നൈമ കിച്ചണിൽ ചായയിട്ടുകൊണ്ട് നിൽക്കുന്നു….
“ഇന്നല്ലേ ബാരി വരുന്നത്…റംല ഔപചാരികതക്ക് ചോദിച്ചു…..
“അതിനു…..നയ്മയുടെ തീഷ്ണമായ മറുപടിക്കുമുന്നിൽ റംല ച്ചുളിപ്പോയി…..എന്നിട്ടും ധൈര്യം സംഭരിച്ചു ചോദിച്ചു….”അല്ല രാവിലെ നിനക്കെന്തിന്റെ കേടാ……എഴുന്നേറ്റപ്പഴേ മോന്ത കടന്നാൽ കുത്തിയത് പോലുണ്ടല്ലോ…..
“ഉമ്മ അപ്പുറത്തേക്ക് പോ…..എന്നെ കൊണ്ട് ഒന്നും പറയിക്കാതെ….അവൾ മുഖം പൊത്തികൊണ്ട് പറഞ്ഞു….എന്നിട്ടു ഹാളിലേക്ക് വരുമ്പോൾ അഷീമയെ കണ്ടുകൊണ്ട് ചോദിച്ചു…”എന്തോ കാണാനാടീ അവിടെ കുത്തിയിരിക്കുന്നത്……എഴുന്നേറ്റ് റെഡിയാവുന്നില്ലേ….അതോ …നീയും പാതിക്ക് നിർത്തിയിട്ട് നൈമ അകത്തേക്ക് കയറി കുളിക്കാനുള്ള ഡ്രെസ്സുമായി പുറത്തേക്ക് വന്നു…..”എടീ അഷീ നിന്നോട് മലയാളത്തിലല്ലേ പറഞ്ഞത്…നീ എന്റെ കൂടെ വരുന്നുണ്ടോ? വാപ്പിയുടെ അടുത്തേക്ക്…..ഹോസ്പിറ്റലിൽ…..
“എന്തുപറ്റിയെന്നർത്ഥത്തിൽ ഷബീറും സുനൈനയും അഷീമായും മുഖത്തോടു മുഖം നോക്കി…..
“ചേട്ടത്തി ഞാൻ കുളിച്ചിട്ടു വന്നിട്ട് നമുക്കൊരുമിച്ചു പോകാം…..എനിക്ക് റയിൽവേ സ്റ്റേഷനിലും പോകേണ്ടതല്ലേ…..ബാരി ഇക്കയെ വിളിക്കാൻ….
“അനിയൻ പൊയ്ക്കോ….എനിക്കറിയാം ഇവിടുന്നു വണ്ടികയറിയിറങ്ങാൻ…….നൈമ പറഞ്ഞുകൊണ്ട് ബാത്റൂമിലേക്കു കയറി….ഒരു മരണ പ്രതീതി……റംല ഇറങ്ങി വന്നു ഷബീറിന്റെ മുഖത്തേക്ക് നോക്കി….അഷീമ എഴുന്നേറ്റ് മോനെയും വിളിച്ചുകൊണ്ട് മറ്റൊരു ബാത്റൂമിലേക്കു കയറി…..ശ്മശാന മൂകത….നയ്മയുടെ മാറ്റം ആർക്കും മനസ്സിലായില്ല..പക്ഷെ ഭീതി റംലയെയും ഷബീറിനെയും വേട്ടയാടി….പത്തുമിനിറ്റുകൊണ്ട് നൈമ കുളിച്ചൊരുങ്ങി വന്നു…..പിള്ളേരോട് ഒരുങ്ങാൻ പറഞ്ഞു…..പറയുകയല്ല അലറുകയായിരുന്നു…മക്കൾ എല്ലാം ഭയന്ന്….”ഉമ്മീ…..ഞങ്ങൾ കുളിച്ചില്ല……റഈസ് മോൻ പറഞ്ഞു…”കുളിയും നനയും ഒക്കെ പിന്നെയാകാം…..പോയി രണ്ടും ഡ്രസ്സ് മാറിക്കെ……രണ്ടുപേരും പേടിച്ചു വിറച്ചുകൊണ്ട്പോയി ഡ്രസ്സ് മാറാൻ തുടങ്ങി……നൈമ അവരുടെ പിറകെ ചെന്ന് ഡ്രസ്സ് ഇടിച്ചിറങ്ങി…..അഷീമയെ കാത്തുപോലും നിൽക്കാതെ കുട്ടികളുടെ കയ്യും പിടിച്ചു അവൾ ലിഫ്റ്റിനരികിലേക്ക് പോയി……ഇതൊന്നും അറിയാതെ സുനൈന വായും പൊളിച്ചു നിന്ന്…….
നൈമ ബസ് ഇറങ്ങി ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഫാറൂക്ക് ദൂരെ നിന്നെ കണ്ടു നടന്നുവരുന്ന നയ്മയെയും മക്കളെയും……ഫാറൂക്ക് അരികിലേക്ക് ചെന്ന്…..എന്താ നൈമാ നീ തനിച്ചു…..മാമിയും മറ്റുള്ളവരുമെന്തേ?
Nice
ഒരു മെഗാസീരിയൽ കാണുന്ന പോലെ ഉണ്ട്
A one hot ❤️❤️❤️❤️
കഴിഞ്ഞ എപ്പിസോഡിൽ പ്രമുഖ സിനിമാ താരങ്ങളെ വച്ചാണ് ഇനിയുള്ള എഴുത്ത് എന്ന് സുചന ഉണ്ടായിരുന്നു, റിയൽ ആൾക്കാരെ വച്ച് എഴുതരുത് അപ്രൂവ് ചെയ്യില്ല എന്ന് അഡ്മിനും കമൻ്റ് ചെയ്തിരുന്നു.
ഇനി അതായിരിക്കുമോ കാരണം??
ഇത്രേം കഥ എഴുതിയിട്ട് പകുതിക്ക് വെച്ച് പോകല്ലേ .. ഈ കഥ ഇനിയും കുറെ ഭാഗങ്ങൾ എഴുതി വിസ്മയിപ്പിക്കാൻ കഴിവുള്ള ആളാണ് ജി.കെ നിങ്ങൾ . എഴുതാം ,ലേശം വൈകും എന്നെങ്കിലും ഒന്ന് പറയുമോ