❤️അനന്തഭദ്രം 5❤️ [രാജാ] 1359

❤️അനന്തഭദ്രം 5❤️

Anandha Bhadram Part 5 | Author : Raja | Previous Part

************=========**********
“‘ദേവീ ചൈതന്യം പടർന്ന ആ തിരുസന്നിധിയിലേക്ക് കല്പടവുകൾ കയറുമ്പോൾ അവളും ഒരു നെയ്ത്തിരി നാളമായി മാറുകയായിരുന്നു….”‘?'”നനവാർന്ന നിൻ നീർമിഴിപ്പീലികളെ കൊതിയോടെ കോരിയെടുക്കാൻ വന്ന എന്റെ തണുത്ത സ്പർശത്തിലെ പ്രണയം നീ അറിയാതെ പോയതാണോ…??,,
അതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നതോ….??”‘?

***********=============***********

ഓഡിറ്റോറിയത്തിനകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ എനിക്ക് ജിതിന്റെ ഫോൺ കാൾ വന്നു…..

 

“ടാ,, നീ ഇതിവിടെയാ….??”

 

 

 

“ഞാനിവിടെ ഓഡിറ്റോറിയത്തിന്റെ പുറത്തെത്തി….നീ എത്തിയോ?? ”

 

 

 

“ആ ഞാൻ എത്തി…ഇവിടെ അകത്തുണ്ട്.. നീ ഇങ്ങോട്ട് വാ…””

ജിതിന്റെ ശബ്ദത്തിൽ പ്രതിധ്വനിച്ചിരുന്ന അസ്വസ്ഥത തിരിച്ചറിഞ്ഞ എനിക്ക് എന്തോ പ്രശ്നമുണ്ടെന്നു സംശയം തോന്നി….

ഓഡിറ്റോറിയത്തിന്റെ മുന്നിൽ നിന്നിരുന്ന ആളുകളുടെ പെരുമാറ്റവും ആ സംശയം ശക്തിപ്പെടുത്തുന്നതായിരുന്നു… അവിടെ കൂട്ടത്തിൽ കണ്ട ഒരു പരിചയക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് അച്ഛനെ മാത്രം മാറ്റി നിർത്തി എന്തോ പറഞ്ഞു…
തിരിച്ചു ഞങ്ങളുടെ അടുത്തു വന്ന അച്ഛൻ കാര്യം പറഞ്ഞപ്പോൾ ആണ് പ്രശ്നം അല്പം ഗുരുതരമാണെന്ന് മനസ്സിലായത്…..

 

“ചെറുക്കനും കൂട്ടരും ഇത് വരെയും എത്തിയിട്ടില്ലത്രേ……””

 

 

“അതെന്താ..അവർക്കെന്തുപ്പറ്റി….””
അമ്മയാണ് ചോദിച്ചത്….

 

 

“” സുദേവനില്ലേ ,, കല്യാണചെക്കൻ, അവനെ ഇന്നലെ രാത്രി തൊട്ട് കാണാനില്ലന്ന്……
ചെറുക്കന്റെ ആൾകാർ രാത്രി തൊട്ട് അന്വഷിക്കാത്രെ….അവനെ കണ്ടു കിട്ടുമെന്നു കരുതി അവർ ഇത്ര നേരം വരെയും ഇവിടെ അറിയിക്കാതെയിരുന്നു…എത്താമെന്നു പറഞ്ഞ സമയമായിട്ടും അവരെ കാണാണ്ടായപ്പോൾ ഇവിടെ നിന്നു കുറെ അവരെ വിളിച്ചുന്ന്….അപ്പോഴൊന്നും ആദ്യം അവർ സുദേവനെ കാണാണ്ടായ കാര്യം മിണ്ടിയില്ല….അല്പം മുൻപാത്രെ അവന്റെ അങ്കിൾ വിളിച്ചു കാര്യം പറയുന്നേ……

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

166 Comments

Add a Comment
  1. bro devaragam anno udeshikunne anankillum kuzhapamilla but story full complete cheyanee
    reshmayum roshanum anne ee storyille villain mar ienne manasillayi
    countinue man ethe adipoli story akate enne prarthikunnu

  2. എവിടെയോ വായിച്ചു മറന്ന ഒരു ഫീൽ ഉണ്ട്…..
    ഏതു കഥയാണ് എന്ന് ഓർമ്മയില്ല ???

    1. ദേവരാഗം, തനി കോപ്പി അടിച്ച് വെച്ചേക്കുവാ

  3. ഇവൾ ആരാണ് ഇവളെ കെട്ടാൻ വേണ്ടി കൊല്ലാൻ……….ചുമ്മാ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ……എല്ലാം കൂടി യോജിപ്പിക്കാൻ കഴിയണം കേട്ടോ എഴുത്തു കാരാ …….ഇതിനൊക്കെ ഉള്ളത് അനുഭവിക്കുകയും വേണം …..അല്ലേൽ അവളെ ഒഴിവാക്കണം ……… ജീവിതം കൊണ്ട് അവൾ ഒന്നും പഠിച്ചിട്ടില്ല …….. ഒരുത്തനെ കല്യാണം ഉറപ്പിച്ച പാടെ അവനെ ഇത്രയും സ്നേഹിച്ചെങ്കി കാണാണ്ട ആയ വേറെ കെട്ടുകയല്ല വേണ്ടത് ……..എന്നിട്ട് ഇപ്പൊ ദ്രോഹിച്ച ഒരുത്തി പറഞ്ഞത് കേട്ടാൽ ഇവള് ഇത്രയും കാലം ജീവിച്ചിട്ട എന്താണ് പഠിച്ചത്?????

  4. ആ രേഷ്മയാണ് കുത്തിതിരുപ്പിന്റെ ആള്……..

  5. ഖൽബിന്റെ പോരാളി ?

    ഇതാണ് പെണ്ണ്…. ☺

    എപ്പോ എന്താ പറയുക എന്ന് ദൈവത്തിന് പോലും പറയാന്‍ പറ്റില്ല…. ☺

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ?

  6. Ende ponnooooo
    Namichu mone namichu ????????

    Layichirunu vayichu……

    No reksha bro…..

    Katta waiting aanu ketooo

  7. കൊള്ളാം… ഭദ്രക്ക് നല്ല ഒരു ചികിത്സകൊടുത്താൽ മാറാവുന്ന രോഗമെ ഉള്ളു ?

  8. Devaragathe smarikkunnu… Sangathi enikk kaynja paratile connection feel cheythatha….santhoshavae ullu….devettane pole pakuthikk ittitt povalle…

  9. പൊന്നു ബ്രോ ആ പോലിസ്സ്റ്റേഷനിൽ നിന്നു ഇറങ്ങിയാൽ അപ്പോൾ തന്നെ ഒരു മാസ്സ് ഡയലോഗ് അടിച്ചു ആ പിറപ്പെണ്ണിനെ അങ്ങ് ഉപേഷിച്ചെക്കണം പാവമല്ലേ ആരും ഇല്ലാത്തതല്ലേ എന്നൊക്കെ വെച്ച് ഒരു ജീവിതം കൊടുത്തപ്പോൾ ഇങ്ങനത്തെ അഹങ്കാരമോ വിട്ടുകളയണം ബ്രോ പോയി അനുഭവിക്കട്ടെ പുല്ല്

  10. Reshma and roshan 2 nem theerkanam

  11. Deevaragam model aano …aanenkilum kozhappamilla . Onn complete aayi kanda mathii .. super …

  12. Naayinte mol…Sorry achane paranjathil…

    Chekkan ethayalum rakshappedum.but ini badra venda.vere oraal paranjath kett Ingane okk… seline mathi

    Pinne badraye kond reshma paranjath okk kettitt reshmakk 3pottikk.agale seabavam ellarum ariyatte.

    Ival poyi thulayyatte..

    Mele comment il paranja pole “forgive ,don’t forget”

    Katthirikkaan vayya muthe plz ..

    Class 2day mump restart cheyithittollu ini concentration kittilla…Atha plzzzz

  13. ഇതെന്താ ദേവരാഗത്തിന്റെ ബാക്കിപത്രമോ??? ഒരുപാട്‌ സാമ്യതകൾ ഉണ്ടല്ലോ ബ്രോ. മറ്റുള്ളവർക്ക് തോന്നിയോ എന്നറിയില്ല ഈ part തുടക്കം മുതലേ സാമ്യതകൾ ഒരുപാടുണ്ട് ദേവരാഗവുമായ്. എന്റെ വാക്കുകൾ ബ്രോയെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ sorry. മനസിലുള്ളത് പറഞ്ഞെന്ന് മാത്രം. പിന്നെ ഈ കഥ എനിക്കിഷ്ട്ടാട്ടോ

    എന്ന്
    സ്നേഹപൂർവ്വം
    Shuhaib(shazz)

    1. സത്യം , ഈ ഭാഗം മുഴുവൻ ദേവരാഗം copy paste അടിച്ച് വെച്ചേക്കാ

  14. Bhadrane upekshikkukaya vendath….
    Etra nisaram aayitta policente mumbil swantham kettiyavne samshayam undennu paranjatu. Athum oralde vaakk kett….
    Ivle okke entna ini ishta pedunnath. Aa samayath selene snehichal aval sneham kond veerpp muttikkum….

  15. Entey ponnu chenghathi ithu kootulla stalanghalil nirthuvanel vegam adutha part taranam. Allathe 10-20 divasam kazhinju varunnathinu ithe pole twist aaki nirthalth…..

  16. OMG. Terrific.Read with bated breath. Superb story so far. I was starting to wonder if this is another cliche story where the guy marries a girl by accident and later get to love eachother and live happily ever after. The twist in this story changed it all.
    Getting better every episode.
    Keep it up.

  17. കല്യാണത്തിന് പങ്കെടുക്കാൻ പോയി അവസാനം വരൻ ആകുന്ന സീനിനോട് പ്രതേക ഇഷ്ടമാണ്, മീനത്തിൽ താലികെട്ടിൽ ന്ന് തുടങ്ങിയതാ പിന്നെ ദേവരാഗം, ദേവീചൈതന്യ, ഓണക്കല്യാണം ഇപ്പൊ ഇതും.
    ഭദ്രയെ തല്ലിക്കൊല്ലാൻ തോന്നുന്നു ???, അവളുടെ ആ മൊഴിയിൽ രേഷ്മ നന്നായി പങ്ക് വഹിച്ചിട്ടുണ്ടാകാം എന്നാലും അവനെ ഇങ്ങനെയാണോ അവൾ മനസ്സിലാക്കിയത്.
    അന്യായ ട്വിസ്റ്റ്‌, കഥ വേറെ ലെവൽ ആയല്ലോ. കിടുക്കി ????.
    ബുദ്ധിമുട്ടില്ലെങ്കിൽ പെട്ടന്ന് തന്നെ ബാക്കി തരണം ഇരിക്കപ്പൊറുതിയുണ്ടാകില്ല അത്കൊണ്ടാണ് .

    1. Bro devaragam vayichittipe, ee typil master piece aane. Pinne devichaithanya aareyuthiyathane??

    2. ‘നക്ഷത്രങ്ങൾ പറയാതിരുന്നത്’ഇലും അതുപോലെ ആണ്… but വിവാഹശേഷം ‘ദേവി ചൈത്യന്യാ’പോലെ തന്നെ ആണ് അതിലും..
      ദേവരാഗവും മീനത്തിൽ തലികെട്ടും നക്ഷത്രങ്ങൾ പറയാതിരുന്നതും പൂർത്തികരിക്കാത്തതിൽ ഒരുപാട് വിഷമം ഉണ്ട്…
      താങ്കൾ പറഞ്ഞപോലെ ഈ type കഥകൾ എനിക്കും വളരെ ഇഷ്ടമാണ്… വായിക്കുന്ന ആളിന്റെ മനസിനെ നന്നായി സ്വതീനിക്കുന്ന പോലെ തോന്നി…

    3. ഇത് ദേവരാഗം തന്നെയല്ലേ? ഒരോ വരികളുo കിറുകൃത്യം

      1. poda marathalayaa….

  18. ‘Badra fuck off’, waiting for the next part

    1. ഒരു കാര്യം ഇവിടെ പറയണം എന്ന് തോന്നി. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞിരുന്നു അനന്തനും ഭദ്രയും ഒന്നിപ്പിച്ചു എന്ന് പറഞ്ഞത് പിൻവലിക്കുന്നു. കാരണം നീരസം തോന്നിയ ഒരാളെ പറഞ്ഞു വഞ്ചിക്കുന്നത് ഒരിക്കലും മാപ്പ് ആർഹിക്കാത്തതാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് വച്ച് ഒരാളെ അവിശ്വസിക്കുന്നത് അത്ര നല്ല സ്വഭാവം ഒന്നും ആല്ല. ഇതിലും ഭേദം ആ കല്യാണം നടക്കാതെ പോവുന്നതാണ് നല്ലത് എന്നു തോന്നി പോകുന്നു. മാത്രമല്ല ഈ കേസ് അന്വേഷണം കഴിഞ്ഞാലും അവർ തമ്മിൽ ഒന്നിക്കണം എന്നില്ല.

      ഇപ്പോൾ എനിക്ക് അസുരൻജി പറഞ്ഞ വാക്കുകൾ ആണ് ഇവിടെ പറയാൻ തോന്നുന്നത്. “You should forgive, don’t forget”.

      1. Ini sathyam manassilayalum avle sveekarikkalth enna ente aagraham….

        1. ബ്രോ ഈ പറഞ്ഞ കാര്യം ഒരിക്കലും നടക്കാത്ത കാര്യം ആണ്. കാരണം നമ്മൾ ആണുങ്ങളുടെ മനസ് അങ്ങനെ ആണ്. ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടി നമ്മളോട് എന്തൊക്കെ തെറ്റ് ചെയ്താലും ആ കുട്ടിയോട് ഇഷ്ടം ഉണ്ടെങ്കിൽ നമ്മൾ പൊറുത്ത് പോവുക തന്നെ ചെയ്യും. അത് നമ്മളുടെ പോരായ്മയാണ്. ഉദാഹരണത്തിന് സ്വയവരം, കടുംകെട്ട് എന്നിവ ഓർത്താൽ മതി. ഈ കഥയിലും അത് തന്നെ സംഭവിക്കും.

          ശിവപാർവ്വതിമാരെ പോലെ ഉപമിച്ച സ്ഥിതിക്ക്, ഇവരുടെ ജീവിതം അങ്ങനെ തന്നെ ആവും എന്ന് എനിക്ക് തോന്നുന്നു.

  19. വല്ലാത്ത ട്വിസ്റ്റ്‌ ആയിപ്പോയി. Pravasi ബ്രോയുടെ സ്വയംവരം വായിച്ചപ്പോൾ ആദ്യം ഇന്ദുനോട് ഇഷ്ടം തോന്നി പിന്നെ തല്ലിക്കൊല്ലാനുള്ള ദേഷ്യവും വെറുപ്പും ക്ലൈമാക്സ്‌ എത്തിയപ്പോൾ പെരുത്ത് ഇഷ്ടവും സഹതാപവുമായി, ഇവിടെയും സെയിം അവസ്ഥ ഭദ്രയോടു. അവളോട്‌ തോന്നിയ സഹതാപവും സ്നേഹവും അവസാനത്തെ ഡയലോഗ് കേട്ടപ്പോൾ ഒറ്റയടിക്ക് തല അടിച്ചു പൊട്ടിക്കാനുള്ള ദേഷ്യമായി. രേഷ്മ അതിൽ നല്ല പങ്ക് വഹിച്ചു എന്നറിയാം എന്നാലും അനന്തുനെ ഇങ്ങനെയാണോ അവൾ മനസ്സിലാക്കിയത്, തിരിഞ്ഞു കൊത്തിയല്ലോ അവൾ.
    രേഷ്മ ഏതായാലും നന്നായിട്ട് പണിഞ്ഞെന്നു തോന്നുന്നു.
    ഇങ്ങനൊരു ട്വിസ്റ്റ്‌ തീരെ പ്രതീക്ഷിച്ചില്ല.കാത്തിരുന്നു കാണാം. അപ്പൊ കഴിയും വേഗം അടുത്ത പാർട്ട്‌ തന്നരിക്കണം, അല്ലേൽ ടെന്ഷനടിച്ചു ചാകും, ഇരിക്കപ്പൊറുതിയുണ്ടാകില്ല.
    കഥ വേറെ ലെവൽ,അവരുടെ ആ കല്യാണം പ്രതീക്ഷിച്ചിരുന്നു, ഇതിപ്പോ.
    സ്നേഹത്തോടെ ????

  20. വളരെ രസകരമായിട്ടുണ്ട്… എവിടെയോ ഒരു ദേവരാഗം (ദേവൻ) കഥയുടെ ഒരു story plot feeling…

    Love and respect…
    ❤️❤️❤️???

    1. ഇത് ദേവരാഗം copy paste തന്നെയാണ്

    2. Dear Raja,

      കഥ വായിക്കുന്ന കൂട്ടത്തില്‍ കമെന്റ് എല്ലാം വായിക്കുന്ന ആളാണ് ഞാന്‍. ആദ്യം ദേവരാഗം പോലെ എന്ന് എഴുതിയത് ഞാന്‍ ആണ്. അതൊരു വിമർശനം ആയിരുന്നില്ല, വായിച്ച കഥയുമായി ഒരു സാദൃശ്യം കണ്ടത് പറഞ്ഞെന്നു മാത്രം. ഒരിക്കലും ഇതൊരു കോപ്പി ആണെന്ന് ഉദ്ദേശിച്ചല്ല പറഞ്ഞത്.

      നിർഭാതം ക്ഷമിക്കണം എന്നപേക്ഷിക്കുന്നു…

      Love and respect…
      ❤️❤️❤️???

  21. കല്യാണത്തോടെ എല്ലാം മംഗളമായി അവസാനിക്കും എന്ന് കരുതിയപ്പോൾ എജ്ജാതി ട്വിസ്റ്റ്‌. രേഷ്മ നന്നായിട്ട് പണിഞ്ഞല്ലോ,അല്ലാതെ ഭദ്ര ഇങ്ങനെ പറയാനൊരു വഴിയുമില്ല. എന്തൊക്കെ പറഞ്ഞാലും ഭദ്ര പാൽ കൊടുത്ത കൈക്ക് തന്നെ കൊത്തി. കഴിഞ്ഞ പാർട്ട്‌ വരെ അവളോട്‌ തോന്നിയ സ്നേഹവും സഹതാപവും ഒറ്റയടിക്ക് തല്ലിക്കൊല്ലാനുള്ള ദേഷ്യമായി ??.
    ഇനി പണ്ടത്തെ സംഭവത്തിന്റെ പേരിൽ റോഷൻ സുദേവിനെ കൊന്ന് അത് അനന്തിന്റെ തലയിൽ കെട്ടിവെക്കാനുള്ള വല്ല പരിപാടിയുമാണോ, കൂട്ടിനു രേഷ്മയുമുണ്ടല്ലോ. ഇതിൽ പങ്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും രേഷ്മയെ കാണുമ്പോൾ തന്നെ കലിയാണ്, സ്വന്തം കെട്ട്യോനെ ചതിച്ച കഴപ്പി *#&&#*#.
    ഏതായാലും കഥ പൊളിച്ചടുക്കി ???.

    1. കൊള്ളാം

    2. ദേവരാഗവുമായി എവിടെക്കെയോ ചില സാമ്യം തോന്നുന്നു, എന്നുകരുതി അതിന്റെ copyഎന്നൊന്നും പറയാനില്ല. ദേവേട്ടനെ ഓർമവന്നു, ഇപ്പോഴും ദിവസവും പോയിനോക്കാറുണ്ട് അവിടെ വന്നൊന്നറിയാൻ. മേൽ പറഞ്ഞത് കംപ്ലൈന്റ് അല്ല, കംപ്ലിമെന്റ്റ് ആണ് .
      ദേവേട്ടനെയും ദേവരാഗത്തെയും ഓര്മിപ്പിച്ചതിനു സ്നേഹങ്ങൾ മാത്രം ?????

  22. ????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Katta waiting for next..
    Pettannu varum ennu peatheeshikkunnu………

    1. ദേവരാഗം feel ചെയ്യുന്നു……
      Police ന്റഡുതുള്ള dialogue …..

      1. Feel alla, ithu devaragam full copy paste adichu vechekuva?

        1. Nallonam menakkedunnundallo ?

  23. ഇത് ദേവരാഗം അല്ലെ ? വല്ലാത്ത ചെയ്ത്തായി പോയി ! നല്ല പ്രതീക്ഷ ഉള്ള സ്റ്റോറി ആർന്നു ??

  24. രാജാവിന്റെ മകൻ

    ഇ പാർട്ട്‌ തകർത്തു രേഷ്മ എന്തൊക്കെയോ ഭദ്ര ചെവിൽ ഓതി കൊടുത്തു എന്നു തോന്നുന്നു. സുദേവന്റ മരണം അതൊക്കെ സസ്പെൻസ് ആക്കിയാലോ പഹയാ.. ?അടുത്ത പാർട്ട്‌ ഉടനെ തരുമെന്ന് വിസ്വാസിക്കുന്നു ♥️♥️♥️♥️?

  25. മോനിച്ചൻ

    സംഭവം പൊളിയാണ്‌. അടുത്ത പാർട്ട്‌ ഉടനെ തരണം.

Leave a Reply

Your email address will not be published. Required fields are marked *