“നൈമ ഖാദർകുഞ്ഞിന്റെ മുഖത്തേക്ക് നോക്കി…..
“നിങ്ങള് പറയില്ലേ എനിക്കെന്താണ് സുനീറിനോട് ഇത്ര സ്നേഹക്കൂടുതൽ എന്ന്….അവനറിയാം നിന്റെ ഉമ്മയെക്കുറിച്ചു….ഇപ്പോൾ നിനക്കും…പിന്നെ സുനീർ മോൻ പറഞ്ഞു ബാരിക്കും…
നൈമ ഞെട്ടൽ വിട്ടുമാറാതെ ഖാദർകുഞ്ഞിന്റെ മുഖത്തേക്ക് നോക്കി….”അതെ മോളെ…..നിന്റെ ഇക്കയ്ക്ക് അറിയാം….ബാംഗ്ലൂർ പോകുന്നതിന്റെ അന്ന് എന്റെ സുനീർ മോൻ എല്ലാം ബാരിയോട് പറഞ്ഞു…..അവളോട് ഞാൻ പറഞ്ഞിട്ടുള്ളതാണ് മോളെ….എന്റെ മക്കളുടെ മുന്നിലെങ്കിലും നീ എന്നെ ഭർത്താവായി കാണണം എന്ന്…..ഞാനെന്തേ അവളിൽ നിന്നും അകന്നു കിടക്കുന്നത് എന്ന് മോൾക്കറിയാമോ……ഇല്ല….നിങ്ങൾ അറിഞ്ഞിട്ടില്ല…ഖാദർകുഞ്ഞിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീണു…..
വാപ്പി ആദ്യമായി നിന്റെ ഉമ്മയുടെ വഴിതെറ്റിയ ബന്ധം അറിയുന്നത് കരഞ്ഞു കലങ്ങിയ വേദന തിങ്ങിയ മനസ്സുമായി എന്റെ സുനീർ മോൻ വിളിച്ചു പറയുമ്പോഴാണ്…..ആളാരായിരുന്നു എന്ന് എന്റെ മോൾക്കറിയണ്ടേ…..വാപ്പിയുടെ അടുത്ത കൂട്ടുകാരൻ…..വാസു……സൂരജിന്റെ അച്ഛൻ……ഞാൻ അന്യ നാട്ടിൽ കഷ്ടപ്പെടുമ്പോൾ എന്റെ ഭാര്യ അവളുടെ സുഖം തേടി പായുകയായിരുന്നു മോളെ…..ഇപ്പോൾ ആരാണെന്നോ എന്താണെന്നോ ഒന്നും വാപ്പിക്കറിയണ്ടാ….കാരണം വാപ്പി ഒന്ന് ശപിച്ചാൽ അവൻ ചങ്കുപൊട്ടി ചാവും……വാസു മരിച്ചത് പോലെ……അതിനുള്ള പ്രതികാരമാണ് മോളെ വാപ്പി വാസുവിന്റെ മകനെ ഗൾഫിൽ വിട്ടത്…..അവന്റെ തലമുറയെങ്കിലും അറിയണം ഗൾഫ് കാരന്റെ ഭാര്യമാരെ തനിച്ചു നിർത്തുമ്പോഴുണ്ടാകുന്ന വേദന…..
മോൾ ഇതാരോടും പറയാൻ നിൽക്കണ്ടാ….നമ്മുടെ മാനം കളയണ്ടാ…..വാപ്പി സഹിച്ചില്ലേ…എന്റെ മോളും സഹിക്കുക……മോള് സമാധാനാമായിട്ടു പോ…..ഇക്കയെ കൂട്ടാനായി…..അവനാണ് നമ്മുടെ കുടുംബത്തിന്റെ ആശ്വാസം….അവൾക്കു വിശ്വസിക്കാനായില്ല…ഇത്രയും ദുഃഖം പേറി ജീവിക്കുന്ന വാപ്പയുടെ അവസ്ഥ ഓർത്തപ്പോൾ തന്റെ ഉമ്മയോടുള്ള കലിപ്പ് കൂടിയതേ ഉള്ളൂ……..അവളിറങ്ങി…പുറത്തു വന്നു കണ്ണ് തുടച്ചു നോക്കുമ്പോൾ തന്റെ ഉമ്മയും അനിയത്തിമാരും…….അവൾ ഒന്നും മിണ്ടാതെ അടുത്ത് കണ്ട കസേരയിൽ ഇരുന്നു….റംല അവളെയൊന്നു നോക്കിയിട്ടു ഖാദർകുഞ്ഞിന്റെ അരികിലേക്ക് പോയി……
ഫാറൂക്ക് വന്നു ചോദിച്ചു “നൈമ നീ വരുന്നുണ്ടോ സ്റ്റേഷനിലേക്ക്…..
“ഇല്ലിക്ക….നിങ്ങള് പോയിട്ട് വാ…..
“ചേട്ടത്തി വരുന്നില്ലേ….ഷബീറിന്റെ ചോദ്യം……
Nice
ഒരു മെഗാസീരിയൽ കാണുന്ന പോലെ ഉണ്ട്
A one hot ❤️❤️❤️❤️
കഴിഞ്ഞ എപ്പിസോഡിൽ പ്രമുഖ സിനിമാ താരങ്ങളെ വച്ചാണ് ഇനിയുള്ള എഴുത്ത് എന്ന് സുചന ഉണ്ടായിരുന്നു, റിയൽ ആൾക്കാരെ വച്ച് എഴുതരുത് അപ്രൂവ് ചെയ്യില്ല എന്ന് അഡ്മിനും കമൻ്റ് ചെയ്തിരുന്നു.
ഇനി അതായിരിക്കുമോ കാരണം??
ഇത്രേം കഥ എഴുതിയിട്ട് പകുതിക്ക് വെച്ച് പോകല്ലേ .. ഈ കഥ ഇനിയും കുറെ ഭാഗങ്ങൾ എഴുതി വിസ്മയിപ്പിക്കാൻ കഴിവുള്ള ആളാണ് ജി.കെ നിങ്ങൾ . എഴുതാം ,ലേശം വൈകും എന്നെങ്കിലും ഒന്ന് പറയുമോ