❤️അനന്തഭദ്രം 3❤️ [രാജാ] 1135

എന്റെ ആ തോന്നൽ തെറ്റായിരുന്നില്ല എന്ന് എനിക്ക് മനസ്സിലായി…
ഇന്നലെ അവിടെ ഞാൻ കണ്ട അസ്ഥിത്തറകൾ, അത് അവളുടെ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും ആയിരിക്കണം..അവരോടു അവളുടെ സങ്കടങ്ങൾ പറഞ്ഞു കരയുമ്പോൾ ആണ് ഞാൻ അവളോട്‌ സംസാരിക്കാൻ ചെന്നത്..
‘അനാഥത്വ’ത്തിന്റെ കഷ്ട്ടപ്പാടുകളും ദുരിതങ്ങളും ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്ന ഒരു പാവം ജന്മം…എന്റെ മനസ്സിൽ അവളോടുള്ളത് പ്രണയം തന്നെ ആണ്..ആദ്യം അവളോട്‌ തോന്നിയത് സഹതാപം തന്നെയെങ്കിലും എപ്പോഴോ ഒരു ഇഷ്ട്ടം തോന്നിയിരുന്നു എനിക്ക്…. അതെ ഞാൻ അവളെ ഇഷ്ട്ടപ്പെടുന്നുണ്ട്… അവളെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു..
എന്റെ പ്രണയം ഇപ്പോഴത്തെ ഈ ദുരിതങ്ങളിൽ നിന്നും അവൾക്ക് ഒരു മോചനം ആകും എന്നെനിക്ക് ഉറപ്പുണ്ട്…അല്ലെങ്കിലും നമ്മൾ ആണ്പിള്ളേർക്ക് ഒരു മോഹം ഉണ്ട്.. ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ സ്ത്രീധനo ഒന്നും വാങ്ങാതെ വിവാഹം കഴിക്കണം.., അവളെ പൊന്നു പോലെ നോക്കണം.., അവൾ ജീവിതത്തിൽ ഇത്‌ വരെയും അറിയാത്ത സന്തോഷങ്ങളും സൗഭാഗ്യങ്ങളുമൊക്കെ നൽകണം.., ഒരിക്കലും അവളുടെ കണ്ണ് നിറയാൻ ഇടയുണ്ടാക്കരുത്.., അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ സാധിച്ചു കൊടുക്കണം.., അങ്ങനെ അവളും മക്കളുമൊക്കെ ആയി ഒരു സന്തോഷകരമായ കുടുംബജീവിതം…
അത് പോലെ ഒരു ആഗ്രഹം മനസ്സിൽ സൂക്ഷിക്കത്ത ആണുങ്ങൾ കുറവായിരിക്കും… കുറെപ്പേർ ആ ആഗ്രഹം നിറവേറ്റിയിട്ടും ഉണ്ട്…
ഞാനും ആഗ്രഹിക്കുന്നുണ്ട് അത് പോലെ ഒരു കുടുംബജീവിതം…

അന്ന് രാത്രി സ്വസ്ഥമായി ഉറങ്ങാൻ പോലും എനിക്ക് സാധിച്ചില്ല..
വേറെ ഒന്നും അല്ല കാര്യം…ഇനി ഭദ്രയ്ക്ക് എന്നെ ഇഷ്ട്ടപ്പെടുമോ എന്ന ചിന്ത തന്നെ…
അല്ല അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ..??

പിറ്റേന്ന് തന്നെ ഞാൻ ഏട്ടത്തിയോട് ഞാൻ എന്റെ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു.. ഭദ്രയോടുള്ള പ്രണയവും അവളെ ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നുമൊക്കെ..
സാവകാശം പോലെ അത് വീട്ടിൽ അവതരിപ്പിക്കാം എന്ന് ഏട്ടത്തി പറഞ്ഞു…

വിവാഹത്തെപ്പറ്റിയും ഭദ്രയോടൊപ്പമുള്ള എന്റെ ജീവിതത്തെപ്പറ്റിയുമെല്ലാം ഞാൻ സ്വപ്നങ്ങൾ കാണാൻ തുടങ്ങി…
ജീവിതത്തിൽ ആദ്യമായി ‘love at first sight’
എന്ന പ്രതിഭാസത്തിൽ എനിക്ക് വിശ്വാസം തോന്നിത്തുടങ്ങി..അല്ലെങ്കിലും സ്വപ്നത്തിൽ കണ്ട ഏതോ ഒരു പെണ്ണിനേയും മനസ്സിൽ ഇട്ട് ഒരു പകൽ മുഴുവനും നടന്ന എന്നെ ഭദ്രയെ പോലെ ഒരു പെൺകുട്ടിയുടെ മുന്നിലേക്ക്‌ കൊണ്ട് ചെന്നെത്തിച്ചത് ഒരു നിമിത്തം ആണെന്നു വിശ്വസിക്കാനാണ് എനിക്കിപ്പോൾ ഇഷ്ട്ടം…
അല്ലെങ്കിൽ ഞാൻ വിശ്വസിക്കുന്ന ദൈവം എന്റെ മനസ്സ് അറിഞ്ഞു പ്രവർത്തിച്ചതും ആകാം…
എന്തായാലും വീട്ടുകാർ കണ്ടെത്തി തരേണ്ടി വരും എന്ന് കരുതിയിരുന്ന എന്റെ പെണ്ണിനെ അവസാനം സ്വയം കണ്ടെത്തിയതിന്റെ ത്രില്ലിൽ ആണു ഞാൻ…
ഈശ്വരാ.. ഇനി ഭദ്രയ്ക്ക് കൂടി എന്നെ ഇഷ്ട്ടമായാൽ മതിയായിരുന്നു…
അതും കൂടി ഒന്ന് അറിയാതെ എനിക്ക് മനസ്സമാധാനം ഇല്ല…. അവളെ ഒന്ന് കാണണം എന്ന് മനസ്സ് പറഞ്ഞുവെങ്കിലും, എടുത്തുചാടി ഒന്നും കുളമാക്കരുതല്ലോ എന്ന് കരുതി ഞാൻ ആ ഉദ്യമം വേണ്ടാ എന്ന് വച്ചു..
ഒന്നാമതെ എനിക്ക് ഈ കാര്യങ്ങളിൽ ഒന്നും ഒരു മുൻപരിചയമോ വല്ല്യ പ്രാവീണ്യമോ ഇല്ല..
അപ്പോൾ ആവേശം ഒന്നും വേണ്ട..നമുക്ക് വീട്ടുകാർ മുഖേന തന്നെ ഉള്ള ഇടപെടൽ മതി.. എന്നെപ്പോലുള്ളവർക്ക് അതാണ്‌ നല്ലത്.. ഏട്ടത്തി എല്ലാം ഏറ്റിട്ടുണ്ടല്ലോ..
ഞാൻ എന്നെ സ്വയം നിയന്ത്രിച്ചു…

*****——******

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

85 Comments

Add a Comment
  1. ㅤആരുഷ്ㅤ

    വൈഗ ??

  2. Bro oru rakshayum ellatto ?? avasanam cmt edamenna vichariche. 3 aayappol thanne parayanam enn thonni. Atraku adipoli aayi ezhuthiyittund ♥️♥️♥️♥️

  3. Super aan aliya

    1. 3 bhagam vaaichu nannaitt isdappettu

      1. ❣️രാജാ❣️

        ബാക്കി കൂടി വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  4. രാവണാസുരൻ

    Bro,
    Girls ന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ തേപ്പ് വാങ്ങിയ പയ്യന്മാരുടെ കാര്യം മറന്നോ

    ജീവനു തുല്യം സ്നേഹിച്ചിട്ടും നിനക്ക് വേറെ നല്ലൊരു പെൺകുട്ടിയെ കിട്ടും എനിക്ക് അതിനുള്ള ഭാഗ്യം ഇല്ല എന്ന് പറഞ്ഞു പോകുന്ന girls നെ കുറിച്ച് jst ഒന്ന് ഓർമ്മിപ്പിച്ചതാട്ടോ 🙂

    1. ഒരിക്കലും മറന്നിട്ടില്ല ബ്രോ…..? തേപ്പ് വാങ്ങിക്കൂട്ടുന്നവർ ഇരു ഭാഗത്തും ഉണ്ടല്ലോ……കഥയുടെ ഗതിക്ക് അനുയോജ്യമായത് ഞാൻ ഉൾപ്പെടുത്തുന്നു എന്ന് മാത്രം…?

  5. രാജാ

    നെക്സ്റ്റ് പാർട്ട്‌ ഇന്ന് അയച്ചു കൊടുത്തിട്ടുണ്ട്… ഈ വീക്കെൻഡ്ൽ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു….

    1. Sheduled time eppoya

      1. രാജാ

        അറിയിച്ചിട്ടില്ല

  6. തുടരണം ബ്രോ , താങ്കളുടെ എഴുത്ത് അത് നല്ല രസം ഉണ്ട് വായിക്കാൻ. പോരാത്തതിന് നല്ല story ഉം. അടുത്ത പാർട്ട്‌ അതികം വൈകികില്ല് എന്ന് വിജാരികുന്നു

  7. Theerchayayum thudaranam. Ananthunteyum badradeyum pranayam ariyan vendi kaathirikukayan. Nxt partnayi waiting.❤❤❤❤

  8. Bro adutha part enna varum katta waiting mn…

  9. മാർക്കോപോളോ

    സൂപ്പർ ബ്രോ ഇഷ്ടമായി ഒരുപാട് please continue

  10. രാജാ

    ഈ ഭാഗം എഴുതുമ്പോൾ mind വളരെ disturbed ആയിരുന്നു.. കോൺഫിഡൻസ് കുറവ് ഉണ്ടായിരുന്നത് കൊണ്ട് പേജ് കുറച്ചു..
    ‘ഈ ഭാഗത്തിനു ലഭിക്കുന്ന പ്രതികരണം അനുസരിച്ചു തുടർന്ന് എഴുതാം’ എന്നൊരു തോന്നൽ ഉണ്ടായത്കൊണ്ടാണ് അവസാനം ‘തുടരണമോ’ എന്ന് ചോദിച്ചത്..?

    ഒരു തുടക്കകാരനായ എനിക്ക് നിങ്ങൾ നൽകുന്ന ഈ പിന്തുണക്കും നല്ല വാക്കുകൾക്കും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുന്നു..

    1. നന്ദി വേണ്ട
      പകരം അടുത്ത പാർട്ട്‌ വേഗത്തിൽ തരാൻ അപേക്ഷ

  11. സാധുമൃഗം

    Mr. രാജ ,
    thudarano ennonnm choidikkaruth.. aa chodyam thanne asthaanathaanu. Ithippo vaayich vannappo entha parayuka.. vallatha oru feel. Churukkam chila kadhakalkke ee feel kittaarollu. Athond idakk vach ittech pokaruth ennoru abyarthana und. Kadha kidukkeettndtto…..

  12. Thudarnnu konde irikkanam sahoooooooooo??

  13. ഈ ഭാഗത്തിലൂടെ ഭദ്രയെ അറിയാൻ കഴിഞ്ഞു അവളുടെ കുറുമ്പ് കണ്ടു.ഒപ്പം വൈഗ ഒരു ചോദ്യം ആയി മുന്നിലുണ്ട്.അടുത്ത ഭാഗം കാത്തിരിക്കുന്നു

  14. ഒന്നും വിചാരിക്കണ്ട കഥ അടിപൊളിയാണ്. Katta waiting for the next part

  15. തുമ്പി ?

    എടൊ കൊപ്പേ കഥ നല്ല ത്രില്ലിലും മൂടിലും വരുമ്പോൾ തുടരണോ എന്നൊരു ചോദ്യമുണ്ടല്ലോ മേലാൽ അവർത്തിക്കല്ലു. ബാക്കിയുള്ളോൻ കഥ എഴുതാൻ തനിക്കൊരു ബുദ്ധിമുട്ടും വരല്ലേ എന്നു പ്രാർത്ഥിക്കുമ്പോഴാ..

  16. Njan ippozhanu katha vayikunnathe kurach part vannitte vayikan enne karuthi irunnathane
    Entha paraya oru adare story
    Ennalum roshan trap cheyyan plan cheytha aa pennne arayirunnu
    Athe ini badra ano
    Vaiga avalude pranayam athe vallatha tragedy ayipoyi
    Oru penne rande thavana athrakku ange cheat cheyya peduka
    Vallatha oru avastha thanne ayirikum
    Avalke athe accept cheyyan kazhinjittundavilla
    Badrayude avastha vallathathe thanneya avale anubavichathum anubavikunnathinum okke avale sammathikanam she is really a fighter
    Roshan avan badra kke oru beeshani avumo avan sadyatha kanunnu atha
    Pinne matte penne avale enthoru penna
    Kallyanathinte thalenne poyittu mattoruthane kalakathi kodutha punnara mole
    Ippo nammude society il vanna mattam serikum bayanakam thanneyane
    Baviyil oru penne kettuvane enthu viswasichu kettuka ivattakalude manasil enthane enningane ariyana
    Arude oke koode poyittunde enne bagavane ariyam
    Athukonde aa karyathil valare sookshikkanam
    Pinne beauty enne parayumbol bro paranja pole makeup onnum idathe kulichu kulirpinnal okke ittu vrithiyayi nalla oru sarili chiridharo oke ittuvarunna nammude nattile penpilerude athra bangi onnum vere evideyum kanan pattoola
    Njan orale kettuvannenkil angane oraleye kettu athepolathanne ethenkilum oru penkutty pavapetta veetileyo atho ippo orphan ayalum kozhapilla angane ulla nalla oru pennine kittuvanenkil santhosham
    Karanam avaravumbo panathinte vila ariyum fashion ennuparanje kolam ketti nadakunnathe kuravayirikum athepole nammalekonde avunnathra snehikumbolum agrahangalum nadathi koduthal avaril undavunna aa santhosham
    Paisa karanel mikkathungalukum cheriya bangi ulla agrahangal onnum ayirikkilla
    Nammade kudumbathine nammale pole snehikunna padipulla nalla orale
    NB :pakshe ithe pole adakavum othukavum ulla nammude familyeyum nammale pole snehikunna makeup onnum idatha oru nattin purathukariyaya thante manasum shareeravum thanne kallyanam kazhikan pokunna alke mathrame nalku enne urapulla sariyum churidar pole nammude traditional ayittulla dress okke darikunna penpilere kittane ini lense vache thappendi varum aaa avasthya
    Be careful when selecting your partner
    Athukonde sannyasam alojikathill nalla orennathine kittiyillenkil ange sanyasikum
    Couple ayirikunnathe dukkamallo unni single ayirikkunnathallo thadikum mindinum familykum okke suka pradam

    Appo waiting for next part
    E commend 3 partinum koodi orumich ange ittatha
    Appo sulan

  17. എന്റെ പൊന്നു മനുഷ്യാ…. ഒന്നു വേഗം അടുത്ത ഭാഗം താ…. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ്

  18. Machane ee partum poli?
    Bhadrakk avne iishtamayille
    Vygayude avastha vayichappol kann nirnaju ithupole logath ethra pennungal ingne chathikuzhiyil pedunnundavm?
    Waiting for nxt part bro?
    Snehathoode……❤️

  19. സ്നേഹിതൻ

    പാവം ഭദ്ര ഉം റോഷന്റെ പിടിയിൽ പെട്ടു പോയോ? അതാണോ അവൾ ഇഷ്ടം തുറന്നു പറഞ്ഞപ്പോ ഞെട്ടി ഒന്നും പറയാതെ പോയത്. പാവം ഭദ്ര. ബട്ട്‌ ചേച്ചി പറഞ്ഞത് പോലെ പെണ്ണിന്റെ ശരീരത്തെ ജയിക്കാൻ ആണിന്റെ ബലം കൊണ്ട് പറ്റും ബട്ട്‌ മനസിനെ ജയിക്കാൻ സ്നേഹത്തിനു മാത്രമേ പറ്റുള്ളൂ

  20. MR. കിംഗ് ലയർ

    പ്രണയമധുരനൊമ്പര ഈണം പോലെ ഈ പ്രണയവും എന്നിലേക്ക് അലിഞ്ഞു ചേർന്നു (സ്വന്തം വാരിയാണ് ?)

    രാജാ,

    അനന്തഭദ്രം….❤️❤️❤️

    ഈ പേരിൽ നിന്നും അനുഗമിക്കുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ ആവുന്നില്ല. അത്രയും ഇഷ്ടമായി ഭദ്രയെയും അനന്തുവിനെയും. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  21. actually ee katha nadakkunna naadevda?mammiyyorambalam. kechery. kunnamkulam-thrissur road. ee parisarathoke ulla aaloyond oru curiosity?

  22. കഥ വളരെ നന്നായി പോകുമ്പോളുള്ള ‘തുടരണോ’ എന്ന ചോദ്യം അസ്ഥാനത്തായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  23. Poli????

  24. Malakhaye Premicha Jinn❤

    Ishtaayi orupaadorupaad. Appo Roshan ann kalyana divasam aagrahicha penn Bhadra aano avaleyaano kidapparayil avan aagrahichad. Oru hint kitti athaa chodichath. Katta waiting..

    With Love❤❤

  25. Kollam bro nalla avatharanam

  26. കഥ ഒരുപാടിഷ്ട്ടായി…അതിലുപരി ഭദ്രയെ
    അതികം ഒന്നും പറയുന്നില്ല.
    അടുത്ത പാർട്ടുകൾ വേഗത്തിൽ എത്തിക്കാൻ ശ്രമിക്കണം.
    കാത്തിരിക്കുന്നു…….

Leave a Reply

Your email address will not be published. Required fields are marked *