“ശരി വിക്രമന്റെ കാര്യം ഞാൻ ഏറ്റു. ഇനി തെളിവുകൾ ഒന്നും ഇല്ലല്ലോ?” അദ്ദേഹം ചോദിച്ചു.
“ഇല്ല സർ” ഞാൻ ഉത്തരം നൽകി.
“എന്നാൽ ശരി നാളെ ഒരു ഹോട് ന്യൂസ് ആയി വിക്രമന്റെ മരണം തനിക്ക് വായിക്കാം. എന്നാൽ താൻ ഇറങ്ങിക്കോ?” അദ്ദേഹം പറഞ്ഞു.
“എന്നാൽ ശരി സർ ഗുഡ് നൈറ്റ്” ഞാൻ യാത്ര പറഞ്ഞിറങ്ങി.
പിറ്റേന്ന് രാവിലെ തന്നെ വിക്രമനെ തന്റെ കൂട്ടാളികൾ തന്നെ കുത്തിക്കൊന്നു എന്ന വാർത്ത വന്നു. അന്ന് തന്നെ ഞാനും റീനയും ഞാനും തിരുവനന്തപുരതേക്ക് മടങ്ങി.
യാത്രയിൽ ഞാൻ നടന്നതെല്ലാം റീനയെ പറഞ്ഞു കേൾപ്പിച്ചു.
“അഖിൽ പക്ഷെ നീരജിന്റെ ലാപ്ടോപ്പ് എവിടെ നിന്നും കിട്ടി അതിൽ ഈ തെളിവുകളൊക്കെ ഉണ്ടായിരുന്നെന്ന് അഖിൽ എങ്ങനെ അറിഞ്ഞു.” എല്ലാം കേട്ടു കഴിഞ്ഞ് അവൾ ചോദിച്ചു.
“ലാപ്ടോപ്പ് നിന്റെ ഓഫീസിൽ തന്നെ നീരജിന്റെ ഡസ്കിൽ ഉണ്ടായിരുന്നു. സത്യത്തിൽ നീരജിന്റെ സാധനങ്ങൾ അന്വേഷിച്ചു അവന്റെ വീട്ടിലും ഓഫീസിലും പോലീസ് പൊയെങ്കിലും ഓഫീസിൽ ഇരുന്ന് ലാപ്ടോപ്പ് അവർ എടുത്തിലായിയിരുന്നു. മുമ്പ് എപ്പോഴോ ഞാൻ നീരജിന്റെ ലാപ്ടോപ്പ് ഉപയോഗിച്ചപ്പോൾ അതിൽ കുറച്ച് ഫോൾഡർ ലോക്ക് ആയി കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ അത് ഞാൻ കാര്യമാക്കി എടുത്തില്ല പക്ഷെ വിക്രമൻ എന്നെ ആക്രമിച്ച ദിവസം ഓരോന്ന് ആലോചിച്ചപ്പോഴാണ് ആ ലാപ്ടോപ്പ് എന്റെ മനസ്സിൽ കേറി വന്നത്. ഒരു ചാന്സിന് ഓഫീസിൽ വിളിച്ച് ചോദിച്ചപ്പോൾ അത് അവിടെ ഉണ്ടെന്ന് മനസ്സിലായി. അത് അവിടെ ഇല്ലായിരുന്നെങ്കിൽ എടുക്കാനാണ് ഞാൻ അന്ന് രാത്രി കറങ്ങി വരാൻ പ്ലാൻ ചെത്തത് എന്നാൽ അന്ന് രാത്രി തന്നെ വിനായകിനെ വിട്ട് ഞാൻ ലാപ്ടോപ്പ് എടുപ്പിച്ചു. ഞങ്ങളുടെ കമ്പ്യൂട്ടർ എക്സ്പർട്‌സ് അതിലെ പ്രൊട്ടക്ടഡ് ഫയലുകൾ തുറന്നെങ്കിലും വലിയ തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ചില ഫോൺ റെക്കോർഡിങ്ങുകളും മറ്റും ഉണ്ടായിരുന്നു. ഇതിന് പുറമെ ഞങ്ങളുടെ മീഡിയ ടീം എന്നെ സഹായിക്കാൻ വിക്രമന് എതിരെ സംഘടിപ്പിച്ച തെളിവുകളും ഉൾപ്പെടുത്തിയാണ് ഞാൻ മുഖ്യമന്ത്രിക്ക് കൊടുത്തത്. ഏതായായതും അത് ഏറ്റു. ഇനി നമുക്കൊന്നും പേടിക്കാൻ ഇല്ല.” ഞാൻ പറഞ്ഞപ്പോഴേക്കും റീന എന്റെ താളിലേക്ക് ചാരി കിടന്നു.
പുറത്തു ചെറുതായി മഴ പെയ്തു തുടങ്ങി കാറിൽ ac ഇട്ട് വിൻഡോയും ക്ലോസ്ഡ് ആയിരുന്നു. റോഡിലെ സിഗ്‌നൽ ലൈറ്റ് ചുവപ്പ് തെളിയുന്നത് ഞാൻ കണ്ടു. ഞാൻ വണ്ടി പതിയെ സ്ലോ ആക്കി നിർത്തി.
ഹേയ് മാൻ ഞാൻ ഇത് വായിക്കുന്നത് 2021 ൽ ആണ് പക്ഷെ ഇതിന് ഒരു പൂർണ്ണത കിട്ടിയില്ല എന്നാലും തന്റെ വിഷമ ഘട്ടത്തിലും ഇത് പൂർത്തിയാക്കാൻ കാണിച്ച മനസ് ഉണ്ടല്ലോ അതു വളരെ വലുതാണ് സൂപ്പർ എന്നാലും ഒരു പേജ് കൂടി എഴുതി അവർ ഒന്നിക്കുന്നത് കൂടി എഴുതാരുന്നു ആരുമില്ലാത്തവൾക് ദൈവം കാത്തു വെച്ച നിധി എന്ന പോലെ
ഒരു നല്ല ending ആഗ്രഹിക്കുന്നു
കിടു!
കലക്കി കാലമാടാ!അല്ല സോറി കാല സാക്ഷീ!
ബ്രോ കഥ ഫിനിഷ് ചെയ്യും എന്നു parannappol ഇത്രെയും prethishechill.എന്നാലും എത്രയും നല്ല സ്റ്റോറി എൻഡിങ് 3 പേജിലിൽ ഒതുക്കി kalanallo ????
എൻറെ ജോസപ്പേ നീ അവനെ വെഷമിപ്പിക്കാതെ!
അവൻറെ ആരാണ്ടൊക്കെ ചത്തുപോയിട്ടാന്ന് പറഞ്ഞില്ലെ! അവനാ നായകനേം നായികേനേം കൊല്ലാതെ വച്ചല്ലോ! താങ്ക്യൂ !
അപ്പോ ഇതിന് ബാക്കി ഇല്ലെ വായിച്ചിട്ട് ഒരു പൂർണത കിട്ടുന്നില്ല ക്ലൈമാക്സ് നു കൊടുത്തിട്ടും ഉണ്ട് അതാ
Please continue