വീട്.”

പിന്നെ അവിടെത്തുംവരെ സംസാരമൊന്നുമുണ്ടായില്ല. പക്ഷേ റോഡ് വിജനമായിരുന്നു.അടുത്ത ദിവസങ്ങളിലെങ്ങോ ടാർ ചെയ്തതിന്റെ അവശിഷ്ടങ്ങൾ മാത്രം പല ഭാഗത്തും കണ്ടു.
വലിയ ഒരു ഇരുനില മാളികയായിരുന്നു ജോണ്ടി പറഞ്ഞത്. അതിനടുത്തെത്തും മുന്നേ വെളുത്തു മെലിഞ്ഞ നിതിൻ എന്ന ജോണ്ടിയുടെ കൂട്ടുകാരനെ കണ്ടു. എന്നെ നോക്കി പുഞ്ചിരിച്ച ശേഷം അവൻ ജോണ്ടിയോട് പറഞ്ഞു.

The Author

20 Comments

Add a Comment
  1. Thudakam thane adipoli ayitundalo.nalloru crime thriller ayirikum enu viswAsikunu

  2. Gambheera thudakkam. Adutha bhagathinayi kaathirikkunnu

  3. ഊരു തെണ്ടി

    അടിപൊളി

  4. കലക്കി അടുത്ത പാർട്ട് പെട്ടെന്ന് അയക്കുക

  5. Pls continue nice starting

  6. Verity starting.first time aanu Oru nayika pradhanyamulla story vayikkunne

  7. Starting adipoli… Baki ayakkuu

  8. Aduthathu pettannu poratte

  9. Superb starting

  10. തീപ്പൊരി (അനീഷ്)

    tiger cinimede oru touch undallo…..

  11. Tiger cinemayil ninnu kittya aarjavam aavam ale..

  12. ithenthaa saare kambijokes enna baanneril ditective novell aano ?

    1. അഭ്യുദയകാംക്ഷി

      Crime thriller enna category illathonda jokes l post cheythath

      1. Bro Crime thriller undallo. Kadhakal sectionil. please check it.

        1. അഭ്യുദയകാംക്ഷി

          Story post cheyumbol category select cheyumbol athil crime thriller enna option kittunilla…

  13. Kamarajan Vaanapparambil

    Kikkidu

  14. പൂവള്ളി ഇന്ദുചൂഡൻ

    തകർത്തു……അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്ന….

  15. Tution

    aha …. ivide Thrillers thakarkkuvaanallo ……….. !!! adutha part varatte .. go on go on

  16. കൊള്ളാം വായിക്കാൻ രസമുണ്ട്. അധികം താമസിയാതെ തന്നെ അടുത്ത പാർട്ടു ഉണ്ടാകുമെന്നു കരുതുന്നു

  17. Nte ponnu bro kidukki

Leave a Reply

Your email address will not be published. Required fields are marked *