അളിയൻ ആള് പുലിയാ 8 [ജി.കെ] 1675

“നാളത്തെ വിഷയം കഴിഞ്ഞിട്ട് നമുക്ക് അസ്ലമിന്റെ വീട്ടിൽ ഒന്ന് പോകണം…നമുക്ക് മൂന്നുപേർക്കും കൂടി….ഫാറൂക്ക് പറഞ്ഞു….അഷീമ അവിടെ നിന്നും മാറിക്കളഞ്ഞു…..

“വേണമെങ്കിൽ നമുക്ക് ഞായറാഴ്ച മാമയെ വീട്ടിലാക്കിയിട്ടു പോകാം…..പോരെ…..ഷബീർ പറഞ്ഞു….

“അത് മതി…..ഫാറൂഖ് പറഞ്ഞു….

“കുറെ കഴിഞ്ഞപ്പോൾ മാമയെ റൂമിലോട്ടു മാറ്റി…..

“ബാരി…..ബാരി വന്നില്ലേ……മാമാ തിരക്കി…..

“ഇല്ല മാമ ഇന്ന് രാത്രിയിൽ അവര് കയറും…..ഫാറൂക്ക് പറഞ്ഞു….

“ഊം….ഫാരി മോളുടെ പഠിത്തകാര്യം എല്ലാം റെഡിയായോ…..

“ആയി…..ഒരു കുഴപ്പവുമില്ല…..എല്ലാം അനിയൻ ചെയ്തു…….

“ആ ഫാറൂക്കെ…മോനെ…പോയതെല്ലാം പോയി…പുതുതായിട്ട് എന്തെങ്കിലും ചെയ്യണം…..അതിനു വേണ്ട എന്താണെന്ന് വച്ചാൽ മാമ ചെയ്യാം……

“അതൊക്കെ പിന്നാലോചിക്കാം……

“ഷബീർ എന്ന പോകുന്നത്…..സുനൈനയെയും കൊണ്ട് പോകുന്നോ?

“ഊം…മാമ പിള്ളാർക്ക് സ്‌കൂൾ തുറക്കയല്ലേ……

“നമ്മളെ ആർക്കും വേണ്ടേ..നൈമ ചിരിച്ചുകൊണ്ട് തിരക്കി……

“നീ ഇങ്ങു വാ…..വാപ്പച്ചിയുടെ പൊന്നാരമോളല്ലേ നീ…..തലയിൽ ഒരുമ്മ കൊടുത്തു…..ഞങ്ങളും പോകും കേട്ടോ വാപ്പി..മക്കളുടെ സ്‌കൂൾ…..

“ഊം…എല്ലാരും പോകും…..അവൾക്കു പോകാനിടമില്ലാത്തതു കൊണ്ട് അവൾ ഞങ്ങളോടൊപ്പം ഇല്ലേ അഷീ മോളെ…..അവളെ കയ്യാട്ടി വിളിച്ചു…അവളുടെ കണ്ണ് നിറയുന്നത് കണ്ടുകൊണ്ട് ഖാദർകുഞ് അവളെയും ഉമ്മ വച്ചിട്ട് പറഞ്ഞു….നീ എന്തിനാ കരയുന്നത്…നിനക്ക് ഞങ്ങളുണ്ട്…..ബാരി ഇക്ക വരട്ടെ…നമുക്ക് ഇതിനും കല്ലും നെല്ലും തീർക്കാം….ആദ്യം അവന്റെ തന്തയോട് പോയി നിങ്ങൾ സംസാരിക്ക്……എന്നിട്ടു പള്ളിയിൽ ഒരു കത്ത് കൊടുക്കാൻ പോകുവാണെന്നും സൂചിപ്പിച്ചേരു……

അതൊക്കെ നമ്മുക്ക് വഴിപോലെ ചെയ്യാം മാമ…മാമ ഇപ്പോൾ തത്കാലം റെസ്റ്റ് എടുക്ക്…ഷബീർ പറഞ്ഞു….

വൈകുന്നേരം വരെ കൊച്ചുമക്കളും മക്കളുമൊക്കെയായി സമയം നീങ്ങിയത് ഖാദർകുഞ്ഞറിഞ്ഞില്ല……പക്ഷെ അത്രയും നേരവും അയാളുടെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു…തന്റെ ഇളയ രണ്ടു മക്കളുടെ ഭാവിയോർത്തു…..അതിനു പരിഹാരം കാണാൻ ഇന്ന് യോഗ്യൻ ബാരി തന്നെയാ……എല്ലാം ശരിയാകും…..

എന്നാൽ ഷബീറും മാമിയും പുള്ളേരും കൂടി വീട്ടിലോട്ടു പോകട്ടെ ഇല്ലേ….ഞാനിവിടെ നിൽക്കാം……ഫാറൂക്ക് മാമയോട് ചോദിച്ചു…..

115 Comments

Add a Comment
  1. Nice
    ഒരു മെഗാസീരിയൽ കാണുന്ന പോലെ ഉണ്ട്
    A one hot ❤️❤️❤️❤️

  2. കഴിഞ്ഞ എപ്പിസോഡിൽ പ്രമുഖ സിനിമാ താരങ്ങളെ വച്ചാണ് ഇനിയുള്ള എഴുത്ത് എന്ന് സുചന ഉണ്ടായിരുന്നു, റിയൽ ആൾക്കാരെ വച്ച് എഴുതരുത് അപ്രൂവ് ചെയ്യില്ല എന്ന് അഡ്മിനും കമൻ്റ് ചെയ്തിരുന്നു.
    ഇനി അതായിരിക്കുമോ കാരണം??

  3. ഇത്രേം കഥ എഴുതിയിട്ട് പകുതിക്ക് വെച്ച് പോകല്ലേ .. ഈ കഥ ഇനിയും കുറെ ഭാഗങ്ങൾ എഴുതി വിസ്മയിപ്പിക്കാൻ കഴിവുള്ള ആളാണ് ജി.കെ നിങ്ങൾ . എഴുതാം ,ലേശം വൈകും എന്നെങ്കിലും ഒന്ന് പറയുമോ

Leave a Reply

Your email address will not be published. Required fields are marked *