സാരിത്തലപ്പ് ഇടുപ്പിലൂടെ ചുറ്റി പിടിച്ച് അവൾ വീണ്ടും വിരലുയർത്തി നിന്ന് കപടദേഷ്യം നടിച്ചു കൊണ്ട് ചോദിച്ചു……
“”ഇതിങ്ങനെ പിന്നെയും പിന്നെയും പറയാൻ നിൽക്കാതെ പൊയ്ക്കൂടേ……”‘
അല്പം ഗൗരവത്തോടെ ഞാൻ അത് പറഞ്ഞതും അവളുടെ മുഖം വിവർണ്ണമാകുന്നതും സങ്കടം വന്നു നിറയുന്നതും ഞാൻ കണ്ടു….ഞാനൊന്ന്
വിളിക്കേണ്ട താമസം ഓടി വന്ന് എന്റെ നെഞ്ചിൽ വീഴാൻ റെഡിയായാണ് പെണ്ണിന്റെ നിൽപ്പ് എന്ന് എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു…….നിറയാൻ തുടങ്ങിയ നീർമിഴികൾ ഞാൻ കാണാതിരിക്കാൻ എന്നോണം അവൾ തിരിഞ്ഞു നിന്ന് പതിയെ തുടച്ചു………അപ്പോഴേക്കും ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു…
“ഭദ്രേ….ഡീ ഇങ്ങോട്ട് നോക്കിയേ നീ…ഭദ്രേ…”
സ്വൽപ്പം കലിപ്പോടെ ഞാൻ വിളിച്ചുവെങ്കിലും അത് കേട്ട ഭാവം നടിക്കാതെ മഴത്തുള്ളികൾ നനയ്ക്കാൻ തുടങ്ങിയ പിന്നിയിട്ട ആ നീളൻ മുടിയിഴകൾ ഒതുക്കി വച്ച് എന്റെ പെണ്ണ് പരിഭവം നടിച്ചു കൊണ്ട് തന്നെ നിന്നു…..
“”ടീ…….. അമ്മു…… എന്റെ അമ്മുക്കുട്ടി……വാ ഇങ്ങോട്ട്…. മ്മ്ക്ക് വീട്ടിൽ പോവാം…..കൂടെ എന്റെ പെണ്ണില്ലാതെ ഞാൻ ഇവിടുന്ന് പോകുന്ന് നിനക്ക് തോന്നുന്നുണ്ടോടി….ഇത് ഇങ്ങനെയൊരു പൊട്ടി…..വേഗം വായോ,, ദേ നോക്കിയേ നല്ല മഴ വരുന്നുണ്ടേ……”””
ഉറക്കെ അത് പറയുമ്പോൾ ഗൗരവം മാഞ്ഞു പതിയെ എന്റെ മുഖത്ത് വാത്സല്യം നിറയുന്നത് കണ്ടതും മഷിയെഴുതിയ പെണ്ണിന്റെ നീർമിഴിപീലികളിൽ പരിഭവം മാറി ആനന്ദാശ്രുക്കൾ നിറയാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു…..എന്റെ നെഞ്ചിൽ അമരാനുള്ള കൊതിയോടെ പതിയെ ആ പാദങ്ങൾ നേരെ ചലിച്ചു തുടങ്ങിയ നിമിഷം ഭൂമിയെ ആകെ പുണർന്നുകൊണ്ട് ഒരു മിന്നൽപ്പിണർ പാഞ്ഞെത്തി….അകമ്പടിയെന്നോണം ആകാശത്ത് തിങ്ങി നിറഞ്ഞ മഴ മേഘങ്ങൾ കൂട്ടി മുട്ടിയപ്പോഴുള്ള ഭയാനകമായ ഗർജ്ജനവും…. ചുറ്റുപാടും പ്രകമ്പനം കൊള്ളിച്ച ആ ശബ്ദവിന്യാസത്തിൽ പെട്ടന്ന് പേടിച്ച ഭദ്ര ഒരു നിമിഷം തറച്ചു നിന്ന് പോയിരുന്നു…..പെട്ടെന്നുള്ള ആ മേഘഗർജ്ജനത്തിൽ ഞാനും ഒന്ന് നടുങ്ങിപ്പോയി….. അതിന്റെ പതർച്ച വിട്ടൊഴിയുമ്പോഴേക്കും പെട്ടന്നായിരുന്നു വെടിച്ചില്ല് പോലെ എന്റെ പുറകിൽ നിന്നും എന്നെയും മറികടന്നു കൊണ്ട് ഒരു ബ്ലാക്ക് കോമ്പാസ് ജീപ്പ് എന്റെയും ഭദ്രയുടെയും ഇടയിലേക്ക് പാഞ്ഞു വന്നത്….കാതടപ്പിക്കുന്ന മുരൾച്ചയോടെ ആ വാഹനം ഡ്രിഫ്റ്റ് ചെയ്ത് കൊണ്ട് എനിക്കഭിമുഖമായി നിർത്തി…….അല്പം നേരം കൂടി ക്ലച്ച് ലൂസ് ചെയ്യാതെ അക്‌സെലിറേറ്ററിൽ കാലമർത്തി ശബ്ദം ഇരട്ടിപ്പിച്ചതിനുശേഷം എൻജിൻ ഓഫ് ചെയ്ത് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും റെഡ് കളർ ടീ ഷർട്ടും ബ്ലൂ ജീൻസും ധരിച്ച് ഇറങ്ങി വന്ന ആളെ കണ്ടു പെട്ടെന്നൊന്ന് പതറിപ്പോയ എന്റെ ശബ്ദം പതിയെ പുറത്തു വന്നു….
””റോഷൻ………….!!!!!!!”””
കാഴ്ചയിൽ സെക്യൂരിറ്റി ബൗണ്സേഴ്‌സ്നെപ്പോലെ തോന്നിപ്പിക്കുന്ന ശരീരപ്രകൃതിയുള്ള, ബ്ലാക്ക് ഡ്രസ്സ് ധരിച്ച നാല് പേര് കൂടി അവന്റെയൊപ്പം ജീപ്പിൽ നിന്നും ഇറങ്ങി വന്നു…..
റോഷന്റെ തൊട്ട് പിന്നിലായാണ് എന്റെ ഭദ്ര അപ്പോൾ നിന്നിരുന്നത്…… റോഷനെ കണ്ട അവളുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു നിന്നിരുന്നു…..സാഹചര്യം പകർന്ന ഭയം എന്നെയും കീഴ്പ്പെടുത്തുന്നതായി എനിക്ക് തോന്നി…..
എന്നെയും ഭദ്രയെയും മാറി മാറി നോക്കി കൊണ്ട് വന്യമായൊന്ന് പുഞ്ചിരിച്ചതിന് ശേഷം റോഷൻ എന്റെ നേരെ രണ്ടു ചുവടുകൾ വച്ചു….റോഡിൽ പതിഞ്ഞു കേട്ട അവന്റെ ബൂട്ടുകളുടെ ശബ്ദം എന്റെ കാതുകളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു……
ഇരയെ തേടിയെത്തിയ വേട്ടക്കാരന്റെ ശൗര്യത്തോടെ അവന്റെ നാക്കുകൾ ചലിച്ചു തുടങ്ങി…..
“”ഞാൻ ഇത്രയും നാളും കാത്തിരുന്ന സമയവും സന്ദർഭവും ഇപ്പോൾ ഒത്തു വന്നിരിക്കുന്നു…… THIS IS A PERFECT TIME FOR A PERFECT MEET……”””””
**പതിയെ ശക്തിപ്രാപിച്ചു തുടങ്ങിയ മഴ വേഗം രൗദ്രഭാവം സ്വരൂപിച്ചു…….ഒപ്പം ആകമ്പടിയേകി കൊണ്ട് കാർമേഘങ്ങൾ പരസ്പരം പ്രഹരിക്കുമ്പോഴുള്ള ഭീകരഗർജ്ജനവും….***
(തുടരും…..***)
*************—————*************
*************—————*************
(അഭിപ്രായങ്ങൾ അറിയിക്കുക….ഇഷ്ട്ടപ്പെട്ടാൽ ഹൃദയം❤️തരുക….. സപ്പോർട്ട് ചെയ്യുക….?)
ഗുഡ് ❤️??സ്റ്റോറി ?❤️???
?
ഇത് വരെയുള്ള ഭാഗങ്ങളിൽ ഏറ്റവുമധികം അഭിപ്രായങ്ങൾ വന്നത് ഈ ഭാഗത്തിൽ ആണ്… ഒരുപാട് വലിയ കമന്റ്സുകൾ ഉൾപ്പടെ….. എല്ലാം വായിച്ചുവെങ്കിലും സമയക്കുറവ് മൂലം പലതിനും റിപ്ലൈ തരാൻ കഴിഞ്ഞില്ല….പിന്നെ ഞാനതു വിട്ടു പോയി എന്നതാണ് സത്യം… അതിന് ഖേദം പ്രകടിപ്പിക്കുന്നു… വൈകിയ വേളയിൽ അതിന് മുതിരുന്നതിൽ യുക്തി ഉണ്ടോ എന്ന് ചിന്തിച്ചാൽ അറിയില്ല അതിന്റെ മറുപടി… പക്ഷേ മനസ്സ് പറയുന്നത് പോലെ ചെയ്യുന്നു….
ഒരു വിധം എല്ലാവർക്കും റിപ്ലൈ തന്നിട്ടുണ്ട്… വിട്ടു പോയവർ പരിഭവപ്പെടരുത്… നിങ്ങളെല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്…. നിങ്ങളുടെ പിന്തുണയും…❣️❣️❣️
നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട്… എല്ലാവരും വായിച്ചിട്ട് അഭിപ്രായം അറിയിക്കുക… ഇഷ്ട്ടപ്പെട്ടാൽ ഹൃദയം ❤️തരുക….
Thanks and love you all ??
Ipozhano submit cheythathu
Epo varum time ariyoo???……
Thank u thank u
????
Bro,
Enthayi ??
Submit Cheythaarnno
Next part evide
ബ്രോ ചെയ്തോ
Next part evide
നെക്സ്റ്റ് പാർട്ട് ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും?
????
Poli bro poli
?
Cheytho bro
Inn indavumo bro
ഇന്ന് തരുമോ രാജാ ബ്രോ
എഴുതി തീർന്നില്ലേലും കുഴപ്പമില്ലാ കാത്തിരിക്കാൻ തയ്യാറാണ്
എന്തേലും updates തന്നാൽ മതി.
One week koodi kshamikkanam paranj kshamichu but nale aanu one week aaval oru updateum illa
Eda jaasiree…..aliyaa
Nale varumo
Samayam eduth ezhudhu bro.. Ezhuthukaarante manass sheri allenkil adh kadhaye bhaadhikkum..
Kaathirippinum oru sugam undallo?