“എടാ അഖിലേ നീ വരുന്നില്ലേ”
യൂറ്റൂബിൽ ഷോർട്ട്‌ഫിലിം കണ്ടിരുന്ന എന്നെ ഉണർത്തുന്നത് വിഷ്ണുവിന്റേയും വൈഷ്ണവിന്റേയും ശബ്ദമാണ്, പുറത്തിറങ്ങി നോക്കുമ്പോൾ രാഹുലും കൂടെ ഉണ്ട്.”ഇപ്പോ വരാമെടാ” എന്നും പറഞ്ഞ് റൂമിൽ പോയി ഷോർട്ട്സും ടീഷർട്ടും എടുത്തിട്ട് അമ്മയോട് “പോയിട്ട് വരാം” എന്ന് പറഞ്ഞിറങ്ങുമ്പോഴും അമ്മയുടെ സ്നേഹഭാജനം എന്നോണം,
“രാത്രി ആവാൻ നിക്കാണ്ട് എന്റെ പൊന്നുമോൻ ഇങ്ങെത്തിയേക്കണം ഇല്ലേൽ കതക് ഞാൻ പൂട്ടും”
താമസിച്ചാലും ഇപ്പോ പറഞ്ഞതിൽ ഒരണു പോലും നടക്കില്ല എന്ന് കേൾക്കുന്ന എനിക്കും പറയ്യുന്ന അമ്മയ്ക്കും അറിയാം.ഒരു പുഞ്ചിരി അമ്മയ്ക്ക് സമ്മാനിച്ച് ഗ്രൗണ്ടിലേക്ക് നടന്നു.
ഗ്രൗണ്ടിൽ എത്തുമ്പോൾ കാണുന്നത് വോളിബോൾ കളിക്കാൻ ടീമിനെ സെറ്റാക്കുന്നതാണ്.അത് ഞാൻ വൈഷ്ണവിനോട് ചോദിക്കേം ചെയ്തു.
“എടാ ഉണ്ണീ ഇന്നെന്താ പതിവില്ലാതെ വോളിബോൾ”
“എടാ പൊട്ടാ ന്യുയറിന്റന്ന് വോളിബോൾ ആണെന്ന് അന്നേ പറഞ്ഞതല്ലേ മറന്നോ”
“ഇന്നാണോ 31 അതിന്”
“അതിന്നാ”
കലണ്ടർ നോക്കീട്ട് കാലങ്ങളായ നമ്മക്കെങ്ങനാ ന്യുയർ അറിയുന്നേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഗ്രൗണ്ടിന് സൈഡിലായുള്ള വെണ്ടേക്കിൽ കയറിയിരുന്ന് കളി കണ്ടിരുന്നു(കളി കാണും എന്നല്ലാതെ കളിക്കാൻ നിക്കാറില്ല എന്നതാണ് വാസ്തവം). അതിനിടയിലാണ്
“എടാ രാത്രി പൊറോട്ടയും ചിക്കനുമാണ് ഒരാൾ നൂറ് രൂപ വച്ച് തരണം” രാജീവേട്ടൻ വന്ന് പറയുമ്പോൾ പൈസ എടുത്തിട്ടില്ല എന്ന് പറയാൻ ആണ് ആദ്യം വായിലേക്ക് വന്നതെങ്കിലും മൊബൈലിന്റെ പൗച്ചിനിടയ്യിൽ ആഞ്ഞൂറിന്റെ നോട്ട് കയ്യിലുടക്കിയത്(എവിടെയെങ്കിലും പോയി തേരാപാര നടക്കുമ്പോൾ ഉപകരിക്കുമല്ലോ). അതെടുത്ത് രാജീവേട്ടന് കൊടുത്ത് ബാക്കി പൈസ വാങ്ങി കയ്യിൽ പിടിച്ചപ്പോഴേക്കും എത്തി അടുത്തത്.
” എടാ ബിയർ വാങ്ങുന്നുണ്ട് നിനക്ക് വേണ്ടേ…?”
അമൽ രാത്രിയിൽ ആഘോഷം ഗംഭീരമാക്കാനുള്ള തത്രപ്പാടിലാണ്.
“ഞാൻ: എത്രയാടാ ബജറ്റ്…?”
“അമൽ:ഒരാൾക്ക് നൂറ്റമ്പത്”
എന്റേൽ ഉണ്ടായിരുന്ന ഇരുനൂറിന്റ നോട്ട് എടുത്ത് അവനു കൊടുത്തു,
“വാങ്ങാൻ പോകുമ്പോൾ എന്നെ വിളിക്ക് ഞാനും വരാം ഇവിടെ ഇരുന്നാൽ തലയ്യ്ക്ക് പ്രാന്താവും”
ഗുഡ് വർക്ക്
കഥ കൊള്ളാം..
അഖിലും അമ്മയും കളി ഉണ്ടാവുമോ?
നന്നായിട്ടുണ്ട്.തുടരണം പേജ് കൂട്ടാൻ പറ്റുമോ എന്ന് നോക്കണം.
നന്നായിട്ടുണ്ട്. പക്ഷെ പേജ് വളരെ കുറഞ്ഞുപോയി.
കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.