ആശ്വാസമായി.
“പിന്നെ ജോലി, ഞാൻ ടൗണിലൊരു ബുക്ക് സ്റ്റാൾ തുടങ്ങാൻ പ്ലാൻ ഉണ്ട്, ലോൺ പാസ്സായിട്ടുണ്ട്. അതാണെന്റെ ആഗ്രഹവും…”
“അപ്പുവേട്ടന്റെ ഇഷ്ടം പോലെ…”
“ഞാനിറങ്ങട്ടെ…”
“ഉം..”
ആ ചടങ്ങു തീർന്നപ്പോൾ ഞാനൊന്നു ശ്വാസം വിട്ടു, മറ്റൊന്നും അല്ല നമ്മളെ നല്ല വിലയുള്ളിടത്തേക്ക് പോകുമ്പോ പരമാവധി നമ്മുടെ കുരുത്തക്കേടുകൾ നമ്മൾ മറച്ചു പിടിക്കാനൊരു ശ്രമം നടത്തില്ലേ ? ഒരു ബലം പിടിത്തം പോലെ, അതിൽ നിന്നും ഒരാശ്വാസം കിട്ടിയപോലെ എനിക്ക് തോന്നി. കാറിൽ തിരികെ വരുമ്പോ ചേച്ചിക്ക് ഞാൻ സ്വാതിയോടു തനിച്ചെന്താണ് പറഞ്ഞതെന്ന് മനസിലായി കാണില്ല. എങ്കിലും ചേച്ചിയെ തിരിഞ്ഞു നോക്കി ഞാനൊരു ഹിന്റ് കൊടുത്തിരുന്നു. എന്നെ തന്നെ എന്തോ ഒരു ചുഴിയിൽ പെട്ട മീനിനെ പോലെ നോക്കുന്നുണ്ടായിരുന്നു. ഞാൻ എന്തെ ന്നു കണ്ണ് കൊണ്ട് ചോദിക്കുമ്പോ ചേച്ചി എന്നോട് വൃകൃതമായി പുഞ്ചിരിക്കാൻ ആണ് ശ്രമിച്ചത്. എന്നെ നഷ്ടപ്പെടുമോ എന്ന ഭയം ഒരു ചിരിയിൽ ഒതുക്കാൻ ശ്രമിക്കുമ്പോ എന്റെ അമ്മയും അച്ഛനും അതറിഞ്ഞില്ലെങ്കിലും എനിക്കറിയാമായിരുന്നു അല്ലി ചേച്ചിയുടെ മനസ്! എങ്കിലും ഇച്ചിരി ഒന്ന് വട്ടു കളിപ്പിക്കാം എനിക്കും തോന്നാതിരുന്നില്ല, ഞാൻ എത്ര കരഞ്ഞിട്ടുണ്ട് എന്റെ അല്ലി പെണ്ണിനെയോർത്തിട്ട്…….
എന്റെ അമ്മയും അച്ഛനും അടുത്ത ആലോചനയുമായി വരുന്നതിന് മുൻപേ എങ്ങനെയെങ്കിലും എന്റെയും ചേച്ചിയുടെയും കാര്യം അവതരിപ്പിക്കണം എന്ന് ഞാനുറപ്പിച്ചു.
രാത്രി ഭക്ഷണം കഴിച്ച ശേഷം ഞാൻ കാറ്റൊക്കെ കൊണ്ട് വീടിനു പുറത്തു അച്ഛനുമായി സംസാരിച്ചശേഷം, അകത്തേക്ക് വന്നു. ചേച്ചി എന്റെ പഴയ ഷർട്ടും പാവാടയുമിട്ടുകൊണ്ട് ബെഡ്റൂമിൽ ഇരിപ്പായിരുന്നു. ഞാൻ വന്നിട്ടും ചേച്ചിക്ക് മൈൻഡ് ഇല്ല.
“അല്ലീ…” പേര് വിളിച്ചുകൊണ്ട് ഞാൻ ചിരിച്ചപ്പോൾ ചേച്ചിയെന്നെ കൂർപ്പിച്ചു നോക്കി.
“സ്വാതിക്ക് എന്നെ ഭയങ്കര ഇഷ്ടമായി പറഞ്ഞു….”
“കെട്ടിക്കൊ! എന്തിനാ ഇതൊക്കെ എന്നോട് പറയുന്നേ…”
“ചുമ്മാ ഒരു രസം, ചേച്ചീടെ അസൂയ കാണാൻ..”
“എനിക്കാരോടും അസൂയ ഒന്നുമില്ല!”
“ഇല്ലേ?!”
“ഇല്ല! ലൈറ്റ് ഓഫാകുമോ…പ്ലീസ്!”
ഞാൻ തലയിണയെ കെട്ടിപിടിച്ചുകൊണ്ട് സ്വാതീന്നു വിളിച്ചതും എന്റെ ചന്തിയിൽ ഒരു ചവിട്ടു കിട്ടി. ഞാൻ പിന്നെയൊന്നും മിണ്ടാതെ കിടന്നുറങ്ങി….
അങ്ങനെ പിറ്റേന്ന് ചേച്ചിയെ സ്കൂളിലേക്ക് വിടാൻ ബൈക്കിൽ ഒന്നിച്ചു ചെല്ലുമ്പോ അവുടെയെത്തും വരെ ഞാൻ റേഡിയോ പോലെ എന്തൊക്കെയോ അവളോട് പറഞ്ഞു. ചേച്ചി പക്ഷെ എല്ലാം കേൾക്ക മാത്രം ചെയ്തു, ഒന്നിനും
🥰
?????❤️❤️❤️❤️❤️❤️????? പൊളിച്ചു വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️? അതാണ് പ്രണയത്തിന്റെ വീര്യം
?
നല്ലൊരു പ്രണയകഥ ❤️
അല്ലി അപ്പുവിന്റെ പെണ്ണാണ്. അവനു തന്നെ തിരികെ കൊടുത്തത് കഥാകൃത്ത് വേണ്ടവണ്ണം ചെയ്തു. പിന്നെ ശരിക്കും കമ്പി … കാമുകിയോട് ഒന്നിച്ചിരിക്കുന്നു വായിക്കുമ്പോൾ കഥ തീരുവെരെ അവൾ എന്നെ കുണ്ണ മെഴുക്കുക ആയിരുന്നു….. well done … Keep it up….
Beautiful story ?. Amount the most beautiful love stories which still make me feel butterflies each time I read. The innocence of Alli is haunting and so dame cute.
Can’t you share a pdf of the story ??
Ente ponno oru rakshayum illa..?♥️ adipoli story , keep it coming…..?❤️?