❤️അനന്തഭദ്രം 5❤️ [രാജാ] 1359

 

 

 

അമ്പലത്തിൽ പോകേണ്ടിയിരുന്നതിനാൽ കുറച്ച് നേരത്തെ തന്നെ ജോഗ്ഗിങ് അവസാനിപ്പിച്ച്‌ വീട്ടിൽ തിരിച്ചെത്തി…. ഓഫീസിൽ ഞാൻ അന്ന് ലീവ് അറിയിച്ചിരുന്നു…
റൂമിൽ ചെന്നപ്പോൾ ഭദ്രയെ കണ്ടില്ല…. എനിക്കുള്ള ഗ്രീൻ ടീ ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്…അത് എടുത്തു കുടിച്ച്‌ കുളിക്കാൻ കയറി….കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ എനിക്കുള്ള ഡ്രസ്സ്‌ അയെൺ
ചെയ്ത് ബെഡിൽ വച്ചിരിക്കുന്നത് കണ്ടു… ഒരു പർപ്പിൾ കളർ ഷർട്ടും കസവു മുണ്ടും….ബെഡിലെ വിരിയെല്ലാം നല്ല ഭംഗിയിൽ വിരിച്ചിട്ടിരിക്കുന്നു….സോഫയിൽ കിടന്നിരുന്ന എന്റെ ബ്ലാങ്കെറ്റ് ഉൾപ്പടെ എല്ലാം നല്ല ഭംഗിയിൽ മടക്കി ഒതുക്കി വച്ചിട്ടുണ്ട്….ചിലപ്പോ ഞാൻ കുളിക്കുമ്പോൾ ഭദ്ര മുറിയിൽ വന്നിട്ടുണ്ടാകും… ഇനി ഭദ്ര ആണോ എന്റെ ഡ്രസ്സ്‌ ഇസ്തിരിയിട്ട് കൊണ്ട് വച്ചത്‌…..??
എന്റെ സംശയം ഡ്രസ്സ്‌ മാറി ഒരുങ്ങി താഴെ എത്തിയപ്പോൾ ഏട്ടത്തിയോട് ചോദിച്ചു….ഭദ്ര തന്നെയായിരുന്നു അതൊക്ക ചെയ്തത്‌….അപ്പോൾ ഒരു ചെറിയ സന്തോഷമൊക്കെ എനിക്ക് തോന്നി…. താഴെ ഹാളിലെ സോഫയിൽ ഇരുന്ന് ദേവൂട്ടിയെ ഡ്രസ്സ്‌ ഇടീപ്പിച്ചു ഒരുക്കുകയായിരുന്നു ഭദ്ര….എന്റെ ഡ്രെസ്സിന്റെ സെയിം കളർ വീതി കുറഞ്ഞ കരയുള്ള സെറ്റ് സാരിയായിരുന്നു ഭദ്രയുടെ വേഷം…ഞാൻ അടുത്ത് കൂടെ കടന്നു പോയപ്പോൾ ദേവൂട്ടി എന്റെ കയ്യിൽ പിടിച്ചു സോഫയിൽ ഇരിക്കാൻ പറഞ്ഞു ചിണുങ്ങി…സോഫയുടെ ഹാൻഡ് റസ്റ്റ്‌നും ഭദ്ര ഇരിക്കുന്നതിനും ഇടയിലുള്ള ചെറിയ സ്പേസിലാണ് ഞാൻ ഇരുന്നത്….ഞാൻ ഇരിക്കില്ല എന്നു കരുതിയത്‌ കൊണ്ടാകും ഭദ്ര നീങ്ങിയതുമില്ല…പൊടുന്നനെ ഞാൻ ഇരുന്നതും എന്റെ ദേഹം അവളുടെ വശങ്ങളിലെ പതുപതുപ്പിൽ ചെറുതായി ഉരസി…എന്റെ ഇടതു കൈമുട്ട് അവളുടെ വലതു വണ്ണത്തുടയുടെ മാർദ്ദവം ചെറുതായെങ്കിലും അറിഞ്ഞ നിമിഷമായിരുന്നു അത്… അപ്പുറത്ത് ദേവൂട്ടിയും കേറി ഇരുന്നതോടെ എന്റെ അരികിൽ നിന്ന് നീങ്ങിയിരിക്കാനും പെണ്ണിനു കഴിഞ്ഞില്ല….പെട്ടന്ന് എഴുന്നേറ്റു പോകാനും ആകാതെ അവൾ ഇരുന്നു ഞെളിപിരി കൊണ്ടു…..ഭദ്രയുടെ അസ്വസ്ഥത മനസ്സിലാക്കിയ ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റ് ഉമ്മറത്തേക്ക് പോയി……

 

കുടുംബക്ഷേത്രത്തിലേക്ക് പോകുന്നതിനു മുൻപ് ഭദ്രയേയും കൂട്ടി ദുർഗ്ഗാ ദേവിയുടെ ക്ഷേത്രത്തിൽ പോയി തൊഴുതു വരാൻ അമ്മ പറഞ്ഞു….അവർ നേരെ കുടുംബക്ഷേത്രത്തിലേക് പോകുവാണന്നും ഞങ്ങളോട് അങ്ങോട്ട് വന്നാൽ മതി എന്നും പറഞ്ഞു…..
ഞാൻ ഭദ്രയേയും കൂട്ടി കൊണ്ട് എന്റെ കാറിൽ പുറപ്പെട്ടു……
അമ്പലത്തിലേക്ക് പോകും വഴിയും ഭദ്ര എന്നോടൊന്നും മിണ്ടിയില്ല….ഞാൻ ചോദിക്കുന്നതിനു എല്ലാം അവൾ ഗൗരവത്തിൽ മൂളികൊണ്ടിരുന്നു….സ്വതവേ പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ എനിക്ക് അവളുടെ ആ ആറ്റിട്യൂട് കണ്ട് കലി കേറിയെങ്കിലും വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ അവളുമായി മുഷിയാൻ താല്പര്യം ഇല്ലാത്തതിനാൽ പിന്നെ ഒന്നും മിണ്ടാൻ പോയില്ല….

കാറിൽ നിന്നും ഇറങ്ങി ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഭദ്ര അമ്പലത്തിലേക്ക് തിരക്കിട്ട് നടന്നു പോയത് എന്നെ വല്ലാതെ വേദനിപ്പിച്ചു… അമ്പലത്തിലെ പടവുകൾ കയറി പോകുന്ന എന്റെ പെണ്ണിന്റെ അഴിഞ്ഞുലഞ്ഞ കാർക്കൂന്തൽ പൊതിഞ്ഞു പിടിച്ച പിന്നഴകിലേക്ക് അറിയാതെ ആണെങ്കിലും മിഴികൾ പതിഞ്ഞിരുന്നു അന്നേരം…..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

166 Comments

Add a Comment
  1. മണവാളൻ

    രാജ ബ്രോ, ഈ കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്, പലയിടങ്ങളിലും കഥയുടെ തീമിലും മുൻപ് ഈ സൈറ്റിൽ വായിച്ച ദേവരാഗം ( ഓർമയില്ല പേര് ഇത് ആണെന്ന് തോന്നുന്നു) എന്നാ കഥ സന്ദർഭവും ആയി യോജിപ്പ് ഉള്ളത് പോലെ തോന്നി. കല്യാണം ആയാലും പോലീസ് അന്വേഷണം ആയാലും എല്ലാം.
    ബാക്കി കൂടി വായിച്ചിട്ട് അഭിപ്രായവും എന്റെ തോന്നലും ഞാൻ ലാസ്റ്റ് പാർട്ടിൽ കമന്റ്‌ ഇടാം. എല്ലാം ആ കഥ പോലെ ആണ് എന്നല്ല പക്ഷെ കുറച്ചു ആത് പോലെ ആണ്. പിന്നേ കൊറേ ഒക്കെ പ്രസിക്റ്റബിൾ ആണ്.

    സ്നേഹത്തോടെ
    മണവാളൻ

  2. നെക്സ്റ്റ് പാർട്ട്‌ ഇന്നയച്ചിട്ടുണ്ട്… വന്നാൽ വായിച്ചിട്ട് അഭിപ്രായം അറിയിക്കുക….
    ജോലിയുടെ സമ്മർദ്ദങ്ങൾക്കൊപ്പം മറ്റ് ചില വ്യക്തിപരമായ പ്രശ്നങ്ങളിലും പെട്ടു പോയത് കൊണ്ടാണ് അടുത്ത ഭാഗം പറഞ്ഞ സമയത്തു തരാൻ കഴിയാതെ പോയത്…. എല്ലാവരും ക്ഷമിക്കണം…..

    1. It’s ok bro
      Presnam anthayalum pettann thanna allam sheriyavatte?

    2. അതു കോഴപ്പമില്ല രാജാ ബ്രോ..ഇങ്ങള് കഥ തരാൻ കുറച്ച വൈകിയാലും നോ problm.. but ഒരു റിപ്ലൈ എങ്കിലും ഇടക്കിടെ തരണം.അതു മതി ഞങ്ങൾക്ക്. പിന്നെ പകുതി വെച്ചു നിർത്തിപോകില്ല എന്നുള്ള ഒരു ഉറപ്പും.അത്ര മാത്രം നിങ്ങളെയും അനന്തഭദ്ര ത്തെയും ഇഷ്ടപ്പെട്ടുപോയി.?????

    3. Thanks lot bro
      Kure aayi katta waiting aayrunu

      Abhiprayam parayan onnula bro
      Inghalu muthale?

      Preshnaggal oke pettenu solve aavate bro

  3. Innengilum varuvo bro
    Ezhuthi kazhingilla?

  4. ബ്രോ കഥ എന്താ സബ്മിറ്റ് ചെയ്യാതെ…
    2ദിവസത്തിനുള്ളിൽ സബ്മിറ്റ് ചെയ്യും എന്ന് പറഞ്ഞത് അല്ലെ… എന്തു പറ്റി…

  5. Next part എന്തായി…… എന്ന് വരും

  6. Bro waiting ann entha varathath

  7. രാവണാസുരൻ

    Waiting……

  8. അടുത്ത ഭാഗം രണ്ടു ദിവസത്തിനുള്ളിൽ തരും…. അപ്രതീക്ഷിതമായി ജോലിത്തിരക്കുകൾ വലച്ചതിനാൽ അടുത്ത ഭാഗം പൂർത്തിയാക്കാൻ പറ്റിയിട്ടില്ല….. എല്ലാവരും ക്ഷമിക്കണം…

    1. Ok bro ath ketta mathi kanandayappo onn pedichu

    2. Inj Ee kadha theerthittalle povoo?

    3. ഇന്ന് വരുമോ രാജാ കണ്ണേ?

  9. ഇന്ദുചൂഡൻ

    രാജാ ഇത്ര നേരമായിട്ടും വന്നില്ലല്ലോ?

  10. kadha innu varumo

  11. 20th nn parangit inn ravila thott edakadakk Keri nokkanind , ezhuthi kazhingilla bro, anthayalum onn inform cheyy

  12. കഥ ഇന്ന് സബ്മിറ്റ് ചെയ്യുമോ…

    1. രാജാ ഇന്ന് ഉണ്ടാക്കുമോ

  13. രാജാ ബ്രോ ഇന്ന് വരും എന്ന് പറഞ്ഞിട് വന്നിലാലോ…ഇടക്ക് ഇടക്ക് കേറി നോക്കിക്കൊണ്ട് ഇരിക്കുവായിരുന്നു. എന്റെ ബ്രോ അയക്കാൻ പറ്റിയില്ലെങ്കിലും അയച്ചാലും നിങ്ങൾക്ക് ഒരു റിപ്ലൈ ഒ msgo അയച്ചുകൂടയിരുന്നോ…..

  14. ഇന്ന് കഥ സബ്മിറ്റ് ചെയ്യോ…

  15. Kooooooi……

    1. Enn submit cheyyo

  16. അല്ല സേട്ടാ… ഇതിന്റ ഇടക്ക് ദിവ്യ എന്ന ഒരു കൊച്ചിനെ പറ്റി പറഞ്ഞില്ലായിരുന്നോ.. അവളെ ഇനി കാണാൻ പറ്റുവോ..?

  17. ഇത് ഒരു വല്ലാത്ത ചെയ്തു ആയി പോയി. ബാക്കി പാർട്ട്‌ ഇട് ബ്രോ. ഇങ്ങനെ മുൾമുനയിൽ നിർത്താതെ

  18. ആകാംഷയിൽ നിർത്തിയിരിക്കുന്നു.
    ഇനി എന്തെന്നറിയാനുള്ള കാത്തിരിപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *