” ശരി”
” ചേച്ചിക്ക് ഓർമ്മയില്ലേ ഞാനൊന്നു പറഞ്ഞത് എനിക്ക് ഫാക്ടറിയിലെ ചില ജോലിക്കാരുമായി കുറച്ച് പ്രശ്നമുണ്ടായിരുനെന്നും പിന്നീട് അതെല്ലാം സോൾവ് ആയെന്നും ഞാൻ പറഞ്ഞത് ഓർമയില്ലേ ”
” ഓർമ്മയുണ്ട് ” അവൾ എന്താണ് പറഞ്ഞുവരുന്നതെന്ന് ഒരു എത്തും പിടിയും ഇല്ലാതെ ഞാൻ പറഞ്ഞു.
” ശരിക്കും എന്താണ് നടന്നതെന്ന് ഞാൻ ചേച്ചിയോട് പറയാം. ഞാനൊന്നും മുഴുവൻ കാര്യങ്ങളും ചേച്ചിയോട് പറഞ്ഞിരുന്നില്ല. ചേച്ചിക്ക് അറിയായിരുന്നല്ലോ ഫാക്ടറിയിൽ പുതിയ ടൂൾസ് ഉണ്ടാക്കുന്നതിന്റെ മേൽനോട്ടം എനിക്കായിരുന്നു. അതുണ്ടാക്കുമ്പോൾ പിഴവുകൾ പരമാവധി കുറയ്ക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം. അതുകൊണ്ടുതന്നെ അവർ പണിയെടുത്തു കൊണ്ടിരിക്കുമ്പോൾ ഞാൻ കൂടുതൽ റൗണ്ട്സ് നടത്തുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും തെറ്റുചെയ്യുന്നത് നിന്നും അവരെ തടയുകയും ചെയ്തു പോന്നു. പിഴവുകൾ വരുത്താതിരിക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആയിരുന്നതിനാൽ, ആരെങ്കിലും തെറ്റ് ചെയ്താൽ ഞാൻ ആ പീസ് എടുത്തു കളയുകയും വീണ്ടും റീ വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു”.
ഞാൻ തലകുലുക്കി അത് ശരി വെച്ചു.
“ഭൂരിഭാഗം വരുന്ന ജോലിക്കാരെയും കൈകാര്യം ചെയ്യാൻ വളരെ എളുപ്പമായിരുന്നു. പക്ഷേ ബാബു യൂസഫ് പിന്നെ ഹീര അവർ എനിക്കൊരു തലവേദന തന്നെയായിരുന്നു. ഞാൻ കൊടുക്കുന്ന നിർദ്ദേശങ്ങൾ പലതും അംഗീകരിക്കാൻ അവർക്ക് പ്രയാസമായിരുന്നു. കൂടാതെ പല സമയത്തും തർക്കിക്കുകയും ചെയ്യും. പക്ഷേ അവർ അധികം തെറ്റ് വരുത്താത്തതിനാൽ അത് വലിയ പ്രശ്നമായിരുന്നില്ല. എന്റെ ഏറ്റവും വലിയ തലവേദന പുതിയതായിട്ട് ജോലിക്ക് വന്ന ശങ്കർ എന്ന ചെറുപ്പക്കാരനായിരുന്നു”.
ഞാൻ സൂപ്പ് കുടിച്ചു കൊണ്ട് തന്നെ തലയാട്ടി. ആഷി തുടർന്ന് പറഞ്ഞു തുടങ്ങി.
” ശങ്കർ ഒരുപാട് തെറ്റുകൾ വരുത്തുമായിരുന്നു. അത് തെറ്റാണെന്ന് അവന് അറിയാമായിരുന്നിട്ടും അവനത് ശരിയാക്കുന്നതിൽ ശ്രദ്ധ കാണിച്ചില്ല. പ്രോഡക്ടിൽ വരുന്ന ഒരു മില്ലിമീറ്റർ വ്യത്യാസം പോലും അതിന്റെ ക്വാളിറ്റിയെ എങ്ങനെ ബാധിക്കും എന്ന് ഞാൻ പറയാതെ തന്നെ ചേച്ചിക്ക് അറിയാമല്ലോ. അതുകൊണ്ട് ഞാൻ അവനായിരുന്നു ഏറ്റവും കൂടുതൽ റീ വർക്ക് കൊടുത്തു കൊണ്ടിരുന്നത്. അങ്ങനെ ഒരു ദിവസം എനിക്ക് തോന്നുന്നു വെള്ളിയാഴ്ച ആയിരുന്നു എന്ന്. അന്ന് അവൻ ചെയ്തുകൊണ്ടിരുന്ന പത്തിൽ 9 എണ്ണവും ഞാൻ റിജക്ട് ആക്കി. അടുത്ത ദിവസം തന്നെ ഷിപ്മെന്റ് പോകേണ്ട പ്രൊഡക്ടുകൾ ആയിരുന്നതിനാൽ അന്ന് അത് തീർക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. അതായത് ജോലി സമയത്തിന് ശേഷവും അവനു തുടർന്നും പണി ചെയ്യേണ്ടി വരും. കൂടാതെ എനിക്കും നിൽക്കേണ്ടിവരും പണി തീർന്ന ശേഷം പരിശോധന നടത്തി ഉറപ്പാക്കാൻ വേണ്ടി”.
ഹായ്,
ഇടക്ക് കേറിയപ്പോഴാണ് കഥ കണ്ടത്. ടൈറ്റിൽ ആകർഷിച്ചപ്പോൾ വായിക്കാൻ തോന്നി. ആദ്യ പാർട്ടിൽ അവിചാരിതമായി എന്റെ പേര് കണ്ടപ്പോ കിടുങ്ങിപ്പോയി.
ഒറ്റവാക്കിൽ മനോഹരമായിരിക്കുന്നു. വളരെ ലളിതമായി തുടങ്ങി, പതിയെ പതിയെ സങ്കീർണമാകുന്നത് ഇഷ്ടമായി. നല്ലെഴുത്തിന് നൂറ് പുഷ്പങ്ങൾ!!
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ♥️ താങ്കളുടെ കഥകൾ വായിക്കാനായി കാത്തിരിക്കുന്നു. ഇനിയും വൈകരുത്.
ഹായ്…
ഇഷ്ടമായി…
വളരെ ലളിതമായി തുടങ്ങി, സങ്കീർണമായ അവസ്ഥയിലേക്കെത്തിക്കുന്നതിനെ അഭിനന്ദിക്കുന്നു.
പൊളിച്ചു ????
Thank u Daisy ♥️
അമൃതയുടെ ജീവിതം കോഞ്ഞാട്ടയാകുമോ അതോ അജിത്തും ഇവരുടെ കൂടെ പങ്കാളിയാകുമോ?
അടുത്ത ഭാഗം കുറച്ചു വൈകും ചിലപ്പോൾ ഒരാഴ്ച
Yoosufine pratheekshichu ennalum kollam yoosuf amrutha compination undavumo
♥️
Dear annie,
ലൈക്സും കമന്റ്സും നോക്കി എഴുതാൻ നിന്നാൽ മടുപ്പ് തോന്നുകയേ ഉള്ളൂ. താൻ തന്റെ satisfaction മാത്രം നോക്കിയാൽ മതി. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് എഴുതുക നടപ്പുള്ള കാര്യമല്ല. എന്റെ അഭിപ്രായത്തിൽ കഴിഞ്ഞ രണ്ട് ഭാഗങ്ങളും ഞാൻ ആസ്വദിച്ചു തന്നെയാണ് വായിച്ചത്. രണ്ടാം ഭാഗം ആവർത്തിച്ച് വായിക്കുകയും ചെയ്തു. കാരണവും തനിക്ക് മനസിലായിക്കാണുമല്ലോ. തുടർന്നും മനസ് മടുക്കാതെ ചുരുക്കം വായനക്കാർക്ക് വേണ്ടിയെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ. ഒരുപാട് സ്നേഹം annie?
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ♥️
Wow…pwoli please continue..njngalepole kurachu per ee kadhaku aayi wait cheyune unde
Thank u Rj♥️