‘എല്ലാരെയും കുളിപ്പിക്കാൻ പോയാൽ നിന്നെ കൊല്ലും ഞാൻ. ബട്ട് എന്നെ കുളിപ്പിക്കാൻ വിളിച്ചാൽ വന്നു കുളിപ്പിച്ചേക്കണം .അതിനാണ് നിന്നെ എനിക്ക് കെട്ടിച്ച് തന്നേക്കുന്നത് കേട്ടോ പൊട്ടാ. ‘ മാറിൽ കൈകൾ പിണച്ച് കൃത്രിമമായ അഹങ്കാരം കാട്ടിയുള്ള അവളുടെ വർത്തമാനത്തിൽ മനോഹരമായ ഭാവം ഉണ്ടായിരുന്നു.
‘അയ്യട കൃഷ്ണങ്കിൾ ഇവിടെ ഇരുന്നപ്പോഴാ പുറത്ത് സോപ്പ് തേക്കാൻ വിളിച്ചത്.’ അപ്പു പറഞ്ഞു.
‘അച്ഛനോ, ശ്ശോ അച്ഛൻ കേട്ടോ : അബദ്ധം പറ്റിയതിന്റെ വൈക്ലബ്യത്തിൽ തന്റെ പൂവ് പോലെയുള്ള വെളുത്ത വിരലുകൾ കടിച്ച് അഞ്ജലി ചോദിച്ചു.
‘കേൾക്കാതിരിക്കാൻ അദ്ദേഹത്തിന് ചെവിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.കേട്ട് ഒരു ചിരിയും ചിരിച്ചു പോയി. ‘
അപ്പു പറഞ്ഞു.
‘ശ്ശോ, അച്ഛൻ എന്തിനാ വന്നേ ? ‘അവൾ ചോദിച്ചു.
‘മേശയിൽ ഇരിക്കുന്ന ഡോക്യുമെന്റ്സ് ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു. അങ്കിൾ അണിമംഗലത്തെ സ്വത്തുക്കൾക്കെല്ലാം അനന്തരാവകാശിയായിട്ട് എന്നെ പ്രഖ്യാപിച്ചു. ‘ അപ്പു പറഞ്ഞു.
‘കോളടിച്ചല്ലോ, എണ്ണിതീർക്കാൻ പറ്റാത്ത സ്വത്തും എന്നെ പോലെ ഒരു സുന്ദരിക്കുട്ടി ഭാര്യയും. എന്റെ അപ്പുമോന് ഇനി എന്ത് വേണം.?.. ‘ അവൾ മുടി ചീകുന്നതിനിടയിൽ ചോദിച്ചു.
അയ്യടാ അപ്പു പറഞ്ഞു.
ങ്ങേ, അഞ്ജലി മുഖം വെട്ടിച്ച് തിരിഞ്ഞ് അപ്പുവെ നോക്കി.അതെന്താ ഞാൻ സുന്ദരി അല്ലാന്നുണ്ടോ. അവള് ചോദിച്ചു.
അപ്പു ഉത്തരം പറഞ്ഞില്ല.
എന്താ ഉത്തരം പറയാത്തത് അവൽ വീണ്ടും ചോദിച്ചു.
സുന്ദരി ഒക്കെയായ, അതിസുന്ദരി. സ്വഭാവവും കൂടി നന്നായാൽ മതിയാരുന്നു അവൻ പറഞ്ഞു.
അത് അഞ്ജലി പറഞ്ഞിട്ട് മുടി ചീകൽ തുടർന്നു.നീണ്ട ഇടതൂർന്ന ചെമ്പൻ മുടി.അഞ്ജലിയെ ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു മലയാളി പെൺകൊടി ആണെന്ന് പറയില്ല. പഞ്ചാബി അല്ലെങ്കിൽ കശ്മീരി.ഒരു ഉത്തരേന്ത്യൻ ലൂക് ആനവൾക്ക്.മാലാഖയെ പോലുള്ള ഒരു അതീവ സുന്ദരി.
❤️
Kuttettan evde next part???
ആലത്തൂരിലെ നക്ഷത്ര പൂക്കൾ പുഷ്പിക്കാനായി. എല്ലാവരും കുട്ടേട്ടനെ comment ഇട്ട് പ്രോത്സാഹിപ്പിക്കുക ?
കമന്റ് ഇട്ടിട്ടും ഒരു റെസ്പോൺസും ഇല്ല
കുട്ടേട്ടാ എത്ര നാളായി ഇതിന്റെ ക്ലൈമാക്സ് കണ്ടിട്ട് ഒന്ന് എഴുതി ഇടാമോ
കുട്ടേട്ടാ എന്താണിത് മനുഷ്യൻ്റെ ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്
പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്….
എന്റെ ചെങ്ങായി ഒന്ന് കടാക്ഷിക്കടോ….. ബാക്കി കൂടെ ഒന്ന് എഴുതാടോ…. കാത്തിരുന്നു മടുത്തഡോ…..
എവടെ ചെങ്ങായി…. അടുത്തെങ്ങാനും പൂകുവോ..
കാത്തിരിപ്പോനു അവസാനമില്ലേ കുട്ടേട്ടാ, നക്ഷത്രപ്പൂക്കൾ ഞങ്ങളുടെ മേൽ വർഷിക്കാൻ
സമയമായില്ലേ
Kuttetta കാത്തിരുപ്പ് തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ എന്ന് അടുത്ത part കിട്ടും….
ആലത്തൂരിലെ നക്ഷത്ര പൂക്കൾ പൂക്കാൻ ന്തേ കുട്ടേട്ടാ ഇത്ര താമസം????
ഒന്ന് പുഷ്പ്പിച്ചൂടെ!!!
സുഗന്ധം നുകരാൻ കാത്തിരിക്കുന്ന പാവം ഞങ്ങൾ വായനക്കാർക് വേണ്ടി.
കുഞ്ഞു പ്രദീക്ഷയോടെ
അച്ചു❤️
എന്റെ കുഞ്ഞേ,
അതിവൈകാരികമായ ഒരവസാനം ആണ്.
എനിക്ക് എഴുതിത്തീർക്കാണ് പറ്റുന്നില്ലെടാ അച്ചൂ.
കഥ തുടരില്ലേ ???