Angel [VAMPIRE] 480

Angel [VAMPIRE]

സമയം രാത്രി പന്ത്രണ്ടു മണി….!

അയൽപക്കത്തെ വീട്ടിൽ ലോറൻസ് അങ്കിൾ തൂക്കാൻ ഇറങ്ങുന്ന സമയം….

അച്ഛൻ ഒരുറക്കമുണർന്നു കണ്ട ന്യൂസ് വീണ്ടും കാണാൻ വരുന്ന സമയം….

എന്റെ അമ്മ ഡീപ്പിന്റെ ഡീപ് സ്ലീപ്പിലേക്ക് കടക്കുന്നസമയം…..

കണവൻ കൂർക്കംവലിയുടെ ഹനുമാൻ ഗിയറിട്ടു
തേരി കയറിക്കൊണ്ടിരിക്കുന്ന സമയം…

അനിയത്തിക്ക് വിശപ്പിൻറെ വിളി വരുന്ന സമയം…

എന്റെ ഉള്ളിലെ ജീവനു ഞാൻ തീർത്തു കൊടുത്ത നീന്തൽ കുളത്തിൽ കിടന്നു കുറുമ്പ്
കാട്ടാൻ ഇതിലും നല്ല സമയം വേറെയില്ല.
ആ അനക്കത്തിൽ ഞാൻ കണ്ണ് തുറന്നു…

കടലയും ഉരുളക്കിഴങ്ങുമൊക്കെ
കഴിച്ചാൽ ഉണ്ടാകുന്ന ഗ്യാസ് പോലത്തെ ഒരു ഫീൽ…..

തലേന്ന്, അക്കരെ ചന്ദ്രൻ മാമന്റെ മകൾ ദീപ ചേച്ചിയുടെ കുഞ്ഞിൻറെ പിറന്നാളിന് പോയി ഫ്രൈഡ് റൈസും, ചിക്കനും, കപ്പയുമൊക്കെ
തട്ടിവിട്ടപ്പോഴേ ഞാൻ എന്നെ പറഞ്ഞു വിലക്കിയതാണ്….

ഇനിയിപ്പോൾ അതൊന്നും ഓർത്തിട്ടു കാര്യമില്ല എന്ന് വിചാരിച്ചു ‘ഹം ദിൽ ദേ ചുക്കേ സനം’ എന്ന എന്റെ പ്രിയപ്പെട്ട സിനിമയിലെ നായകൻ
സൽമാൻ ഖാനെ പോലെ ആരുമറിയാതെ ആ പ്രത്യേക ഗന്ധം ശരീരത്തിൽ നിന്നും ഒരു പുക പോലെ ഇറക്കി വിടാൻ ഞാൻ ചില ശ്രമമൊക്കെ നടത്തി….

ഒരു ഗന്ധവുമേൽക്കാതെ
അപ്പോഴും വായും തുറന്നു കൂർക്കത്തിന്റെ
ആരോഹണത്തിലാണ്ടു കിടന്നുറങ്ങുന്ന ഭർത്താവിനെ കണ്ടു സഹിക്കാഞ്ഞിട്ടും, എന്റെ ഉള്ളിലെ ഡി. എൻ. എ. എന്റെ മാത്രം അധ്വാനത്തിന്റെ ഫലമല്ലാത്തതുകൊണ്ടും അദ്ദേഹത്തെ വിളിച്ചുണർത്താൻ ഞാൻ തീരുമാനിച്ചു…

ആദ്യം സൗമ്യമായി വിളിച്ചു. കണവൻ ഉണരുന്നില്ല….
പിന്നെയല്പം ശബ്ദമുയർത്തി…..
ഒരു രക്ഷയുമില്ല…പിന്നീട് ഒരു ഭൂമി കുലുക്കത്തിന്റെ പ്രതീതിയിൽ ആഞ്ഞൊന്നു കുലുക്കി… ഒരു ഞെട്ടലോടെ ഉണർന്ന അദ്ദേഹം എന്റെ പ്രസവം സ്വപ്നം കാണുവായിരുന്നത്രെ.

മനുഷ്യന് ഒരേ സമയം സ്വപ്നം കാണുവാനും കൂർക്കം വലിക്കാനും കഴിയുമെന്നുള്ള സത്യം അന്ന് ഞാൻ തിരിച്ചറിഞ്ഞു….

വയറിലെ ഗ്യാസിനെ പറ്റി പറഞ്ഞപ്പോൾ ഇത്രയും നിസ്സാര കാര്യത്തിന് തന്നെ വിളിച്ചുണർത്തേണ്ട കാര്യമുണ്ടോ എന്ന മട്ടിൽ വീണ്ടും കിടക്കാൻ തുടങ്ങി കണവൻ സാർ….

The Author

VAMPIRE

Some memories can never replaced...!!

146 Comments

Add a Comment
  1. അക്ഷരങ്ങളുടെ കൂട്ടുകാരാ……

    So beautiful

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  2. വളരെ സരസവും ലളിതവുമായി ആ സുന്ദര മുഹൂർത്തത്തെ വരച്ചു കാണിച്ചിരിക്കുന്നു.
    ഒത്തിരി ഇഷ്ട്ടായി.

    ഈ ഒരു സിറ്റുവേഷൻ നർമ്മത്തിൽ ചാലിച്ചെഴുതാൻ ഭയങ്കര ബുദ്ധിമുട്ടാണ്.
    പക്ഷേ താങ്കളത് വളരെ ഈസി ആയി കൈകാര്യം ചെയ്തിരിക്കുന്നു.

    ആ മാന്ത്രിക തൂലിക കൊണ്ട് വീണ്ടും ഒരു വിസ്മയം കാണാൻ കാത്തിരിക്കുന്നു

    1. Thanks, Haritha

      വായിച്ച് അഭിപ്രായം അറിയച്ചതിൽ ഒത്തിരി നന്ദി.

  3. ഒന്നും പറയാനില്ല.??????

    നല്ല ജീവൻ ഉള്ള ഒരു കിടു സ്റ്റോറി.
    ഓരോ ഭാഗങ്ങളും നന്നായി വിവരിച്ചു നല്ല ഫീൽ കൊടുത്തു എഴുതിയിരിക്കുന്നു.

    ഇനിയും ഇതുപോലുള്ള മഹത്തായ സംരംഭങ്ങൾ പ്രതീക്ഷിക്കുന്നു.

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

  4. ആദിദേവ്

    Vampire…

    മനോഹരമായ ഒരു ചെറുകഥ…

    അധികം വലിച്ച് നീട്ടാതെ നല്ല മനോഹരമായ വാക്കുകൾ കൊണ്ട് എഴുതിയ രചന…

    നല്ലൊരു തീം നല്ല രീതിയിൽ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിന് ഒരുപാട് നന്ദി…

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  5. അടിപൊളി……
    ഇത്തരം സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു…

    1. നല്ല അഭിപ്രായത്തിനു വളരെ നന്ദി…..

  6. മനോഹരം, വർണ്ണിക്കാൻ വാക്കുകളില്ല.
    അടുത്ത കഥക്കായി കാത്തിരിക്കുന്നു.
    ആശംസകൾ.

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

  7. പൊളിച്ചടുക്കി ബ്രോ. കിടിലൻ തീം. അതിമനോഹരമായ ഭാഷ.

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  8. അവതരണവും പിന്നെ കഥ പറയുന്ന രീതിയും ഇഷ്ട്ടായി. പെരുത്ത് ഇഷ്ട്ടായി. ???

    1. നല്ല അഭിപ്രായത്തിനു വളരെ നന്ദി…..

  9. പഴഞ്ചൻ

    കല എന്നത് ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ഇരമ്പിയുയരുന്ന ഒരു തിരമാലയെ സ്വയം മറന്ന് പകർത്തിയൊഴുക്കുന്നതാണ്. അവിടെയാണ് ഒരു കലാകാരൻ പൂർണ്ണത കൈ വരിക്കുന്നത്…
    You have done it well.
    ഇതുപോലെ മുന്നോട്ട് പോവൂ… എല്ലാ വിധ ആശംസകളും നേരുന്നു… !

    1. ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..,❤️❤️❤️

  10. പവിത്രൻ

    ഈ ഒരു സിറ്റുവേഷനെ എത്ര മനോഹരമായാണ് താങ്കൾ ചിത്രീകരിച്ചിരിക്കുന്നത്.
    So Beautiful.

    1. നല്ല അഭിപ്രായത്തിനു വളരെ നന്ദി…..

  11. സഹോ, പൊളിച്ചു.
    അവതരണം അതൊരു രക്ഷയുമില്ല.
    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
    അടുത്ത കഥക്കായി കാത്തിരിക്കിന്നു.
    ആശംസകൾ.

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  12. ഒറ്റകൊമ്പൻ

    There is nothing to say
    Its awesome…!

    1. Thank you so much

  13. അയ്യോ അവസാനിപ്പിച്ച്. വല്ലാത്ത ചതിയായിപോയി ഒരു പാർട്ട്‌ കൂടി എഴുതാവോ.? നല്ല സൂപ്പർ കഥ ആയിരുന്നു.

    1. Thanks, joseph

      ഇതുപോലത്തെ വേറെ കഥ എഴുതാന്നേ…

  14. സൂപ്പർ കഥ.. കുറേ ചിരിപ്പിച്ചു.കുറച്ചൊക്കെ ചിന്ദിപ്പിച്ചു. …..

    ആശാനെ ഏട്ടത്തി അടുത്ത part വേഗം എഴുത്.. എത്ര പേരാണെന്നറിയോ അതിനു വേണ്ടി wait ചെയ്യുന്നത്.. ഞങ്ങളെ നിരാശരാക്കരുത്.

    1. നല്ല അഭിപ്രായത്തിനു വളരെ നന്ദി…..

  15. To say beautiful is diminished..
    This is fantastic

    1. Thank you jomon

      Thank you so much

  16. നല്ല ഇമ്പമുള്ള ഭാഷാ ശൈലിയും, ഒഴുക്കുള്ള അവതരണവും…
    കഥ പെട്ടെന്ന് തീർക്കണ്ടായിരുന്നു.ഒത്തിരി ഇഷ്ടായി. ഇനിയും ഇങ്ങനെ ഉള്ള കഥകൾ എഴുതണേ?? ഇങ്ങനത്തെ കഥകൾ എഴുതാൻ ഇവിടെ ആരുമില്ലെന്ന് തോന്നുന്നു.

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

      ഇനിയും എഴുതാം…

  17. MR. കിംഗ് ലയർ

    വാക്കുകളിൽ തീർത്ത ഒരു പ്രസവം. മനോഹരം.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. Thanks, MR. കിംഗ് ലയർ

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിൽ നന്ദി…

      സ്നേഹപൂർവ്വം
      VAMPIRE

  18. Excelsior …. ഈ വാക്കാണ് ഓർമ വന്നത്… മനോഹരം എന്നല്ല അതിമനോഹരം…. ഇനിയും എഴുതണേ.. നല്ല humourസെൻസ്

    1. Thanks, pindu

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  19. What a feel man
    Its awesome…!

    1. Thanks tyson

      Thank you so much

  20. മനോഹരം എന്ന് പറഞ്ഞാൽ ഒരു പക്ഷേ കുറഞ്ഞുപോകും. പറയാൻ വാക്കുകളില്ല ഗംഭീരമായി….

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  21. വളരെ മനോഹരമായ ഒരു കുഞ്ഞു കഥ…
    ഒരുപാടിഷ്ടായി… എന്തോ വല്ലാത്തൊരു ഫീൽ…

    1. നല്ല അഭിപ്രായത്തിനു വളരെ നന്ദി…..

  22. Mr vampire bro..
    വളരെ സുരക്ഷിതമായി ഒരു പ്രസവം എടുത്തു ല്ലേ…
    അതൊരു അനുഭവം തന്നെയാണ്. തന്മയത്തോടെ ഓരോ രംഗവും, വളരെ രസകരമായി അവതരിപ്പിച്ചു. 6 പേജേ ഉള്ളുവെങ്കിലും 60 പേജ് വായിച്ച സുഖം തോന്നി. എയ്ഞ്ചൽ തന്നെയാണ് മാലാഖ. എന്നാൽ ടൈറ്റിൽ മാലാഖ മതിയായിരുന്നു എന്ന് തോന്നിപോയി.
    Super
    സ്നേഹത്തോടെ
    ഭീം♥️

    1. താങ്ക്സ്, ഭീം

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിൽ നന്ദി…

      ടൈറ്റിലിന്റെ കാര്യം ചേട്ടൻ പറഞ്ഞത് ശരിയാണ്. ഞാനത്ര ശ്രദ്ധിച്ചില്ല…

  23. ഒരു കുഞ്ഞു കഥ..വളരെ ഭംഗിയാക്കി അവതരിപ്പിച്ചു.

    ഇനിയും എഴുതണം.
    നല്ല രസമുണ്ട് വായിക്കുവാൻ

    1. വലിയ സന്തോഷം ബ്രോ. താങ്ക് യൂ

  24. Nice humerous story. Waiting 4next part…… !

    1. Thank you deepak

      Thank you so much

  25. സൂപ്പർ സ്റ്റോറി……..
    അതിമനോഹരമായ അവതരണം……
    പെട്ടന്ന് തീർക്കേണ്ടായിരുന്നു…

    1. വലിയ സന്തോഷം ബ്രോ. താങ്ക്യൂ.

  26. തമ്പുരാൻ

    കൊള്ളാലോ സൂപ്പർ, കുറച്ചൂടെ പേജ് കൂട്ടായിരുന്നു. വായിച്ചു തീർന്നതറിഞ്ഞില്ല.
    അന്യായ ഫീൽ ആയിരിന്നു.

    1. നല്ല അഭിപ്രായത്തിനു വളരെ നന്ദി…..

  27. എന്താ ഇപ്പൊ പറയാ…
    ചില കഥകൾ വായിക്കുമ്പോൾ നമ്മൾ അതിൽ ലയിച്ചുപോകും..
    Thank you so much for giving a good story.!

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

  28. ബ്രോ അടിപൊളി
    ആസ്വദിച്ചു വായിച്ചു.

    1. താങ്ക് യൂ

  29. സൂപ്പർ,, നല്ല എഴുത്ത്…
    നല്ല വിവരണം.

    1. താങ്ക്സ്, anju

  30. കുറച്ചുകൂടി എഴുതാമായിരുന്നു. വായിച്ചു തീർന്നതറിഞ്ഞില്ല.
    തകർത്തു കളഞ്ഞു… അസാധ്യമായ എഴുത്ത്.. ഒരുപാട് ഇഷ്ടായി..

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

Leave a Reply to VAMPIRE Cancel reply

Your email address will not be published. Required fields are marked *