അക്കു [തൃശൂകാരൻ] 198

അക്കു 1

Akku Part | Author : Thrissurkaran

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ (തൃശിവപേരൂർ അങ്ങിനെ പറയാനാണ് എനിക്ക് ഇഷ്ട്ടം.) തിരക്കിൽ നിന്നു മാറി ഗ്രാമീണ ബാംഗിയും പ്രകൃതി സൗന്ദര്യവും വേണ്ടുവോളം ഉള്ള പുള്ളിലേക്കുള്ള വഴിയേ വണ്ടി ഓടിച്ചു കൊണ്ടു ഞാൻ കുറച്ചു മുൻപ് നടന്ന കാര്യത്തെ കുറിച്ചു വീണ്ടും ആലോചിച്ചു.
“അതേ സച്ചേട്ട, ഞാൻ വളച്ചുകെട്ടിലത്തെ കാര്യം പറയാം, എനിക്ക് ചേട്ടനെ ഇഷ്ട്ടാ… ഇഷ്ട്ടന്നു പറഞ്ഞ നിങ്ങടെ ഭാര്യയായി, രണ്ടുമൂന്നു ജൂനിയർ സെഞ്ചൂസിനെ ഒക്കെ പെട്ടു വളർത്തി നിങ്ങടെ ഒപ്പം ജീവിക്കാൻ…. എന്താ ചേട്ടന്റെ അഭിപ്രായം…”
എന്റെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി കേൾക്കുന്ന ഈ വാക്കുകൾ…ഉള്ളിൽ സന്തോഷം ഉണ്ടെങ്കിലും, കേൾക്കാൻ ഒരുപാട് കൊതിച്ച ഒന്നായിരുന്നെങ്കിലും പെട്ടന്ന് ഒരു മറുപടി പറയാൻ എനിക്കവില്ലായിരുന്നു….

*************************************************************************************
ഞാൻ സച്ചു എന്ന സത്യജിത്.24 വയസു. ഒരു തടിയൻ.വലിയ ബാംഗിയും കോപ്പുമൊന്നും ഇല്ല കാണാൻ. ‘അമ്മ ലത, അനുജത്തി അപർണ (അപ്പു) പിന്നെ ഞാനും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. നന്നേ ചെറുപ്പത്തിലേ ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന അച്ഛൻ മരിച്ചു. ആതിനു ശേഷം ഞങ്ങളുടെ കുടുഭത്തിനു താങ്ങായി നിന്നതു അമ്മയുടെ രണ്ടു സഹോദരങ്ങളും ഒരു ചേച്ചിയും(അമ്മക്ക് മൊത്തം നാലു ചേട്ടന്മാരും രണ്ടു ചേച്ചി മാരും ആണ് ഉള്ളത്). ആ വേർപാടിൽ നിന്നും വളരെ കഷ്ടപ്പെട്ടു കരകയറി അമ്മ ഉള്ള ചെറിയ സമ്പാദ്യം കൊണ്ടു എന്നെ നല്ലരീതിയിൽ പഠിപ്പിച്ചു ഒരു മെക്കാനിക്കൽ എന്ജിനീറിങ് ബിരുദ്ധദരിയാക്കി. അനുജത്തിയും ഇപ്പോൾ എന്ജിനീറിങ്ങിന് പഠിക്കുന്നു.

എന്ജിനീറിങ് പഠനം കഴിഞ്ഞു രണ്ട് വർഷമായിട്ടും ഒരു നല്ല ജോലി സമ്പാദിക്കാൻ കസിഞ്ഞിട്ടില്ല എനിക്ക്. ഉള്ളത് തൃശ്ശൂരിലെ ഒരു കാർ ഡീലേർഷിപ്പിൽ സർവിസ് and ബിസിനസ്‌ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ആയിട്ട്. മുന്നിലുള്ളതു അനുജത്തിയുടെ കല്യാണം ഒരു കുറവും ഇല്ലാതെ നടത്തുക എന്ന ദവ്ത്യം.

ഇപ്പോൾ നിങ്ങൾക്ക് എൻ്റെ ഒരു അവസ്ഥ മനസിലായിട്ടുണ്ടാകുമല്ലോ… അപ്പോളാണ് നമ്മുടെ നായികയും മുറപ്പെണ്ണുമായ അക്കു എന്ന അഖിലയുടെ രംഗപ്രവേശം.

9 Comments

Add a Comment
  1. സഹോദരാ,

    തുടക്കം ഉഷാറായിട്ടുണ്ട്…പക്ഷെ പേജ് കുറച്ചുണ്ടെങ്കിലെ ഒരു മജയുള്ളൂ..അത് ശ്രദ്ധിക്കുക..ആക്ഷൻ സീൻ ഒക്കെ പോളിക്ക്..ഒരു പ്രത്യേക സ്റ്റൈൽ ഉണ്ടാക്ക്…?

  2. Bro ninte വീടും തൃശൂർ ആണോ.. പുള്ള് അടുത്തന്നെയാ എന്റെ വീട്

    1. Njanum thrissur anu bhai! Olarikkaran❤
      Starting super?? aksharathettund shredhikkuka?

  3. അഭിമന്യു

    ????

    Im waiting

  4. തുടക്കം അടിപൊളി, ആക്ഷൻ സീനുകൾ എല്ലാം സൂപ്പർ ആകട്ടെ. അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.

  5. ആഹാ നല്ല തുടക്കം. നന്നായി ബോധിച്ചിട്ടുമുണ്ട് പക്ഷെ ഇപ്പോൾ പുതിയ കഥ വയ്ക്കാൻ പേടിയാണ്. ഞാൻ ഒരു വായിച്ചു ഇഷ്ട്ടപെട്ടുതുടങ്ങിയാൽ പിന്നെ ആ കഥ തുടരില്ല എന്നറിയുമ്പോൾ എന്റെ മനസ്സിനെ അതു വല്ലാതെ ഉലക്കും. അതെന്റെ ജീവിതത്തിൽ തന്നെ ചാഞ്ചാട്ടം സൃഷ്ട്ടിക്കും. ഒന്നേ ചോദിക്കുന്നുള്ളു കഥ പൂർത്തീകരിക്കുമോ??? അടുത്ത ഭാഗം വന്നാലുടൻ മനസ്സിലേറ്റി വായിക്കാനാണ് . കാത്തിരിനുണ്ടാവും

    സ്നേഹപൂർവ്വം

    Shuahib (shazz)

  6. Aisha Poker

    തന്ന ലൈക് ഞാനിങ്ങു തിരിച്ചെടുത്തു.. സോറി

Leave a Reply

Your email address will not be published. Required fields are marked *