❤️അനന്തഭദ്രം 5❤️ [രാജാ] 1359

തന്റെ പേടിയും പരുങ്ങലും കണ്ട് എനിക്ക് ചിരി വരുന്നുണ്ടെന്ന് മനസ്സിലായതും ഭദ്ര എന്നെ വിട്ട് കെറുവിച്ചു നിന്നു….കുറച്ചു നേരം മുൻപ് വരെ ഗൗരവം കാണിച്ചു നടന്നിരുന്ന പെണ്ണാണ് ഇപ്പോൾ കൊച്ചു കുട്ടികളെ പോലെ ചുണ്ട് വക്രിച്ച്‌ മുഖം വെട്ടിത്തിരിക്കുന്നതും പല്ലിറുമ്മുന്നതും… ദേഷ്യം കൊണ്ട് കവിളിണകൾ ചുവന്നു തുടിക്കുമ്പോഴും ആ കരിങ്കൂവളമിഴികൾ കുറുകുന്ന കാഴ്ച്ച കാണാൻ നല്ല ചേലായിരുന്നു…..വന്ന കാര്യം അറിയിച്ചപ്പോൾ ഒരു വനിതാ കോൺസ്റ്റബിൾ ഞങ്ങളെ സ്റ്റേഷനടുത്തുള്ള സർക്കിൾ ഇൻസ്‌പെക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് കൂട്ടി കൊണ്ട് പോയി…..
പുറത്തു അല്പനേരം വെയിറ്റ് ചെയ്തു ഇരുത്തിയ ശേഷം ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു…..അകത്തു ഒരു സി ഐയും, എസ് ഐയും ആണ് ഉണ്ടായിരുന്നത്….ഞങ്ങളെ അങ്ങോട്ട്‌ കൂട്ടി കൊണ്ട് വന്ന വനിതാ കോൺസ്റ്റബിളിനോട്‌ അവിടെ നിൽക്കുവാൻ എസ് ഐ ആവശ്യപ്പെട്ടു…..

 

സി ഐ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു…..അവിടെ കണ്ട സോഫയിൽ ഞാനും ഭദ്രയും ഇരുന്നു…ഞങ്ങളുടെ ഓപ്പോസിറ്റ് ആയി ആ പോലീസ് ഉദ്യോഗസ്ഥരും ഇരുന്നു……എന്നെ ഞാൻ ആദ്യം തന്നെ അവർക്ക് പരിചയപ്പെടുത്തിയിരുന്നു….
അന്വേഷണത്തിന്റെ ഭാഗമായുള്ള ഒരു ചോദ്യം ചെയ്യൽ മാത്രമായി ഇതിനെ കണ്ടാൽ മതി എന്നും,, സുദേവനുമായി റിലേറ്റഡ് ആയിട്ടുള്ളവരെയെല്ലാം ചോദ്യം ചെയ്ത് വരികയാണന്നും എസ് ഐ പറഞ്ഞു…..

പിന്നെ രണ്ട് ഉദ്യോഗസ്ഥരും ഭദ്രയോട് സുദേവനെപ്പറ്റി ചോദിക്കാൻ തുടങ്ങി….
തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മറുപടിയായി അവൾ പറഞ്ഞു കൊണ്ടിരുന്നു…..സുദേവനുമായുള്ള വിവാഹം മുടങ്ങിയതും തുടർന്ന് എന്നെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യത്തെപ്പറ്റിയുമെല്ലാം പറയുമ്പോൾ ഭദ്രയ്ക്ക് എന്നോട് എന്തോ ഇഷ്ട്ടക്കുറവോ ദേഷ്യമോ ഉള്ളതായി പ്രകടമായിരുന്നു വാക്കുകളിൽ….ഇടയ്ക്ക് പോലീസുകാർ എന്നോട് ചോദിച്ചതിന് മറുപടി പറയവേ എന്നെ തന്നെ രൂക്ഷമായി ഭദ്ര നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു….ആ ഉദ്യോഗസ്ഥർക്ക് പോലും ഭദ്രയുടെ സംസാരത്തിൽ നിന്നും, അവൾക്ക് എന്നോടുള്ള സമീപനത്തിൽ എന്തൊക്കയോ പൊരുത്തക്കേടുകൾ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നി….അത് പോലെയായിരുന്നു അവളുടെ പെരുമാറ്റം….സാധാരണക്കാർക്ക് പോലും ഡൌട്ട് അടിക്കും..അപ്പോൾ പിന്നെ പോലീസുകാരുടെ കാര്യം പറയേണ്ടതുണ്ടോ…..?? ഞാനൽപ്പം അസ്വസ്ഥനായിരുന്നു അന്നേരം….

 

ഒടുക്കം സുദേവന് ശത്രുക്കൾ ആരെങ്കിലും ഉള്ളതായി അറിയുമോ എന്നും അങ്ങനെയാരെങ്കിലും ഉള്ളതായി സുദേവൻ തന്നെ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ എന്നും സി ഐ ഭദ്രയോട് ആവർത്തിച്ച് ചോദിച്ചു….
അൽപ്പനേരത്തെ മൗനത്തിനു ശേഷമായിരുന്നു ഭദ്ര അതിനു മറുപടി പറഞ്ഞത്…..

“ഇല്ലാ…..”‘

“നിങ്ങൾക്ക് ആരെയെങ്കിലും സംശയമുണ്ടോ ഇക്കാര്യത്തിൽ……???? “”

 

“‘ഉവ്വ്….. “‘

 

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

166 Comments

Add a Comment
  1. മണവാളൻ

    രാജ ബ്രോ, ഈ കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്, പലയിടങ്ങളിലും കഥയുടെ തീമിലും മുൻപ് ഈ സൈറ്റിൽ വായിച്ച ദേവരാഗം ( ഓർമയില്ല പേര് ഇത് ആണെന്ന് തോന്നുന്നു) എന്നാ കഥ സന്ദർഭവും ആയി യോജിപ്പ് ഉള്ളത് പോലെ തോന്നി. കല്യാണം ആയാലും പോലീസ് അന്വേഷണം ആയാലും എല്ലാം.
    ബാക്കി കൂടി വായിച്ചിട്ട് അഭിപ്രായവും എന്റെ തോന്നലും ഞാൻ ലാസ്റ്റ് പാർട്ടിൽ കമന്റ്‌ ഇടാം. എല്ലാം ആ കഥ പോലെ ആണ് എന്നല്ല പക്ഷെ കുറച്ചു ആത് പോലെ ആണ്. പിന്നേ കൊറേ ഒക്കെ പ്രസിക്റ്റബിൾ ആണ്.

    സ്നേഹത്തോടെ
    മണവാളൻ

  2. നെക്സ്റ്റ് പാർട്ട്‌ ഇന്നയച്ചിട്ടുണ്ട്… വന്നാൽ വായിച്ചിട്ട് അഭിപ്രായം അറിയിക്കുക….
    ജോലിയുടെ സമ്മർദ്ദങ്ങൾക്കൊപ്പം മറ്റ് ചില വ്യക്തിപരമായ പ്രശ്നങ്ങളിലും പെട്ടു പോയത് കൊണ്ടാണ് അടുത്ത ഭാഗം പറഞ്ഞ സമയത്തു തരാൻ കഴിയാതെ പോയത്…. എല്ലാവരും ക്ഷമിക്കണം…..

    1. It’s ok bro
      Presnam anthayalum pettann thanna allam sheriyavatte?

    2. അതു കോഴപ്പമില്ല രാജാ ബ്രോ..ഇങ്ങള് കഥ തരാൻ കുറച്ച വൈകിയാലും നോ problm.. but ഒരു റിപ്ലൈ എങ്കിലും ഇടക്കിടെ തരണം.അതു മതി ഞങ്ങൾക്ക്. പിന്നെ പകുതി വെച്ചു നിർത്തിപോകില്ല എന്നുള്ള ഒരു ഉറപ്പും.അത്ര മാത്രം നിങ്ങളെയും അനന്തഭദ്ര ത്തെയും ഇഷ്ടപ്പെട്ടുപോയി.?????

    3. Thanks lot bro
      Kure aayi katta waiting aayrunu

      Abhiprayam parayan onnula bro
      Inghalu muthale?

      Preshnaggal oke pettenu solve aavate bro

  3. Innengilum varuvo bro
    Ezhuthi kazhingilla?

  4. ബ്രോ കഥ എന്താ സബ്മിറ്റ് ചെയ്യാതെ…
    2ദിവസത്തിനുള്ളിൽ സബ്മിറ്റ് ചെയ്യും എന്ന് പറഞ്ഞത് അല്ലെ… എന്തു പറ്റി…

  5. Next part എന്തായി…… എന്ന് വരും

  6. Bro waiting ann entha varathath

  7. രാവണാസുരൻ

    Waiting……

  8. അടുത്ത ഭാഗം രണ്ടു ദിവസത്തിനുള്ളിൽ തരും…. അപ്രതീക്ഷിതമായി ജോലിത്തിരക്കുകൾ വലച്ചതിനാൽ അടുത്ത ഭാഗം പൂർത്തിയാക്കാൻ പറ്റിയിട്ടില്ല….. എല്ലാവരും ക്ഷമിക്കണം…

    1. Ok bro ath ketta mathi kanandayappo onn pedichu

    2. Inj Ee kadha theerthittalle povoo?

    3. ഇന്ന് വരുമോ രാജാ കണ്ണേ?

  9. ഇന്ദുചൂഡൻ

    രാജാ ഇത്ര നേരമായിട്ടും വന്നില്ലല്ലോ?

  10. kadha innu varumo

  11. 20th nn parangit inn ravila thott edakadakk Keri nokkanind , ezhuthi kazhingilla bro, anthayalum onn inform cheyy

  12. കഥ ഇന്ന് സബ്മിറ്റ് ചെയ്യുമോ…

    1. രാജാ ഇന്ന് ഉണ്ടാക്കുമോ

  13. രാജാ ബ്രോ ഇന്ന് വരും എന്ന് പറഞ്ഞിട് വന്നിലാലോ…ഇടക്ക് ഇടക്ക് കേറി നോക്കിക്കൊണ്ട് ഇരിക്കുവായിരുന്നു. എന്റെ ബ്രോ അയക്കാൻ പറ്റിയില്ലെങ്കിലും അയച്ചാലും നിങ്ങൾക്ക് ഒരു റിപ്ലൈ ഒ msgo അയച്ചുകൂടയിരുന്നോ…..

  14. ഇന്ന് കഥ സബ്മിറ്റ് ചെയ്യോ…

  15. Kooooooi……

    1. Enn submit cheyyo

  16. അല്ല സേട്ടാ… ഇതിന്റ ഇടക്ക് ദിവ്യ എന്ന ഒരു കൊച്ചിനെ പറ്റി പറഞ്ഞില്ലായിരുന്നോ.. അവളെ ഇനി കാണാൻ പറ്റുവോ..?

  17. ഇത് ഒരു വല്ലാത്ത ചെയ്തു ആയി പോയി. ബാക്കി പാർട്ട്‌ ഇട് ബ്രോ. ഇങ്ങനെ മുൾമുനയിൽ നിർത്താതെ

  18. ആകാംഷയിൽ നിർത്തിയിരിക്കുന്നു.
    ഇനി എന്തെന്നറിയാനുള്ള കാത്തിരിപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *