Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആനന്ദം 3 [ആരവ്] 205

Kambi Views 80031

ആനന്ദം 3

Anandam Part 3 | Author : Aarav

[ Previous Part ] [ www.kkstories.com ]


 

“ഉറക്കം കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മലര്ന്നും ചെരിഞ്ഞും കിടന്നെങ്കിലും അവൻ പുറത്ത് തന്നെ ഉണ്ടെന്ന് എന്റെ മനസ്സിങ്ങനെ പറയുന്നതിനാൽ ഞാൻ വീണ്ടും എഴുന്നേറ്റു കട്ടിലിനോട് ചാരിയുള്ള ചുമരിലേക് ചാരി ഇരുന്നു……

റോട്ടിലേക്കുള്ള അടക്കാത്ത ജന വാതിലിലേക് നോക്കി…

പുറത്ത് കുറച്ചു ദൂരെ മിന്നൽ ആകാശത്ത് അടിക്കുന്നത് പോലെ നീല പ്രകാശം വളഞ്ഞു പുളഞ്ഞു ഒരു വര പോലെ വന്നു പോകുന്നു…

മഴ പെയ്യാനുള്ള ഒരുക്കമാണെന്ന് തോന്നുന്നു…

പെട്ടന്ന് ഒരു മിന്നായം പോലെ അവിടെ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…

വിവേക്…

അവൻ….

അവൻ എന്റെ റൂമിന് പുറത്തുള്ള സൺസൈഡിൽ നിന്നു ജനലിലൂടെ എന്നെ തന്നെത് തുറിച്ചു നോക്കി നിൽക്കുന്നു…”

“അവന്റെ കണ്ണുകൾ എന്നിലേക്കു ചൂഴ്ന്ന് ഇറങ്ങുന്നത് പോലെ…”

“ഞാൻ പെട്ടന്ന് പേടിയോടെ എന്റെ കണ്ണുകളെ ഇറുക്കി അടച്ചു… ഭയം എന്റെ മനസിൽ വല്ലാതെ നിറഞ്ഞിരുന്നു… അവൻ എങ്ങനെ ഇവിടെ എത്തി എന്നായിരുന്നു എന്റെ മനസ് നിറയെ…

കുറച്ചു നിമിഷങ്ങൾക് ശേഷം ഞാൻ എന്റെ കണ്ണുകളെ പതിയെ തുറന്നു…

എന്റെ ഉള്ളിൽ നിന്നും ഒരു ആശ്വാസത്തിന്റെ ശ്വാസം പതിയെ ഇറങ്ങി പോയി…

വിവേക് അവിടെ ഇല്ലായിരുന്നു…അതെന്റെ തോന്നൽ ആണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്…

ഞാൻ പെട്ടന്ന് തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് ജനവാതിലിനു അടുത്തേക് നടന്നു…

ആ സമയം അതി ശക്തമായ ഒരു മിന്നൽ വെളിച്ചം ഹോസ്റ്റലിന് തൊട്ടു വെളിയിൽ എന്ന പോലെ മിന്നി തിളങ്ങി പോയി.

“ട്ടോ…..”

ഞാൻ ഞെട്ടി പോയി…

ജനവാതിൽ അടക്കാനായി പുറത്തേക് ഇട്ട കൈ പിൻ വലിച്ചതും മിന്നലിനു തൊട്ട് പുറകിലായി ശക്തമായ ഒരു ഇടി കൂടി വെട്ടി…

“ട്ടോ….. പിട… പട്…. ട്ടോ….”

ആ ഇടി വന്നിറങ്ങിയത് ഹോസ്റ്റലിന്റെ പുറത്തുള്ള ഒരു തെങ്ങിന് മുകളിൽ ആയിരുന്നു…

The Author

15 Comments

Add a Comment
  1. Ethinte bakki eyuthumo

  2. പൊന്നുസഹോദരാ അടുത്ത പാർട്ടിനെക്കുറിച്ചെന്തെങ്കിലും

  3. ഡിയർ ആരവ് എഴുതാനുള്ള കഴിവുനിങ്ങൾക്കുണ്ട് അതുമനസിലാഴ്ന്നിറങ്ങുന്നുമുണ്ട് പക്ഷേ വായനക്കാരനെ അടുത്തഭാഗത്തിനായ് കാത്തിരിപ്പിക്കുന്നത് ശരിയാണോ

  4. ബാക്കിയെവിടെ

  5. ഡിയർ ആരവ്,

    ഞാൻ ഇപ്പോഴാണ് ഈ കഥ വായിക്കുന്നത്…എന്താ പറയാ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു…നല്ലൊരു തീം ആണ് താങ്കൾ എടുത്തിരിക്കുന്നത്…ഈ 3 പാർട്ടിൽ നിന്ന് എനിക്ക് മനസ്സിലായത് എന്തെന്നാൽ തൻ്റെ ഉള്ളിൽ നല്ലൊരു എഴുത്തുകാരൻ ഉണ്ട്…ഈ പാർട്ട് വരെ കഥക്ക് ലഭിക്കാതിരുന്ന സ്വീകാര്യത കണക്കിൽ എടുക്കേണ്ട…കാരണം ഇവിടെ അദ്യ ഭാഗം മുതൽ കമ്പി പടച്ചു വിടാത്ത അതും പുതിയ എഴുത്തുകാർക്ക് പൊതുവേ നല്ല സ്വീകരണം അല്ല ഇതുവരെ ലഭിച്ചിരുന്നത്…പക്ഷേ നാലോ അഞ്ചോ ഭാഗം കഴിയുമ്പോൾ ഇതേ നിലവാരത്തിൽ തന്നെ എഴുതുക ആണെങ്കിൽ ഉറപ്പിച്ചോ ഇത് ഹിറ്റ് ലിസ്റ്റ് ൽ ഇടാം പിടിക്കും…അത് കൊണ്ട് ഇപ്പോഴത്തെ വായനക്കാരുടെ തണുപ്പൻ പ്രതികരണം കണ്ട് നിരാശപെട്ട് നിർത്തി പോകരുത്… തുടർന്നും എഴുതുക…എൻ്റെ ഒരു അഭിപ്രായം ആണ്…പേജ് ഒരു 30 നു മേൽ ഉണ്ടേൽ കൂടുതൽ ആളുകൾ കേറി വയിക്കും…ലൈക്ക് കൂടും കമൻ്റ് കൂടും & വ്യൂസ് കൂടും താങ്കളുടെ ആത്മവിശ്വാസവും കൂടും… ആഴ്ചയിൽ ഒരു പാർട്ട് ഇടാൻ പറ്റിയാൽ വേറെ ലെവൽ ആകും…

  6. മനസിലാഴ്ന്നിറങ്ങുന്നയെഴുത്ത്,അല്ലെങ്കിലുമിവിടെ നല്ല കഥകൾക്ക് വായനക്കാർ കുറവായിരിക്കും,ലോജിക്കില്ലാതെ കമ്പി എഴുതിയാൽ വായിക്കാനാളുണ്ടാകും,എന്നും മനസിൽ കാത്തുസൂക്ഷിക്കാൻ ഈകഥയും കഥാപാത്രങ്ങളും

  7. Bro nalla story aann💞 നിർത്തി പോകരുത്✌️nalla reethiyil pages kooti ezhuthu…Waiting for the next parts….

  8. Nala story anu page kootan noku bro vayich feelil varumbo theerunu page kooti vegam ethik❤️

  9. ബ്രോ സ്റ്റോറി നല്ല interesting ആണ് ടീച്ചറെയും വിവേകിനെയും ഇഷ്ടപ്പെട്ടു അവർ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട് അത് ഒരു കയ്യകലത്തിൽ ആണെന്ന് മാത്രം😍😍😍ഇപ്പൊ മുബാറക് മറ്റൊരു പോയിന്റിലേക്ക് കൊണ്ട് പോകുന്നു nice😍😍അടുത്ത ഭാഗം വൈകില്ലല്ലോലെ കൂടുതൽ പേജുകൾ എഴുതാൻ ശ്രമിക്കുക.

  10. ആരവ്,
    താങ്കളാണ് യഥാർത്ഥ കഥകൃത്തു.
    ഒരു സമ്മർദ്ദത്തിനും വഴങ്ങാതെയുള്ള രചനാ രീതി
    മനസിന്റെ തൃപ്തി.
    വേറിട്ട രചനാ രീതിക്കു ഹൃദയം തുറന്ന ആശംസകൾ. നെക്സ്റ്റ് പാർട്ടിനായി……

  11. ❤❤❤❤

  12. ✨💕NIgHT❤️LOvER💕✨

    കഥ ഇഷ്ടപ്പെട്ടു.. Bro❤️… തുടരുക 🙏😊.. തീം ഇഷ്ടമായി 😊👍

  13. നല്ല തീം ആണ് പേജ് കൂട്ടി എഴുതു ബ്രോ എങ്കിലേ വായിക്കാൻ രസമുണ്ടാകു കളിയൊക്കെ സാഹചര്യം പോലെ വന്നാൽ മതി നിരാശനാകരുത്

  14. ബ്രോ കഥ മികച്ചത് തന്നെയാണ്.. ലൈക് കുറയുന്നതിന്റെ പ്രധാന കാരണം പേജ് കുറവായത് കൊണ്ടാണ്.. വായിച്ചു രസം പിടിച്ചു വരുമ്പോൾ തീർന്നു പോകുന്നു..സെക്സിലേക്ക് പതിയെ പോയാൽ മതി.. ഈ കഥ കഴിഞ്ഞാലും അടുത്ത കഥയുമായി വീണ്ടും വരണം.. ഇവിടെ നല്ല എഴുത്തുകാർ കുറവാണ്..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: