സ്വന്തം കന്യകാത്വത്തിനു ജീവനേക്കാൾ വില കൽപിച്ചവൾ.രേഷ്മയ്‌ക്കൊക്കെ എത്ര പുരുഷൻമാരുമായി ബന്ധപ്പെട്ടതിന്‌റെ ഓർമകളുമായാകും അവളുടെ വിവാഹരാത്രിയിൽ എത്തുക.എന്നാൽ തനിക്കോ.അഞ്ജലിയാകിയ ഞാൻ അപ്പുവിനു വേണ്ടി ജനിച്ചവളാണ്.അവനുവേണ്ടി മാത്രം.
പാലക്കാടിന്റെ ഗ്രാമവിശുദ്ധിയെ കീറിമുറിച്ചതു പോലെയുള്ള റോഡിലൂടെ മിനികൂപ്പർ പാഞ്ഞു.ഒടുവിൽ അൽപസമയത്തിനു ശേഷം അത് അണിമംഗലം തറവാടിന്റെ ഗേറ്റുകടന്നു.
അണിമംഗലത്ത് അപ്പുവിനെയും അഞ്ജലിയെയും സ്വീകരിക്കാനായി എല്ലാവരും കാത്തുനിൽപ്പുണ്ടായിരുന്നു.അഞ്ജലിയുടെ അച്ഛൻ കൃഷ്ണകുമാർ.അമ്മ സരോജ പിന്നെ കസിൻ സഹോദരിമാർ അപ്പൂപ്പൻ അമ്മൂമ്മ എന്നിങ്ങനെ ഒരു പട തന്നെ.
അപ്പുവും അഞ്ജലിയും കാറിൽ നിന്നിറങ്ങി. അഞ്ജലിയുടെ മുഖം പ്രസന്നമായിരുന്നു. കൂടി നിന്നവരിൽ അതൊരു അദ്ഭുതമായിരുന്നു. കാരണം എന്നും ദേഷ്യപ്പെട്ട് മാത്രമേ എല്ലാവരും അവളെ കണ്ടിട്ടുള്ളൂ.അവൾ അച്ഛന്‌റെയും അമ്മയുടെയും ബന്ധുക്കളുടെയും അടുത്തു ചെന്നു ചിരിച്ചുകളിച്ചു സംസാരിച്ചു.
കൃഷ്ണകുമാർ മകളെ അദ്ഭുതത്തോടെ നോക്കി. പ്രായമായതിൽ പിന്നെ അഞ്ജലിക്ക് അച്ഛൻ എന്നാൽ മുട്ടൻ കലിപ്പ് ആയിരുന്നു. തണുത്ത ബന്ധമായിരുന്നു അവർക്കിടയിൽ ഉള്ളത്.
‘വാടോ..’ കൃഷ്ണകുമാർ അപ്പുവിനെ കൈ പിടിച്ച് അകത്തേക്കു കൂട്ടി. വെളുത്ത ജൂബ്ബയിലും മുണ്ടിലും അവൻ ഒരു ഗന്ധർവകുമാരനെപ്പോലെ തോന്നിച്ചു.
എല്ലാവരും കൂടി നിന്നു കലപില വർത്തമാനം തുടങ്ങി. അഞ്ജലി അടുക്കളയിലേക്കു ചെന്നു. അമ്മയുടെ അടുത്തേക്ക്,അവിടെ നിന്നു കുറേനേരം സംസാരിച്ചതിനിടയ്ക്ക് അവൾ സരോജയോടു ചോദിച്ചു.
‘അമ്മേ കാൻസർ ട്രീറ്റ്‌മെന്‌റ് തുടങ്ങേണ്ടേ.’ അവൾ ചോദിച്ചു.
സരോജ വെപ്രാളത്തിലായി. ‘കൃഷ്‌ണേട്ടാ ഒന്നിങ്ങു വന്നേ..’ അവർ വിളിച്ചു.
കൃഷ്ണകുമാർ അടുക്കളയിലേക്ക് എത്തി.’എന്താണു പ്രശ്‌നം.’ ദീനതയോടെ സരോജ കൃഷ്ണകുമാറിനെ നോക്കി.
അഞ്ജലി അമ്പരന്നു നിന്നു. ‘അമ്മയല്ലേ പറഞ്ഞത് കാൻസർ ട്രീറ്റ്‌മെന്‌റിന്‌റെ കാര്യം എന്‌റെ കല്യാണം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞു തുടങ്ങാമെന്നും പറഞ്ഞു.’ അവൾ ചോദിച്ചു.
മലയിടിഞ്ഞു വീണാലും പതറാത്ത കൃഷ്ണകുമാറും പരുങ്ങലിൽ നിന്നു.
ഒടുവിൽ സരോജ തന്നെ സംസാരിച്ചു. ‘അഞ്ജുക്കുട്ടി അത് നിന്നോട് ഒരു കാര്യം പറയാനുണ്ട്.ജാതകപ്രകാരം നിനക്ക് 21 വയസ്സിൽ കല്യാണം വേണമെന്ന് ആ പൂത്തേറ്റില്ലത്തെ ജ്യോത്സ്യൻ പറഞ്ഞു.നേരെ പറഞ്ഞാൽ നീ
❤️
Kuttettan evde next part???
ആലത്തൂരിലെ നക്ഷത്ര പൂക്കൾ പുഷ്പിക്കാനായി. എല്ലാവരും കുട്ടേട്ടനെ comment ഇട്ട് പ്രോത്സാഹിപ്പിക്കുക ?
കമന്റ് ഇട്ടിട്ടും ഒരു റെസ്പോൺസും ഇല്ല
കുട്ടേട്ടാ എത്ര നാളായി ഇതിന്റെ ക്ലൈമാക്സ് കണ്ടിട്ട് ഒന്ന് എഴുതി ഇടാമോ
കുട്ടേട്ടാ എന്താണിത് മനുഷ്യൻ്റെ ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്
പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്….
എന്റെ ചെങ്ങായി ഒന്ന് കടാക്ഷിക്കടോ….. ബാക്കി കൂടെ ഒന്ന് എഴുതാടോ…. കാത്തിരുന്നു മടുത്തഡോ…..
എവടെ ചെങ്ങായി…. അടുത്തെങ്ങാനും പൂകുവോ..
കാത്തിരിപ്പോനു അവസാനമില്ലേ കുട്ടേട്ടാ, നക്ഷത്രപ്പൂക്കൾ ഞങ്ങളുടെ മേൽ വർഷിക്കാൻ
സമയമായില്ലേ
Kuttetta കാത്തിരുപ്പ് തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ എന്ന് അടുത്ത part കിട്ടും….
ആലത്തൂരിലെ നക്ഷത്ര പൂക്കൾ പൂക്കാൻ ന്തേ കുട്ടേട്ടാ ഇത്ര താമസം????
ഒന്ന് പുഷ്പ്പിച്ചൂടെ!!!
സുഗന്ധം നുകരാൻ കാത്തിരിക്കുന്ന പാവം ഞങ്ങൾ വായനക്കാർക് വേണ്ടി.
കുഞ്ഞു പ്രദീക്ഷയോടെ
അച്ചു❤️
എന്റെ കുഞ്ഞേ,
അതിവൈകാരികമായ ഒരവസാനം ആണ്.
എനിക്ക് എഴുതിത്തീർക്കാണ് പറ്റുന്നില്ലെടാ അച്ചൂ.
കഥ തുടരില്ലേ ???