അലയുന്നു ഞാൻ 2 [Saran] 166

 

” എന്തൊക്കെയാണ് വാങ്ങേണ്ടതെന്ന് വച്ചാൽ. ഒരു ലിസ്റ്റ് എഴുതി തന്നോ ഞാൻ വാങ്ങിയിട്ട് വരാം… ”

ഞാൻ അതും പറഞ്ഞു പുറത്തേക്ക് വന്നു. കുറച്ചുനേരം പുറത്തെ കാറ്റും കൊണ്ട് റോഡിലെ കാഴ്ചകൾ നോക്കി അങ്ങനെ നിന്നു. റോഡിൽ എങ്ങും നിറയെ തിരക്കുകൾ മാത്രം. അങ്ങനെ റോഡിൽ ഓരോ കാഴ്ചകളും കണ്ട് നിന്നപ്പോഴാണ് അവൾ സാധനങ്ങളുടെ ലിസ്റ്റും ആയ്യി വന്നത്…

ലിസ്റ്റിൽ ഉപ്പുതൊട്ടു കർപ്പൂരം വരെ ഉണ്ട്. ഞാൻ അതുമായി നേരെ കടയിലോട്ട് വിട്ടു. ഇനിയെന്റെ കയ്യിലോ അക്കൗണ്ടിലോ അഞ്ചിന്റെ പൈസയില്ല. ഇനി വല്ലതും വാങ്ങണമെങ്കിൽ ജോലിക്ക് തന്നെ പോണം..

ഓഫീസിലുള്ള എല്ലാപേരും അറിഞ്ഞു കാണും എന്റെ കല്യാണം കഴിഞ്ഞത്. അവർ അറിഞ്ഞില്ലല്ലോ എന്റെ കല്യാണം ഏത് രീതിയിലാണ് നടന്നതെന്ന്. ഇനി അവരെ കല്യാണം വിളിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് പരാതി പറയും. ഞാനിനി എന്ത് ചെയ്യും.. ഞാൻ വാങ്ങിച്ച് സാധനങ്ങളുമായി നേരെ ഫ്ലാറ്റിലേക്ക് പോയി എല്ലാം കിച്ചണിലേക്ക് കൊണ്ടുവച്ചു. കുറച്ചുനേരം കഴിഞ്ഞതും അനന്ദു കയറി വന്നു അവന്റെ കൈയിൽ കുറച്ച് സാധനങ്ങൾ ഉണ്ട്.

 

” ഡാ എന്തൊക്കെയാ ഇത്… “”

ഞാൻ അവനോട് ചോദിച്ചു അവൻ അതു മുഴുവനും ആ മേശ പുറത്തു വച്ചിട്ട് സോഫയിലോട്ട് ഇരുന്നു.

 

” ഇതൊക്കെ നിന്റെ സർട്ടിഫിക്കറ്റ് ഡോക്കുമെന്റ്സും പിന്നെ നിന്റെ കുറച്ച് തുണികളും… ”

അവൻ പറഞ്ഞു…

 

” നീ വീട്ടിൽ പോയിരുന്നോ…. “”

ഞാൻ ചോദിച്ചു..

 

” ആ…… പോയി നിന്റെ അമ്മയുടെ ദേഷ്യം ഇപ്പോഴും കുറഞ്ഞിട്ടില്ല….. “”

അവൻ പറഞ്ഞു. എങ്ങനെ ദേഷ്യം മാറും അങ്ങനെയുള്ള ഒരു പ്രവർത്തിയല്ലേ ഞാൻ ചെയ്തത്. ഞാൻ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തില്ലെങ്കിലും അമ്മയുടെ മുൻപിൽ ഞാൻ ഇപ്പോഴും തെറ്റ്കാരനാണ്. അതുകൊണ്ട് അത്ര എളുപ്പമൊന്നും അമ്മയ്ക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ല എന്നത് എനിക്കറിയാം.

അവൻ അങ്ങനെ കുറച്ചുനേരം എന്റെ കൂടെ ഇരുന്നിട്ട് എന്തോ തിരക്ക് ഉണ്ടെന്നും പറഞ്ഞു പോയി. ഞാൻ കുറച്ചു നേരം മുറിയിൽ പോയി കിടന്നു എന്തൊക്കെയോ ആലോചിച്ചു ഉറങ്ങിപ്പോയി. പിന്നെ അവൾ വിളിക്കുന്നത് കേട്ടാണ് ഞാൻ എണീക്കുന്നത്…

The Author

21 Comments

Add a Comment
  1. അടുത്ത part ന് വേണ്ടി.. “അലയുന്നു ഞാൻ”…ആദി പെട്ടന്ന് വാ?

  2. എന്തൊക്കെയോ ദുരുഹതാ മണക്കുന്നു…. എന്തൊക്കെയായാലും നല്ലവനായ ആദിയെ തേച്ചോട്ടിക്കല്ലേ…ആദി തന്നെ hero

  3. ഒരു കമന്റ്‌ അയച്ചപ്പോ പോസ്റ്റ്‌ ആകുന്നുമില്ല.. ??…. എന്തായാലും കഥ മാസ്സ് anu bro… Next part ന് waiting

    1. എഴുകയാണ് പെട്ടന്ന് തന്നെ ഇടാം ♥️

  4. Bakki ennu edum bro

  5. Nice story. വേണ്ടത് വേണ്ടപ്പോചെയ്യാൻ കഴിയാത്ത ഊമ്പനായ ഒരാനിൻ്റെ കഥ

  6. നന്ദുസ്

    , കൊള്ളാം.. നല്ല പ്രമേയം..നല്ല അവതരണം.. ഇനി ഫ്ലാഷ്ബാക്ക് ണ് വേണ്ടിയാണു കാത്തിരിപ്പു…എനിക്കിഷ്ടപ്പെട്ടു.. പെട്ടെന്ന് വരൂ.. ന്താണ് സംഭവിച്ചത് ന്നുള്ള ആകാംഷ അടക്കാൻ വയ്യാ അതോണ്ടാണ്..

    1. അടുത്ത് part എഴുതികൊണ്ട് ഇരിക്കുകയാണ് page കൂട്ടി എഴുതാൻ ആണ് നോക്കുന്നത് സമയം എടുക്ക്. എന്തായാലും പെട്ടന്ന് തന്നെ ഇടാൻ ശ്രമിക്കാം…. ♥️

  7. എങ്ങാട്ടെനില്ലാതെ എന്തിനോ വേണ്ടിയുള്ള അർത്ഥമില്ലാത്ത ഒരു ഓട്ടം

    കഥ കൊള്ളാം

    1. നായകയുടെ past hero കേൾക്കുമ്പോൾ മനസിലാകും….. Soon

  8. പലവട്ടം വായിച്ചുപോയ കഥ പോലെ ഫീൽ ചെയ്തു ഇതിൽ എന്തെങ്കിലും വിത്യസ്ത ത കാണുമായിരിക്കും അല്ലേ

    1. തുടക്കം ചിലപ്പോൾ അങ്ങനെ ആയിരിക്കാം.. എന്നാൽ കഥ മുന്നോട്ട് പോകെ വേറെ രീതിയിൽ വരും……

  9. എന്തൊക്കെയോ ദുരൂഹത ഉണ്ടല്ലൊ എന്തായാലും അടുത്ത പാർട്ട് കിട്ടട്ടെ,??

  10. അടിപൊളി… ?ഇത്പോലെ ഒരു കഥ എവിടെയോ വായിച്ചിട്ടുണ്ട്

  11. ഇതൊക്കെ ഒരു നായകണാനാണോ.ഇഷ്ടപ്പെട്ടില്ല

    1. .. നായകന്റെ character എല്ലാവർക്കും ഇഷ്ട്ടപെടണമെന്നില്ല കാരണം പെണ്ണുങ്ങളുടെ പുറകെ പോകുന്ന ഒരു പയ്യൻ ആയിട്ടല്ല ഞാൻ നായകനെ ചിത്രീകരിച്ചിരിക്കുന്നത്…. Based on a true story………..

Leave a Reply

Your email address will not be published. Required fields are marked *