അനശ്വരം 3 [AZAZEL] 117

ഏന്ന് കൂടി അവനെ ഓർമ്മിപ്പിച്ചു.അതും പറഞ്ഞ് പോയ അവൻ വീട്ടിൽ പോയി ഡ്രെസ്സ് മാറി അവന്റെ എഫ്‌സെഡും കൊണ്ട് വരുന്നു,അടുത്ത് എത്തിയപ്പോഴേ നല്ല ജാസ്മിൻ സെന്റിന്റെ സ്മെൽ മൂക്ക് തുളഞ്ഞ് കയറുന്നുണ്ടായിരുന്നു.

“എടാ പോവാം”

എന്റേതാണേൽ ഫുട്ബോൾ കളിക്കാൻ വേണ്ടി ഇട്ടിട്ടുവന്ന ഷോർട്ട്സും ടീഷർട്ടും.

ഞാൻ:എടാ വീട്ടിൽ പോയി ഇത് മിറ്റിയിട്ടേ പോകാവു.

അത് അബദ്ധമായി തോന്നിയത് വീട്ടിലെത്തിയപ്പോഴാണ്. വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴേ കണ്ടു അച്ഛനും അമ്മയും ഡൈനിങ് ഹാളിൽ ഇരുന്നു ചായ കുടിക്കുന്നു.

ഞാൻ: വേണ്ടച്ഛാ എനിക്ക് ഒന്ന് ടൗണിൽ പോകണം.

അമ്മ: എന്തിനാ ടൗണിൽ ഇപ്പൊ പോന്നെ

ഞാൻ:ചെറിയൊരു ആവശ്യം വേഗം വരും

അതും പറഞ്ഞ് നൈസായി അമലിന്റെ കൂടെ ടൗണിലേക്ക് വിട്ടു. ടൗണിലെത്തി ബീവറേജിൽ പോയി ബിയർ വാങ്ങി വേഗം തന്നെ അമലിന്റെ വീട്ടിൽ കൊണ്ടുവച്ച് ഗ്രൗണ്ടിൽ പോയി അവൻ കളിക്കാനും ഞാൻ വെണ്ടേക്കിലേക്കും. അവിടെയിരുന്ന് സമയം പോയതറിഞ്ഞില്ല പതിനൊന്ന് മണി ആയപ്പോൾ ബാറ്ററി ലോ എന്ന അറിയിപ്പ് കിട്ടിയപ്പോഴാണ് വെണ്ടേക്കിൽ നിന്നിറങ്ങിയത്.

12 മണി ആകുന്നതിന് കുറച്ചു മിനിറ്റ് ബാക്കി നിൽക്കേ ഞങ്ങൾ എല്ലാവരും ഒന്നിച്ച് കൂടി കേക്ക് മുറിക്കാൻ തയ്യാറായി നിന്നു. 12മണിക്ക് മുതിർന്ന ആളായ രാജീവേട്ടൻ കേക്ക് മുറിച്ചു ഞങ്ങൾ ഹാപ്പി ന്യു ഇയർ പാടി ആഘോഷങ്ങളൊക്കെ വെടിപ്പായി നടന്നു. രാജീവേട്ടന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പടക്കം പൊട്ടിക്കലായി എന്റെ അടുത്ത പരിപാടി.

പടക്കം പൊട്ടിച്ച് കഴിഞ്ഞപ്പോഴേക്കും കൂടെ ഉണ്ടായിരുന്ന ഒന്നിനേം കാണുന്നില്ല. എല്ലാവരും തീറ്റ മത്സരത്തിൽ ആണ്. നല്ല വിശപ്പ് ഉള്ളതിനാൽ ഞാനും മത്സരത്തിൽ പങ്കെടുക്കാൻ പോയി നാല് പൊറോട്ട കഴിച്ചു.

കഴിച്ച് കൈയും കഴുകി വാട്ട് ഈസ് നെക്സ്റ്റ് എന്ന് പറഞ്ഞു നിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്നത്(അഞ്ചാം പാതിരയിലെ സൈക്കോ ട്യുൺ ആണ് എന്റെ റിംഗ്ടോൺ), കീശയിൽ നിന്ന് ഫോൺ എടുത്തു നോക്കി;അമ്മയാണ്

ഈ രാത്രിയും അമ്മ ഉറങ്ങിയില്ലേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ അറ്റെൻഡ് ചെയ്തു.

ഞാൻ: എന്താ അമ്മേ ഇപ്പോ, ഉറങ്ങിയില്ലേ, അച്ഛനില്ലേ അവിടെ..?

അമ്മ: നീ വരുന്നില്ലേ.?, നീ വൈകുമെന്ന് വിളിച്ച് പറഞ്ഞൂടേടാ നിനക്ക്, എന്നിട്ട് ഞാൻ വിളിച്ചതിനാ കുറ്റം

ഞാൻ: ഓ ഞാൻ ഒന്നും പറഞ്ഞില്ലേ., അമ്മ കിടന്നോ ഞാൻ വന്നേക്കാം അച്ഛനോട് കൂടി പറയണേ…..,

ഞാൻ ഫോൺ വച്ചപ്പോഴേക്കും അമൽ വന്നു വിളിച്ചു, അവന്റെ കൂടെ അവന്റെ വീട്ടിൽ പോയി ബിയർ എടുത്ത് കൊണ്ടുവന്ന് ഗ്രൗണ്ടിന് സൈഡിലായി ഇരുന്ന് എല്ലാവരും ചേർന്ന് അടി തുടങ്ങി. വിഷ്ണു കുടിച്ച് ശീലമില്ലാത്തതിനാൽ അവന്റെ കുപ്പിയിലെ പകുതിയോളം ഞാനാണ് കുടിച്ചത്. അതിന്റെ തരിപ്പിൽ കുറച്ചു സമയം വോളിബോൾ കളിച്ച് രാഹുലിനേയും കൂട്ടി വീട്ടിലേക്കെത്തി.

????????????

The Author

5 Comments

Add a Comment
  1. ഗുഡ് വർക്ക്

  2. കഥ കൊള്ളാം..
    അഖിലും അമ്മയും കളി ഉണ്ടാവുമോ?

  3. ത്രികണ്ണൻ

    നന്നായിട്ടുണ്ട്.തുടരണം പേജ് കൂട്ടാൻ പറ്റുമോ എന്ന് നോക്കണം.

  4. നന്നായിട്ടുണ്ട്. പക്ഷെ പേജ് വളരെ കുറഞ്ഞുപോയി.

  5. കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *