അമ്മവീട് ഭാഗം 1 [മാധവി] 185

വരാന്തയിൽ തൂക്കിയിരുന്ന വലിയ മണി അവൾ മുഴക്കി… അൽപ നേരത്തിനു ശേഷം വാതിൽ തുറക്കപ്പെട്ടു.. കറുത്ത കരയുള്ള മുണ്ടും നേര്യതും ധരിച്ച ഒരു സ്ത്രീ വാതിൽക്കൽ പ്രത്യക്ഷപെട്ടു… ഗായത്രിയുടെ അമ്മാവന്റെ ഭാര്യ ആണ് സുഭദ്ര.. ഗായത്രിയെ കണ്ടപ്പോൾ
ആ സ്ത്രീയുടെ കണ്ണുകൾ വിടർന്നു..
“കുട്ടി അടുത്ത ആഴ്ചയേ എത്തുകയുള്ളൂ എന്നാണല്ലോ അമ്മ വിളിച്ചപ്പോ പറഞ്ഞത്… എന്തായാലും എത്തിയല്ലോ.. കയറി വരൂ.. ”
അവർ ഗായത്രിയുടെ ബാഗുകൾ വാങ്ങി അകത്തേക്ക് കയറി…
“ഇന്ന് വരും എന്ന് അറിഞ്ഞെങ്കിൽ സ്റ്റേഷനിലേക്ക് മോളുടെ അമ്മാവൻ വന്നേനേം.. ഒന്ന് വിളിക്കായിരുന്നില്ലേ.. ”
“വിളിച്ചിട്ട് വന്നാൽ ഇങ്ങനെ എല്ലാരേം ഞെട്ടിക്കാൻ പറ്റില്ലല്ലോ… മാത്രമല്ല ഞാൻ ഹോസ്റ്റലിൽ നിന്ന് വെക്കേറ്റ് ചെയ്ത കാര്യം ഞാൻ അമ്മയോട് പറഞ്ഞില്ല.. ”
സുഭദ്ര അവളെ കുറച്ച് നേരം നോക്കി നിന്നു… എന്നിട്ട് അവളുടെ അടുത്ത് ചെന്നിരുന്നു മുടിയിൽ തലോടി..
“മോൾക് ഇപ്പോഴും അമ്മയോട് ദേഷ്യമാണോ..?? ”
“എനിക്ക് അവരോട് സ്നേഹവുമില്ല ദേഷ്യവുമില്ല.. അമ്മായി ഇനി അവരെ പറ്റി എന്തേലും പറഞ്ഞാൽ ഞാൻ അപ്പോ തന്നെ തിരികെ പോകും.. ബാംഗ്ലൂർക്ക്.. ” അവൾ പരിഭവം നടിച്ചുകൊണ്ട് പറഞ്ഞു..
സുഭദ്ര ചിരിച്ചു…
“ശരി.. ഞാൻ ഇനി ഒന്നും പറയുന്നില്ല… ഇവിടെ മോൾ എത്ര കാലം വേണേലും നിന്നോളൂ.. ”
“എന്റെ ചക്കര അമ്മായി… ”
അവൾ സുഭദ്രയെ ഇറുകെ പുണർന്നു…
“യാത്ര കഴിഞ്ഞു വന്നതല്ലേ… മോൾ കുളിച്ചു വരൂ.. ഞാൻ ഭക്ഷണം എടുത്ത് വെക്കാം… മോളുടെ ബാഗ് ഒക്കെ അമ്മുവിന്റെ റൂമിൽ വെക്കാം. ”
“വേണ്ട അമ്മായി.. എനിക്ക് മുകളിലെ മുറി മതി.. ദാസൻ മാമന്റെ മുറി.. ”
“ശരി.. അവിടമൊക്കെ അടിച്ചുവാരാൻ ആളെ ഏർപ്പാട് ചെയ്യാം… ”
ബാഗ് എടുക്കാൻ തുനിഞ്ഞ സുഭദ്രയെ ഗായത്രി സ്നേഹത്തോടെ തടഞ്ഞു…
“ഞാൻ എടുത്തോളാം അമ്മായി.. ”
അവൾ ബാഗും എടുത്ത് വരാന്തയിലേക്ക് ഇറങ്ങി… വരാന്തയിൽ കൂടി ആണ് മുകളിലേക്ക് പോകാനുള്ള പടികൾ… മുകൾ നിലയിൽ നീളത്തിൽ വരാന്തയും അതിന്റെ വശങ്ങളിൽ കിടപ്പു മുറികളും ആണ് ഉള്ളത്… വലിയ കുടുംബത്തിലെ എല്ലാവരും ഒത്തു ചേർന്നാലും താമസിക്കാൻ ഉള്ള സൗകര്യം ഉള്ള വലിയ വീട് ആണ് അത്..
അവൾ ഒരു റൂമിന്റെ ഡോർ തുറന്ന് അകത്തു കയറി.. ബാഗ് ഒക്കെ കട്ടിലിൽ വെച്ചു.. ജനാല തുറന്നു… അവിടെ നിന്ന് നോക്കിയാൽ പറമ്പിനെ ചുറ്റി ഒഴുകുന്ന തോട് കാണാം… വലിയ തോട് ആണ്.. കുളിക്കാനായി ഒരു കടവ് ഉണ്ട്… ആ കടവ് തറവാട്ടിൽ ഉള്ളവർ മാത്രമേ ഉപയോഗിക്കൂ.. തോട് വീണ്ടും ഒഴുകി ചെല്ലുന്ന വഴിയിൽ മറ്റൊരു കടവ് ഉണ്ട്… ആ കടവ് അവിടുത്തെ നാട്ടുകാർ ഉപയോഗിക്കുന്നതാണ്..

ഗായത്രി തന്റെ സാധനങ്ങൾ ഒകെ വെക്കാൻ ഒരു സ്ഥലം തിരഞ്ഞു.. ദാസന്റെ അലമാര ഉണ്ട്.. അവൾ അത് തുറന്നു നോക്കി.. വളരെ കുറച്ച് സാധനങ്ങളെ അതിൽ ഉണ്ടായിരുന്നുള്ളു.. സുഭദ്രയുടെ ഇളയ സഹോദരൻ ആണ് ദാസൻ.. സുഭദ്രയുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ ആ വീട്ടിൽ ഒറ്റക്ക് ആകേണ്ട എന്ന് കരുതി ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചു… ഡൽഹിയിൽ ജോലി കിട്ടി പോയിരിക്കുകയാണ് ഇപ്പോൾ… ഇടക്ക് ലീവിന് വരുമ്പോൾ ഈ മുറി ആണ് ഉപയോഗിക്കുന്നത്…
ഗായത്രി അലമാരയിലെ സാധനങ്ങൾ ഒരു വശത്തെക്ക് ഒതുക്കി വെച്ചു… ബാഗ് തുറന്ന് അതിൽ നിന്നും വസ്ത്രങ്ങളും പുസ്‌തകങ്ങളും അലമാരയിലേക്ക് എടുത്ത് വെച്ചു… മുറിയുടെ ഒരു കോണിൽ ഡ്രസിങ് ഏരിയ ഒരുക്കിയിട്ടുണ്ട്… അവിടെ വലിയൊരു കണ്ണാടിയും ഉണ്ട്…

The Author

10 Comments

Add a Comment
  1. ഇതേ പേരിൽ ഞാൻ എഴുതിയ ഒരു കഥ ഉണ്ട്.?
    ഒരു ഭാഗം എഴുതി ബാക്കി പണിപ്പുരയിലാണ്..

    1. കാട്ടാളൻ പൊറിഞ്ചു

      Bro അതിന്റെ ബാക്കി ഇട് അമ്മവീട് the king beyond wall

  2. കൊള്ളാം സൂപ്പർ. തുടരുക. ????

  3. മണിയാശാൻ

    Average

  4. സ്റ്റോറി സൂപ്പർ പാർട്ട്‌ 2, 3…….. bro ഇത്രയും പെട്ടന്ന് വേണ്ടായിരുന്നു കുറച് ത്രില്ലിൽ ഉണ്ടാകുകയുള്ളൂ

  5. Gambheeram oru M.T. style. Good

  6. തുടക്കം അടിപൊളി, കുറച്ച് കൂടി പേജ് വേണമായിരുന്നു. എടിപിടിന്നുള്ള കളി ആവരുത്.

  7. Page kurachoode ndaYirunagil ennu thonmipoY …..

    Varum bagangalkku vendi katta kathirippu

  8. Thudakam gambeeram

  9. Good start❤️

Leave a Reply

Your email address will not be published. Required fields are marked *