❤️അനന്തഭദ്രം 8❤️ [രാജാ] 963

കൊലപാതകത്തിന് ഉത്തരവാദി അവർ തന്നെയാണെന്ന് വ്യക്തമായ തെളിവുകൾ സഹിതം പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു…..പ്രതികൾക്ക് വേണ്ടി വാദിക്കാൻ ഹൈക്കോടതിയിലെ കൊടി കെട്ടിയ വക്കീലന്മാർ ഹാജരായി…..കരുതി കൂട്ടിയ കൊലപാതകമല്ലെന്നും മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ നടന്ന വഴക്കിനിടയിൽ മന:പൂർവ്വമല്ലാതെ സംഭവിച്ച നരഹത്യയാണെന്നും അവർ വാദിച്ചു…..എന്നിരുന്നാലും ശക്തമായ തെളിവുകളുടെ പശ്ചാത്തലത്തിൽ കീഴ്കോടതി എല്ലാ പ്രതികളെയും ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു.. എന്നാൽ മേൽക്കോടതിയിൽ അപ്പീലിനു പോയ പ്രതികൾക്ക് ശിക്ഷ ഒമ്പത് വർഷമായി ഇളവ് ചെയ്തു കൊടുത്തു…അങ്ങനെ ആ കേസിന് ഒരു വിരാമമായി…..

 

 

 

വിഷ്ണുവും മായയും തമ്മിലുള്ള വിവാഹം നടന്നു……അധികം താമസിയാതെ എന്റെ സുഹൃത്ത്‌ ജിതിന്റെ വിവാഹവും…..രണ്ട് വിവാഹത്തിലും ജസ്റ്റിൻ പങ്കെടുത്തിരുന്നു….പതിയെ പതിയെ ആളുമായി ഞങ്ങൾ നല്ല സൗഹൃദം സ്ഥാപിച്ചു…..ജോലിക്കായി ഇടയ്ക്ക് ചെന്നൈയിലേക്ക് മടങ്ങിയെങ്കിലും ജസ്റ്റിനുമായി ഫോണിൽ സംസാരിക്കാറുണ്ട്….സെലിനും ജസ്റ്റിനും തമ്മിലുള്ള വിവാഹത്തിന് ഇനിയും നാല് മാസമുണ്ട്….എത്രയും പെട്ടന്ന് തന്നെ വിവാഹം നടത്തണമെന്നായിരുന്നു ജസ്റ്റിന്റെ ഒരേയൊരു ഡിമാൻഡ്…..എന്നാൽ അവിചാരിതമായി സെലിന്റെ ഫാമിലിയിൽ ഒരു അടുത്ത ബന്ധു മരണപ്പെട്ടതിനാൽ ഉടനെ തന്നെ വിവാഹം പോലെയുള്ള ശുഭകാര്യങ്ങൾ നടത്തുന്നതിൽ സെലിന്റെ മമ്മിയുൾപ്പടെയുള്ള ബന്ധുക്കൾ നീരസം പ്രകടിപ്പിച്ചു….അത് കൊണ്ടാണ് വിവാഹം ഇത്രയും നീണ്ടത്….എന്തായാലും കിട്ടിയ സമയം രണ്ടും ശരിക്കും പ്രേമിച്ചു തകർക്കുകയാണ്…..ആ പേരും പറഞ്ഞ് ഓഫീസ് വർക്കിൽ സെലിൻ ചെറുതായി ഉഴപ്പാൻ തുടങ്ങിയിട്ടുണ്ട്….പക്ഷെ ഡിപ്പാർട്മെന്റ് ഹെഡ് ഞാനായത് കൊണ്ട് ആ ഒരു ആനുകൂല്യം അവൾ ശരിക്കും മുതലെടുക്കുന്നതാണ്……സുദേവന്റെ കേസ് അവസാനിച്ച് കുറച്ച് നാളുകൾക്ക് ശേഷം ഞാൻ രാജശേഖർ സാറിനെ കണ്ടിരുന്നു….പതിവ് കുശലന്വേഷണങ്ങൾക്കിടയിൽ സുദേവന്റെ കേസിനെക്കുറിച്ചുള്ള കാര്യങ്ങളും ഞങ്ങൾക്കിടയിൽ സംസാരവിഷയമായി…………

 

“”സത്യം പറഞ്ഞാൽ ആ കേസ് അന്വേഷണത്തിൽ ഞാൻ പൂർണ്ണമായും തൃപ്തനല്ല അനന്തു…..””’

 

 

 

‘”സർ, അങ്ങനെ തോന്നാനുള്ള കാരണം… “”

 

 

 

“”ഞാൻ മുന്നേ സൂചിപ്പിച്ചിട്ടുള്ളതല്ലേ അനന്തു,,, ശിക്ഷിക്കപ്പെട്ട നാല് പേരിൽ ഒതുങ്ങുന്നതല്ല ആ സെക്സ് റാക്കറ്റിന്റെ നെറ്റ്‌വർക്ക്…. പ്രതികളെ വേഗം പിടികൂടാനും അതിവേഗം വിചാരണ നടത്തി ശിക്ഷ വാങ്ങിപ്പിച്ചു കൊടുക്കുവാനെല്ലാം നമുക്ക് സാധിച്ചു….. ബട്ട്‌ അതോടു കൂടി എല്ലാം

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

199 Comments

Add a Comment
  1. നല്ല കഥ ഒരു ഫീൽ ഉണ്ട് ?

    1. ❣️രാജാ❣️

      Thanks bro ❣️

Leave a Reply

Your email address will not be published. Required fields are marked *