ഒരു നിമിഷം അഞ്ജലി സ്തബ്ധയായി. താൻ ചെയ്ത തെറ്റിന്റെ ആഴം അപ്പോളാണ് അവൾക്കു മനസ്സിലായത്.ശരിയാണ്, അപ്പു അങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ ജൻമം തനിക്കു സ്വസ്ഥത കിട്ടില്ലായിരുന്നു. ഒരിക്കലും താൻ അവനു മാപ്പു നൽകില്ലായിരുന്നു. തെറ്റിന്റെ തിരിച്ചറിവിൽ അവളുടെ മുഖ്ത്തെ ചിരിമാഞ്ഞു.വലിയ കണ്ണുകൾ നിറഞ്ഞു ഒരു പുഴ പോലെ പുറത്തേക്കൊഴുകി.
‘അപ്പൂ’ ഒരു നേരിയ വിങ്ങലോടെയും തുടർന്നു പൊട്ടിക്കരച്ചിലോടെയും അവൾ അവന്റെ നെഞ്ചിലേക്കു ചാഞ്ഞു. ‘എന്നെ വെറുക്കരുത് അപ്പൂ, നീയില്ലാതെ ഇനി ഒരുനിമിഷം എനിക്കു പറ്റില്ല. അന്നു ഞാൻ അങ്ങനെയൊക്കെയായിരുന്നു. ഒന്നിനും ഞാൻ വില കൽപിച്ചില്ല.പക്ഷേ ഇപ്പോൾ നീയെനിക്ക് എന്റെ എ്ല്ലാമാണ്. എന്റെ ശ്വാസമാണ്. നിന്റെ സ്നേഹമില്ലെങ്കിൽ ഞാൻ മരിക്കും അപ്പൂ.’
അപ്പുവിനു പക്ഷേ ഇളക്കമില്ലായിരുന്നു.അഞ്ജലീ, ‘നീ പലതും എന്നോടു ചെയ്തിട്ടുണ്ട്. അതെല്ലാം ഞാൻ ക്ഷമിച്ചിട്ടും ഉണ്ട്. പക്ഷേ ഇത്.സ്വന്തം ഭർത്താവിനെ വശീകരിക്കാൻ മറ്റൊരു പെണ്ണിനെ വിടുക. ശ്ശെ’
അപ്പു മുറിക്കു പുറത്തെ ബാൽക്കണിയിലേക്കു പോയി ആകാശം നോക്കി നി്ന്നു.അഞ്ജലി അവന്റെ പിന്നാലെ വന്നു നിന്നു.അവൾ അവന്റെ തോളിൽ തൊട്ടു.അവൻ കൈ ത്ട്ടിമാറ്റി.പിന്നെയും തൊട്ടു. അവൻ വീണ്ടും ത്ട്ടിമാറ്റി.
‘ആകാശത്ത് അപ്പൂന്റെ ആരെങ്കിലും താമസിക്കുന്നുണ്ടോ,എപ്പോഴും അങ്ങോട്ടു നോക്കി നിൽപ്പാണല്ലോ’ അവനോടു ചേർന്നു നിന്ന് അഞ്ജലി ചോദിച്ചു.
അപ്പു തെന്നിമാറി, അഞ്ജലി ബാലൻസ് തെറ്റി വീഴാൻ പോയെങ്കിലും വീണില്ല, ‘എടാ ചതിയാ ഞാനിപ്പോ വീണേനേ.’ അവന്റെ ഇടുപ്പു നോക്കി മുഷ്ടി ചുരുട്ടി ഒരു ഇടിയിടിച്ചുകൊണ്ട് അവൾ പറഞ്ഞു.അപ്പുവിന് ഒരു പ്രതികരണവുമില്ല.പാറ പോലെ നിൽപു തുടർന്നു
‘അപ്പോ എന്നോടു പിണങ്ങിത്തന്നെയാ?’ അവൾ ചോദിച്ചു. അവൻ ഉത്തരം പറഞ്ഞില്ല.
‘ചോദിച്ചതു കേട്ടില്ലാന്നുണ്ടോ അ്പ്പൂ, അവൾ അവന്റെ കൈയിൽ അടിച്ചുചോദിച്ചു.’അവൻ വീണ്ടും ഒന്നും പറഞ്ഞില്ല.
‘എങ്കിൽ അവിടെ നിന്നോ, ഞാൻ കിടക്കാൻ പോണൂ,’ ഇത്രയും പറഞ്ഞ ശേഷം അഞ്ജലി റൂമിലേക്കു പോയി.
—
❤️
Kuttettan evde next part???
ആലത്തൂരിലെ നക്ഷത്ര പൂക്കൾ പുഷ്പിക്കാനായി. എല്ലാവരും കുട്ടേട്ടനെ comment ഇട്ട് പ്രോത്സാഹിപ്പിക്കുക ?
കമന്റ് ഇട്ടിട്ടും ഒരു റെസ്പോൺസും ഇല്ല
കുട്ടേട്ടാ എത്ര നാളായി ഇതിന്റെ ക്ലൈമാക്സ് കണ്ടിട്ട് ഒന്ന് എഴുതി ഇടാമോ
കുട്ടേട്ടാ എന്താണിത് മനുഷ്യൻ്റെ ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്
പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്….
എന്റെ ചെങ്ങായി ഒന്ന് കടാക്ഷിക്കടോ….. ബാക്കി കൂടെ ഒന്ന് എഴുതാടോ…. കാത്തിരുന്നു മടുത്തഡോ…..
എവടെ ചെങ്ങായി…. അടുത്തെങ്ങാനും പൂകുവോ..
കാത്തിരിപ്പോനു അവസാനമില്ലേ കുട്ടേട്ടാ, നക്ഷത്രപ്പൂക്കൾ ഞങ്ങളുടെ മേൽ വർഷിക്കാൻ
സമയമായില്ലേ
Kuttetta കാത്തിരുപ്പ് തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ എന്ന് അടുത്ത part കിട്ടും….
ആലത്തൂരിലെ നക്ഷത്ര പൂക്കൾ പൂക്കാൻ ന്തേ കുട്ടേട്ടാ ഇത്ര താമസം????
ഒന്ന് പുഷ്പ്പിച്ചൂടെ!!!
സുഗന്ധം നുകരാൻ കാത്തിരിക്കുന്ന പാവം ഞങ്ങൾ വായനക്കാർക് വേണ്ടി.
കുഞ്ഞു പ്രദീക്ഷയോടെ
അച്ചു❤️
എന്റെ കുഞ്ഞേ,
അതിവൈകാരികമായ ഒരവസാനം ആണ്.
എനിക്ക് എഴുതിത്തീർക്കാണ് പറ്റുന്നില്ലെടാ അച്ചൂ.
കഥ തുടരില്ലേ ???