അഖിലിന്റെ പാത 9 [kalamsakshi] [Climax] 121

“അതെ സർ ഗുണമുള്ള കാര്യം. അടുത്ത ഇലക്ഷൻ വരാൻ വെറും രണ്ട് വർഷമേ ഉള്ളു. അടുത്ത ഇലക്ഷൻ സമയത്തു സാറിന്റെ അടുത്ത MLA സീറ്റ് എന്ന ആവശ്യവുമായി വിക്രമൻ വീണ്ടും വരും, പക്ഷെ സാറിന് അയാളെ മുമ്പത്തെപോലെ ഒഴിവാക്കാൻ കഴിയില്ല കാരണം, സാറിന്റെ ഭരണകാലത്ത് സാറിനും സാറിന്റെ പാർട്ടിക്കും വേണ്ടി ചെയ്ത കൊലപാതകങ്ങളുടെയും കോട്ടേഷനുകളുടെയും എല്ലാ തെളിവുകളും അയാളുടെ കൈകളിൽ ഉണ്ടാകും.” ഞാൻ പറഞ്ഞു നിർത്തി.

“തെളിവുകളോ?.. കൊലപാതകങ്ങളോ?.” അദ്ദേഹം അമ്പരപ്പോടെ ചോദിച്ചു.

“അതെ സർ ഈ കാലങ്ങളിൽ പാർട്ടിക്ക് വേണ്ടി ചെയ്ത എല്ലാ കോട്ടേഷനുകളുടെയും തെളിവുകൾ അയാൾ ഒരു ലാപ്ടോപിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്നാൽ ഞാൻ അത് അയാളിൽ നിന്നും തന്ത്രപരമായി തട്ടിയെടുത്തു. ആ ഗിഫ്റ്റുമായണ് ഞാൻ സാറിനെ കാണാൻ വന്നത്.” ഞാൻ പറഞ്ഞു നിർത്തി

“എന്നിട്ട് ആ ലാപ്ടോപ്പ് എവിടെ” അദ്ദേഹം ചോദിച്ചു.

“ഇതാണ് സർ ആ ലാപ്ടോപ്പ്” ഞാൻ എന്റെ കയ്യിലിരുന്ന ബാഗിൽ നിന്നും ലാപ്ടോപ്പ് എടുത്ത് മുന്നിലേക്ക് വെച്ചു. എന്നിട്ട് അതിൽ എവിടെൻസ് എന്ന ഫോൾഡർ ഓപ്പൺ ചെയ്തു. അതിൽ നിന്നും പാസ്സ്‌വേർഡ്‌ പ്രൊട്ടക്ടഡ് ആയ ഫയലുകൾ ഞാൻ അദ്ദേഹത്തെ കാണിച്ചു. മുഖ്യമന്ത്രിയും വിക്രമനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ മുതൽ കൊലപാതകങ്ങളുടെ ദൃശ്യങ്ങൾ വരെ അതിൽ ഉണ്ടായിരുന്നു.

“അഖിൽ ഇതിന്റെ കോപ്പി വല്ലതും ഉണ്ടോ?…
അഖിലിന് എന്താണ് വേണ്ടത്?..”
അദ്ദേഹം ചോദിച്ചു.

“ഇതിന്റെ കോപ്പികളൊന്നും എന്റെ കയ്യിൽ ഇല്ല സർ വിക്രമന്റെ മകൻ നീരജിന്റെ ലാപ്ടോപ്പ് ആണിത്. എന്റെ ആളുകൾ വിക്രമന്റെ വീട്ടിൽ നിന്നും പൊക്കിയതാണിത്. പിന്നെ എനിക്ക് വേണ്ടതും സാറിന് വേണ്ടതും ഒന്ന് തന്നെയാണ് സർ”. ഞാൻ പറഞ്ഞു.

“അതെ സർ, സാറിനെ ചതിച്ച വിക്രമനെ സർ വെറുതെ വിടുമോ അങ്ങനെ വിട്ടാൽ തന്നെ അയാളുടെ ആവിശ്യം നടത്താതെ അയാൾ പോകും എന്ന് സാർ വിശ്വസിക്കുന്നുണ്ടോ?. അയാളെപോലെ ഒരു ചതിയനെ ഇനിയും വിട്ടാൽ അത് സറിന്റെയും പാർട്ടിയുടെയും നാശത്തിലായിരിക്കും ചെന്ന് പതിക്കുന്നത്. അത് കൊണ്ട് അയാളെ അങ്ങ് കൊന്ന് കളയാൻ പറയു സർ അത് മാത്രമാണ് സർ എനിക്ക് ചെയ്ത് തരേണ്ട ഉപകാരം.” ഞാൻ പറഞ്ഞു.

“കൊല്ലാനോ?..” അദ്ദേഹം ചോദിച്ചു.

“അതേ സർ കൊന്ന് കളയണം അത് ലീഗലി പോലീസിനെ ഉപയോഗിച്ച് ആയാലും ഒരു ഗുണ്ട സംഘടനം ആയാലും. എന്തിനും സാറിനെ സഹായിക്കാൻ ഞാൻ ഉണ്ടാകും”. ഞാൻ പറഞ്ഞു.

7 Comments

Add a Comment
  1. ഹേയ് മാൻ ഞാൻ ഇത് വായിക്കുന്നത് 2021 ൽ ആണ് പക്ഷെ ഇതിന് ഒരു പൂർണ്ണത കിട്ടിയില്ല എന്നാലും തന്റെ വിഷമ ഘട്ടത്തിലും ഇത് പൂർത്തിയാക്കാൻ കാണിച്ച മനസ് ഉണ്ടല്ലോ അതു വളരെ വലുതാണ് സൂപ്പർ എന്നാലും ഒരു പേജ് കൂടി എഴുതി അവർ ഒന്നിക്കുന്നത് കൂടി എഴുതാരുന്നു ആരുമില്ലാത്തവൾക് ദൈവം കാത്തു വെച്ച നിധി എന്ന പോലെ

  2. ഒരു നല്ല ending ആഗ്രഹിക്കുന്നു

  3. മാസ്ടേഴ്സ് ഫാൻ

    കിടു!
    കലക്കി കാലമാടാ!അല്ല സോറി കാല സാക്ഷീ!

  4. ബ്രോ കഥ ഫിനിഷ് ചെയ്യും എന്നു parannappol ഇത്രെയും prethishechill.എന്നാലും എത്രയും നല്ല സ്റ്റോറി എൻഡിങ് 3 പേജിലിൽ ഒതുക്കി kalanallo ????

    1. മാസ്ടേഴ്സ് ഫാൻ

      എൻറെ ജോസപ്പേ നീ അവനെ വെഷമിപ്പിക്കാതെ!
      അവൻറെ ആരാണ്ടൊക്കെ ചത്തുപോയിട്ടാന്ന് പറഞ്ഞില്ലെ! അവനാ നായകനേം നായികേനേം കൊല്ലാതെ വച്ചല്ലോ! താങ്ക്യൂ !

  5. മായാവി? അതൊരു? ജിന്നാ

    അപ്പോ ഇതിന് ബാക്കി ഇല്ലെ വായിച്ചിട്ട് ഒരു പൂർണത കിട്ടുന്നില്ല ക്ലൈമാക്സ് നു കൊടുത്തിട്ടും ഉണ്ട് അതാ

    1. ജിന്ന്

      Please continue

Leave a Reply

Your email address will not be published. Required fields are marked *