ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ] 770

സമ്മതിക്കില്ലാന്നുള്ളോണ്ടാണു എനിക്കു കാൻസറാണെന്നും അവസാന ആഗ്രഹമായി നീ കല്യാണം കഴിക്കണമെന്നും ഒക്കെ പറഞ്ഞത്. എല്ലാം ഈ കൃഷ്‌ണേട്ടന്‌റെ ഐഡിയ ആണ്.എനിക്കു കാൻസറും ഇല്ല ഒന്നുമില്ല.’

 

അ്ഞ്ജലി ഒരു നിമിഷം തരിച്ചു നിന്നു. അവളുടെ ഭാവം കണ്ട് കൃഷ്ണകുമാറിനും സരോജയ്ക്കും പേടിയായി. ദേഷ്യം വന്നാൽ ഒന്നും നോക്കാതെ പൊട്ടിത്തെറിക്കുന്നവളാണ്.അപ്പു അപ്പുറത്തിരിക്കുകയും ചെയ്യുന്നു.

 

‘മോളേ നീ ക്ഷമിക്കണം,ദേഷ്യപ്പെടരുത്’ കൃഷ്ണകുമാർ പറഞ്ഞു.

 

ഒരു നിമിഷം മിണ്ടാതെ നിന്നിട്ട് അഞ്ജലി സംസാരിച്ചു.

 

‘ഹൂം ക്ള്ളം പറയുന്നത് നല്ല ശീലമല്ല, അതും ഇതുപോലത്തേത്.അമ്മയെക്കുറിച്ച് ഓർത്ത് എന്‌റെ ഉറക്കം എത്ര രാത്രി പോയെന്ന് അറിയുമോ.ആ പോട്ടേ.ഏതായാലും ഒ്ന്നുമില്ലല്ലോ, ആ വിഷമോം മാറി.അപ്പൂനു ജ്യൂസ് കൊടുത്തിട്ടു വരാം.’

സരോജ ഗ്ലാസിലേക്കു പകർന്നു വച്ച പൈനാപ്പിൾ ജ്യൂസ് എടുത്തുകൊണ്ടു മുന്നോട്ടു നടക്കുന്നതിനിടയിൽ അഞ്ജലി പറഞ്ഞു.

 

കൃഷ്ണകുമാറും സരോജയും ഞെട്ടി. ഒരു യുദ്ധം പ്രതീക്ഷിച്ചാണു നിന്നത്.മല പോലെ വന്നതു ദേ എലി പോലെ പോകുന്നു.

 

‘എടി, അവളെന്താ ദേഷ്യപ്പെടാത്തത്’ കൃഷ്ണകുമാർ സരോജയോടു ചോദിച്ചു.

 

‘അത് കൃഷ്‌ണേട്ടാ, പെൺപിള്ളേരുടെ ജീവിതത്തിൽ രണ്ടു ഘട്ടമുണ്ട്. കല്യാണത്തിനു മുൻപും പിൻപും.രണ്ടും ഭയങ്കര വ്യത്യാസമാണ്.അവൾക്കിപ്പോ അ്പ്പൂനെ കിട്ടി.അവനോടു ഭയങ്കര സ്‌നേഹമാണ്.ദേ കണ്ടില്ലേ ജ്യൂസ് കൊടുക്കാൻ പോയത്. ഇവിടെ വന്നു സംസാരിച്ചതിൽ 100 വാക്ക് പറഞ്ഞതിൽ തൊണ്ണൂറും അപ്പു അപ്പൂന്നായിരുന്നു. അപ്പൂനു സാമ്പാർ ഇഷ്ടമാണ്,മല്ലിയില ഇട്ടാൽ മാത്രം. പായസത്തിൽ മധുരം കൂടുതൽ ഇടണം അങ്ങനെയെല്ലാം.

അവനെ അവൾക്കു കിട്ടാൻ വേണ്ടിയാണല്ലോ നമ്മൾ കള്ളം പറഞ്ഞത് അതവളങ്ങു ക്ഷമിച്ചു എന്നു കരുതിയാൽ മതി.’ സരോജ തന്‌റെ തിയറി അവതരിപ്പിച്ചു.

 

‘അത് പോയിന്‌റാ കേട്ടോ.’ പരുക്കൻ ഭാവത്തിന്‌റെ പ്രതിരൂപമായ കൃഷ്ണകുമാർ അപൂർവമായി മാത്രം ചെയ്യാറുള്ള ഒരു പുഞ്ചിരി സരോജയ്ക്കു നൽകി തിരിഞ്ഞു നടന്നു.

129 Comments

Add a Comment
  1. ❤️

  2. Kuttettan evde next part???

  3. ആലത്തൂരിലെ നക്ഷത്ര പൂക്കൾ പുഷ്പിക്കാനായി. എല്ലാവരും കുട്ടേട്ടനെ comment ഇട്ട് പ്രോത്സാഹിപ്പിക്കുക ?

    1. കമന്റ് ഇട്ടിട്ടും ഒരു റെസ്പോൺസും ഇല്ല

  4. കുട്ടേട്ടാ എത്ര നാളായി ഇതിന്റെ ക്ലൈമാക്സ് കണ്ടിട്ട് ഒന്ന് എഴുതി ഇടാമോ

  5. കുട്ടേട്ടാ എന്താണിത് മനുഷ്യൻ്റെ ക്ഷമയ്ക്ക് ഒരു പരിധി ഉണ്ട്

  6. പറ്റില്ലെങ്കിൽ എഴുതാൻ നിൽക്കരുത്….

  7. എന്റെ ചെങ്ങായി ഒന്ന് കടാക്ഷിക്കടോ….. ബാക്കി കൂടെ ഒന്ന് എഴുതാടോ…. കാത്തിരുന്നു മടുത്തഡോ…..

  8. അർജുനൻ

    എവടെ ചെങ്ങായി…. അടുത്തെങ്ങാനും പൂകുവോ..

  9. കാത്തിരിപ്പോനു അവസാനമില്ലേ കുട്ടേട്ടാ, നക്ഷത്രപ്പൂക്കൾ ഞങ്ങളുടെ മേൽ വർഷിക്കാൻ
    സമയമായില്ലേ

  10. Kuttetta കാത്തിരുപ്പ് തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ എന്ന് അടുത്ത part കിട്ടും….

  11. ആലത്തൂരിലെ നക്ഷത്ര പൂക്കൾ പൂക്കാൻ ന്തേ കുട്ടേട്ടാ ഇത്ര താമസം????

    ഒന്ന് പുഷ്പ്പിച്ചൂടെ!!!

    സുഗന്ധം നുകരാൻ കാത്തിരിക്കുന്ന പാവം ഞങ്ങൾ വായനക്കാർക് വേണ്ടി.

    കുഞ്ഞു പ്രദീക്ഷയോടെ
    അച്ചു❤️

    1. കുട്ടേട്ടൻ

      എന്റെ കുഞ്ഞേ,
      അതിവൈകാരികമായ ഒരവസാനം ആണ്.
      എനിക്ക് എഴുതിത്തീർക്കാണ് പറ്റുന്നില്ലെടാ അച്ചൂ.

  12. കഥ തുടരില്ലേ ???

Leave a Reply

Your email address will not be published. Required fields are marked *