❤️അനന്തഭദ്രം 6❤️ [രാജാ] 1701

പോലും മിണ്ടുന്നത് പോയിട്ട് അവരെ ഒന്ന് നേരെ നോക്കാൻ പോലും ഞാൻ ശ്രമിച്ചിട്ടില്ല….പിന്നെ കുഞ്ഞു നാള് മുതലേ വല്ല്യമ്മയുടെ അനിയൻ ആ നടേശൻ എന്ന് പറയുന്ന ആളുടെ എന്നോടുള്ള പെരുമാറ്റവും….പലപ്പോഴും ദുഷിച്ച ഒരു കണ്ണോടെയാണ് അയാൾ എന്നെ കണ്ടിരുന്നതും എന്റെ അടുത്തേക്ക് വന്നിരുന്നതും….സത്യം പറഞ്ഞാൽ അയാളെ എനിക്ക് കാണുന്നതെ പേടിയായിരുന്നു….വല്ല്യമ്മയോട് പറഞ്ഞാലും വല്ല്യമ്മ അനിയനെ സംശയിക്കില്ല…എന്നെയെ കുറ്റം പറയു….അനന്തേട്ടന് അറിയോ,ഭാര്യ ഉപേക്ഷിച്ചു പോയ അയാൾക്ക് വേണ്ടി, മോളുടെ പ്രായമുള്ള എന്നെ വിവാഹം വരെ ആലോചിച്ചിട്ടുള്ള ആളാ എന്റെ വല്ല്യമ്മ എന്ന് പറയുന്ന സ്ത്രീ….എന്നെ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്നും ഒഴിവാക്ക്ണം എന്ന് മാത്രമേ അവർ ആഗ്രഹിച്ചിരുന്നുള്ളൂ….. വല്ല്യച്ഛന്റെയും ദിനേഷേട്ടന്റെയും എതിർപ്പ് കാരണമാ അന്ന് ആ ആലോചന നടക്കാതെ പോയത്….അല്ലെങ്കിൽ എന്റെ വാക്കിനോ ഇഷ്ട്ടത്തിനോ അവിടെ വിലയുണ്ടാകില്ലായിരുന്നു….””

അത് പറയുമ്പോൾ വിങ്ങിപ്പൊട്ടൻ തുടങ്ങിയ കണ്ണുനീരിനെ തടഞ്ഞു നിർത്താൻ അവൾ കഷ്ട്ടപ്പെട്ടു…..മൂക്കിൻ തുമ്പിൽ അടിഞ്ഞ നീണ്ട കരച്ചിലിന്റെ അവശേഷിപ്പ് എന്നൊണമുള്ള ചുവപ്പ് നിറം സാരിത്തുമ്പാൽ തുടച്ചു കൊണ്ട് ചെറിയ ഏങ്ങലടികളോടെ അവൾ തുടർന്നു…..
“”അനന്തേട്ടന് ഓർമ്മയുണ്ടോ,, അന്ന് രേഷ്മേച്ചിയുടെ കല്യാണത്തലേന്ന് ആദ്യമായി നമ്മൾ തമ്മിൽ കണ്ടത്….അന്ന് വീട്ടിൽ തിരക്കൊഴിഞ്ഞ ഒരിടത്തു വച്ചു കണ്ടപ്പോൾ അയാൾ എന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചു….ആ ദുഷ്ടന്റെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ടു വരുമ്പോഴാ ഞാൻ അനന്തേട്ടന്റെ ദേഹത്ത് കൂട്ടിയിടിച്ചത്….പിന്നെ ഈയടുത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഒരു പെൺകുട്ടിക്ക് സംഭവിച്ച ദുരന്തവും എനിക്ക് ആണുങ്ങളോട് ഭയവും തീരെ വെറുപ്പുമൊക്കെ തോന്നാൻ കാരണമായി…..അവൾ ഒരു പാവമായിരുന്നു…..ചതിച്ചതാ അതിനെ ഒരു ദുഷ്ടൻ….പ്രണയം നടിച്ചു കൂടെ കൂടി ഒടുക്കം ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ പെൺകുട്ടികളെ വലിച്ചെറിഞ്ഞു പോകുന്ന ചില കാമപ്രാന്തൻമാർ……..പ്രായം കൊണ്ട് എന്നെക്കാൾ മുതിർന്നവളായിരുന്നു അവൾ….കോളേജിൽ എന്റെ സീനിയർ ആയിരുന്നപ്പോൾ പരിചയപ്പെട്ടതായിരുന്നു…..കോളേജ് വിട്ടപ്പോൾ പതിവായി നേരിട്ട് കാണാൻ സാധിക്കാറില്ലെങ്കിലും ഫോണിലൂടെയും മറ്റും ഞങ്ങൾ സൗഹൃദം നിലനിർത്തി പോന്നു…..ആത്മഹത്യ ചെയ്യുകയായിരുന്നു ആ പാവം…..പേര് പറഞ്ഞാൽ അനന്തേട്ടൻ അറിയും…..വൈഗ……..അനന്തേട്ടന്റെ ഒപ്പം ഓഫീസിൽ വർക്ക്‌ ചെയ്തിരുന്ന കുട്ടിയാ…””

 

 

“”വൈഗ….വൈഗയെ താൻ അറിയുമോ…..””

പെട്ടന്ന് വൈഗയെ ഭദ്രയ്ക്ക് പരിചയമുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാനൊന്ന് അമ്പരന്നിരുന്നു…..

“”വടക്കാഞ്ചേരി വ്യാസ കോളേജിൽ എന്റെ സീനിയർ ആയിരുന്നു വൈഗേച്ചി….അന്ന് കണ്ടപ്പോൾ ഞാൻ ആ കാര്യം അനന്തേട്ടനോട്‌ പറയാൻ വിട്ടു പോയതായിരുന്നു…. അവസാനമായി ആ പാവത്തെ ഒരു നോക്ക് കാണാൻ പോലും എനിക്ക് സാധിച്ചില്ല…. ബോഡി നാട്ടിലേക്ക് കൊണ്ട് പോയതിന് ശേഷം പിറ്റേ ദിവസമാണ് ഞാൻ മരണവിവരം അറിഞ്ഞത്…..അവിടെ പോയി കാണണം എന്നുണ്ടായിരുന്നെങ്കിലും വല്ല്യമ്മ എന്നെ പോകാൻ അനുവദിച്ചില്ല…..അനന്തേട്ടൻ അന്ന് എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞതിന്റെ പതർച്ചയിലും ടെൻഷനിലുമൊക്കെ ഇരുന്നിരുന്നപ്പോഴാണ് പെട്ടെന്നുള്ള വൈഗച്ചിയുടെ മരണവാർത്ത ഞാൻ അറിയുന്നത്….. മാനസികമായി ആകെ തളർന്നിരുന്നു ഞാൻ അപ്പോൾ….. ആ ദിവസമാണ് സുദേവന്റെ വിവാഹലോചനെയെപ്പറ്റി വല്ല്യമ്മ എന്നോട് പറയുന്നത്….എല്ലാവർക്കും താല്പര്യമുള്ള ബന്ധം….വല്ല്യച്ചനോടുള്ള കടപ്പാടിന്റെയും നന്ദിയുടെയും കണക്കു നോക്കിയപ്പോൾ വല്ല്യമ്മയുടെ നിർബന്ധത്തിനു വഴങ്ങി സുദേവനുമായുള്ള വിവാഹത്തിനു സമ്മതം മൂളാതെ എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു…..അപ്പോഴും അയാളുമായി എനിക്കൊരിക്കലും പൊരുത്തപ്പെടാൻ സാധിക്കില്ലന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു……പെണ്ണ് കാണാൻ വന്ന ദിവസത്തെ അയാളുടെ മുഖം പോലും ഞാൻ ഓർക്കുന്നില്ല….ആ മുഖത്തേക്ക് നോക്കിയില്ലാന്ന് പോലും വേണമെങ്കിൽ പറയാം…വിവാഹം ഉറപ്പിച്ചു…ദിവസങ്ങൾ കടന്നു പോയി….സുനിശ്ചിതമായ യാഥാർഥ്യത്തെ ഉൾകൊള്ളാൻ ഞാൻ മനസ്സ് കൊണ്ട് ഒരുങ്ങി…..അയാളുമൊത്തുള്ള ഒരു ജീവിതത്തെപ്പറ്റി പതിയെ ഞാനും സ്വപ്നം കാണാൻ തുടങ്ങി…..ആ ഒരു

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

240 Comments

Add a Comment
  1. ഗുഡ് ❤️??സ്റ്റോറി ?❤️???

  2. ലക്കി ബോയ്

    ?

  3. ❣️രാജാ❣️

    ഇത് വരെയുള്ള ഭാഗങ്ങളിൽ ഏറ്റവുമധികം അഭിപ്രായങ്ങൾ വന്നത് ഈ ഭാഗത്തിൽ ആണ്… ഒരുപാട് വലിയ കമന്റ്സുകൾ ഉൾപ്പടെ….. എല്ലാം വായിച്ചുവെങ്കിലും സമയക്കുറവ് മൂലം പലതിനും റിപ്ലൈ തരാൻ കഴിഞ്ഞില്ല….പിന്നെ ഞാനതു വിട്ടു പോയി എന്നതാണ് സത്യം… അതിന് ഖേദം പ്രകടിപ്പിക്കുന്നു… വൈകിയ വേളയിൽ അതിന് മുതിരുന്നതിൽ യുക്തി ഉണ്ടോ എന്ന് ചിന്തിച്ചാൽ അറിയില്ല അതിന്റെ മറുപടി… പക്ഷേ മനസ്സ് പറയുന്നത് പോലെ ചെയ്യുന്നു….
    ഒരു വിധം എല്ലാവർക്കും റിപ്ലൈ തന്നിട്ടുണ്ട്… വിട്ടു പോയവർ പരിഭവപ്പെടരുത്… നിങ്ങളെല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്…. നിങ്ങളുടെ പിന്തുണയും…❣️❣️❣️

  4. നെക്സ്റ്റ് പാർട്ട്‌ അയച്ചിട്ടുണ്ട്… എല്ലാവരും വായിച്ചിട്ട് അഭിപ്രായം അറിയിക്കുക… ഇഷ്ട്ടപ്പെട്ടാൽ ഹൃദയം ❤️തരുക….
    Thanks and love you all ??

    1. Ipozhano submit cheythathu

      1. Epo varum time ariyoo???……

    2. Thank u thank u

  5. Submit Cheythaarnno

  6. Next part evide

  7. വൈഷ്ണവ്

    ബ്രോ ചെയ്തോ

    1. Next part evide

  8. നെക്സ്റ്റ് പാർട്ട്‌ ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും?

    1. വൈഷ്ണവ്

      Poli bro poli

  9. ഇന്ന് തരുമോ രാജാ ബ്രോ
    എഴുതി തീർന്നില്ലേലും കുഴപ്പമില്ലാ കാത്തിരിക്കാൻ തയ്യാറാണ്
    എന്തേലും updates തന്നാൽ മതി.

  10. One week koodi kshamikkanam paranj kshamichu but nale aanu one week aaval oru updateum illa

    1. Eda jaasiree…..aliyaa

  11. Samayam eduth ezhudhu bro.. Ezhuthukaarante manass sheri allenkil adh kadhaye bhaadhikkum..
    Kaathirippinum oru sugam undallo?

Leave a Reply

Your email address will not be published. Required fields are marked *