ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ] 760

 

‘അയ്യടാ, അങ്ങനെ കണ്ടവൻമാർക്കു കൊടുക്കാനുള്ളതല്ല. എന്റെ കന്യകാത്വം ഒരാളേ എടുക്കൂ. മേലേട്ട് രാജീവ് മേനോൻ എന്ന അപ്പു..എന്റെ ചക്കരക്കുട്ടൻ,’ അവന്റെ മുഖത്തേക്കു കൈവിരൽ കൊണ്ടു കുത്തിയിട്ട് അവൾ പറഞ്ഞു.

 

‘ഹും’ അഞ്ജലിയോടുള്ള ഈർഷ്യ മുഴുവൻ അപ്പു കാറിന്റെ ആക്സിലറേറ്ററിൽ തീർത്തു. ഒന്നു മുരണ്ടുശബ്ദിച്ചിട്ട് മിനിക്കൂപ്പർ മുന്നോട്ടു കുതിച്ചു.

 

‘എന്നോടുള്ള ദേഷ്യം എന്തിനാവോ പാവം കാറിനോടു തീർക്കണത്.’ അവൾ കണ്ണുരുട്ടി അദ്ഭുതം കാട്ടി ചോദിച്ചു.അപ്പു മിണ്ടിയില്ല.

 

‘അല്ലാ, എന്റെ കാര്യം പോട്ടെ, സാർ എന്താണ് ഉദ്ദേശ്യം.ആജീവനാന്തം കന്യകനായിരിക്കുമോ’ അവൾ വീണ്ടും ചൊറിയാൻ തുടങ്ങി.

 

‘ഇരിക്കും,നല്ല ഒരു ഭാര്യ വരുമെന്നു കരുതിയാ ഇത്രനാൾ കാത്തത്. എന്നിട്ടു വന്നത് ഇങ്ങനെയും. ഞാൻ ഇനി സന്യാസത്തിനു പോകുവാ. ഉത്തരാഖണ്ഡിലേക്കു പോകാനാ പ്ലാൻ.’ മുന്നോട്ടു നോക്കി വണ്ടിയോടിക്കുന്നതിനിടെ അപ്പു പറഞ്ഞു.

 

നല്ലകാര്യം. ചിരിയമർത്തി അഞ്ജലി പറഞ്ഞു, ‘ഇന്ത്യക്ക് നല്ലൊരു സന്ന്യാസിയുടെ കുറവുണ്ട്’

 

അവൾ മനസ്സിൽ പറയുവായിരുന്നു.അപ്പുക്കുട്ടാ.നിന്റെ സന്യാസമൊക്കെ ഈ രണ്ടാഴ്ച കൊണ്ട് ഞാൻ അവസാനിപ്പിച്ചു തരണ്ട്..ഈ അഞ്ജലിയുടെ സ്വന്തമാക്കും നിന്നെ ഞാൻ. വിടില്ല നിന്നെ…വിട്ടുകൊടുക്കില്ല ഈ ജന്മം ഒന്നിനും, നീയത്രയ്ക്കു പാവമാണ്..

 

കന്യകാത്വത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അഞ്ജലി തന്നെക്കുറിച്ച് ഓർക്കുകയായിരു്ന്നു.കോളജിൽ പഠിക്കുമ്പോൾ രേഷ്മയൊക്കെ തന്‌റെ വിർജിനിറ്റി എത്രപെട്ടെന്നാണു കളഞ്ഞത്.എന്നാൽ താനോ, ഫെമിനിസ്റ്റായി നടക്കുമ്പോളും ബുള്ളറ്റ് ഓടിക്കുമ്പോളും എല്ലാവരും തന്നെ ഒരു ബോൾഡ് ആൻഡ് അഡ്വഞ്ചറസ് പെണ്ണായി കരുതി.എ്ന്നാൽ ഉള്ളിന്‌റെ ഉള്ളിൽ താനെന്നുമൊരു പാലക്കാടൻ പെൺകൊടിയായിരുന്നു.

129 Comments

Add a Comment
  1. Kuttettan evde next part???

  2. ആലത്തൂരിലെ നക്ഷത്ര പൂക്കൾ പുഷ്പിക്കാനായി. എല്ലാവരും കുട്ടേട്ടനെ comment ഇട്ട് പ്രോത്സാഹിപ്പിക്കുക ?

    1. കമന്റ് ഇട്ടിട്ടും ഒരു റെസ്പോൺസും ഇല്ല

  3. കുട്ടേട്ടാ എത്ര നാളായി ഇതിന്റെ ക്ലൈമാക്സ് കണ്ടിട്ട് ഒന്ന് എഴുതി ഇടാമോ

  4. കുട്ടേട്ടാ എന്താണിത് മനുഷ്യൻ്റെ ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്

  5. പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്….

  6. എന്റെ ചെങ്ങായി ഒന്ന് കടാക്ഷിക്കടോ….. ബാക്കി കൂടെ ഒന്ന് എഴുതാടോ…. കാത്തിരുന്നു മടുത്തഡോ…..

  7. അർജുനൻ

    എവടെ ചെങ്ങായി…. അടുത്തെങ്ങാനും പൂകുവോ..

  8. കാത്തിരിപ്പോനു അവസാനമില്ലേ കുട്ടേട്ടാ, നക്ഷത്രപ്പൂക്കൾ ഞങ്ങളുടെ മേൽ വർഷിക്കാൻ
    സമയമായില്ലേ

  9. Kuttetta കാത്തിരുപ്പ് തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ എന്ന് അടുത്ത part കിട്ടും….

  10. ആലത്തൂരിലെ നക്ഷത്ര പൂക്കൾ പൂക്കാൻ ന്തേ കുട്ടേട്ടാ ഇത്ര താമസം????

    ഒന്ന് പുഷ്പ്പിച്ചൂടെ!!!

    സുഗന്ധം നുകരാൻ കാത്തിരിക്കുന്ന പാവം ഞങ്ങൾ വായനക്കാർക് വേണ്ടി.

    കുഞ്ഞു പ്രദീക്ഷയോടെ
    അച്ചു❤️

    1. കുട്ടേട്ടൻ

      എന്റെ കുഞ്ഞേ,
      അതിവൈകാരികമായ ഒരവസാനം ആണ്.
      എനിക്ക് എഴുതിത്തീർക്കാണ് പറ്റുന്നില്ലെടാ അച്ചൂ.

  11. കഥ തുടരില്ലേ ???

Leave a Reply

Your email address will not be published. Required fields are marked *