ഇന്ന് എന്ത് തന്നെ സംഭവിച്ചാലും എനിക്കു ചിലതൊക്കെ അറിയണം..വിനു മനസില്‍ ഉറപ്പിച്ചു….ജീവിതത്തില്‍ ഇങ്ങനെ പോയാല്‍ ശെരി ആകില്ല…ആയിഷയുടെ കൂടെ ഒരു ജോലി എല്ലാം സമ്പാദിച്ചു സുഖമായി കഴിയണം..ഒരു നിമിഷം അവന്‍റെ മനസില്‍ ആയിഷയുടെ മഖം മിന്നിമറഞ്ഞു…
അവന്‍റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി ഉണ്ടായി…അടുത്ത കാല്‍ എടുത്തു വച്ചത് അവന്‍ ആരോ പിറകില്‍ നിന്നും ചവിട്ടി വീഴ്ത്തിയ പോലെ നിലത്തേക്ക് വീണു,,,ഒരു നിമിഷം വിനുവിന്‍റെ സ്ഥലകാല ഭോധം പോയി…അവന്‍ വീണ്ടും കണ്ണുകള്‍ അടച്ചു തുറന്നു…ആരും തന്നെ തനിക്കരികിലായോ പിന്നിലോ ഇല്ല..പക്ഷെ പിന്നെ താനേ എങ്ങനെ ഞാന്‍ വീണു…പെട്ടന്നാണ് അവന്‍റെ മനസിലേക്ക് താന്‍ ആദ്യമായി കോളേജില്‍ വന്ന ദിവസം, ഇതുപ്പോലെ ഞാന്‍ ആരോ തള്ളി വീഴ്ത്തി വീണിരുന്നല്ലോ എന്ന് ഓര്‍മ വന്നത്..
വിനുവിന്‍റെ ഓര്‍മ്മകള്‍ ഒരു നിമിഷം ആ ദിവസത്തിലേക്ക് പാഞ്ഞുപ്പോയി…ശെരിയാണ് അന്നും താന്‍ അങ്ങനെ വീണിരുന്നു..മൃദുല മിസ്സിന്റെ മുന്നില്‍…അന്നു ..അന്നു പ്രിന്സോക്കെ ബാഗ് എടുത്ത സമയം എന്‍റെ അല്ലാത്ത ഒരു ബാഗുകൂടെ എടുത്തില്ലേ…അതിലെന്താണെന്നു താന്‍ ഇതുവരെ നോക്കിയില്ലലോ..
വിനുവിന് പെട്ടന്ന് തന്നെ ചാടി പിടഞ്ഞെനീട്ടു…വീണ്ടും ഹോസ്റ്റെലിലേക്ക് പോകാന്‍ തുനിഞ്ഞു..പെട്ടന്ന് ഒന്ന് നിന്നുക്കൊണ്ട് അവന്‍ ആലോചിച്ചു അങ്ങോട്ട് ഇപ്പോള്‍ പോയി അതെടുക്കണോ അതോ ആ അറയ്ക്കുള്ളില്‍ കയറണോ….ഒരു നിമിഷം അവന്‍റെ മനസില്‍ ശൂന്യത് നിറഞ്ഞു..പൊടുന്നനെ എങ്ങു നിന്നോ വലിയ ശബ്ദത്തോടെ ഒരു മയില്‍ അവിടെ പറന്നിറങ്ങി വന്നുക്കൊണ്ട് അവനെ തന്നെ നോക്കി,,
വിനുവിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം ആ കാഴ്ച കൊണ്ട് കിട്ടി…ആദ്യമായാണ് അത്രയടുത്തു അവന്‍ ഒരു മയിലിനെ കാണുന്നത്…ഒരു നിമിഷം അവന്‍ അതിനെ തന്നെ നോക്കി…ഒട്ടും ഭയമില്ലാതെ ആ മയില്‍ അവന്‍റെ അരികില്‍ തന്നെ നിന്നപ്പോള്‍ അതിന്‍റെ ആ ചെറു കണ്ണുകള്‍ എന്തൊക്കെയോ അവനോടു പറയുന്നതുപ്പോലെ അവനു തോന്നി…
ഹോസ്റ്റലില്‍ പോയാലോ എന്നുള്ള ചിന്ത വീണ്ടും മനസില്‍ വന്നു….പോകാം ആ ബാഗില്‍ എന്താണെന്ന് നോക്കാം,വിനു അതിനായി നടക്കാന്‍ തുനിഞ്ഞപ്പോള്‍ പക്ഷെ വഴി മുടക്കി കൊണ്ട് ആ മയില്‍ അവനു മുന്നില്‍ നിന്നു…അവന്‍ ആ മയിലിനെ തന്നെ സൂക്ഷിച്ചു നോക്കി….അത് തന്നോടെന്ത്ങ്കിലും പറയാന്‍ ശ്ര്മിക്കുവാണോ…
അവന്‍ വീണ്ടും സൂക്ഷ്മതയോടെ അതിനെ നോക്കി….വീണ്ടും ഹോസ്റ്റലില്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും ആ മയില്‍ തടയുന്നതുപ്പോലെ…അവന്‍ ചുമ്മാ ചിരിച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി..വിനുവിന് അത്ഭുതം കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി…ആകാശത്ത് നക്ഷത്രങ്ങള്‍ എല്ലാം ചുവന്ന നിറത്തിലാണ്..മാത്രമല്ല…അവയെല്ലാം ഒരു ദിശയില്‍ വരിവരിയായി നില്‍ക്കുന്നു….
Great story.. Please do post next part as soon as possible.. You have talent even to get published
അയച്ചു കൊടുത്തുട്ടുണ്ട് ബ്രോ… വാക്കുകൾക്കു നന്ദി
അടിപൊളി. ആകാംഷ ശരിക്കും കൂട്ടുന്ന എഴുത്ത്. ഒരുപാട് ഇഷ്ടമായി. ബാക്കി ഭാഗങ്ങൾ വേണം.
പിന്നെ വേറെ ഒരു കഥയും ഉണ്ടായിരുന്നില്ലേ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കല്യാണം കഴിച്ച കഥ. അത് തീർത്തോ?
വാക്കുകൾക്ക് ഒരുപാടു നന്ദി.. ആ കഥ തീർന്നില്ല… അതും ഉടനെ എഴുതി തുടങ്ങും..
ചില വായനാനുഭവങ്ങൾ നമ്മളെ ഏറെ നേരം ചിന്തിപ്പിക്കും. മനുഷ്യമനസ്സിന് ഭാവനയുടെ എത്ര സങ്കീർണമായ തലങ്ങളിലൂടെ സഞ്ചരിക്കാനാവും എന്നതിന്റെ ഒരു വലിയ ഉദാഹരണമാണ് ഈ ഒരൊറ്റ അധ്യായം. ഈ ഭാവന മുളപൊട്ടുന്ന ആ മനസ്സിന് എന്നോട് തോന്നിയ പ്രണയം ഈ ജന്മത്തിന്റെ ഏറ്റവും വലിയ ഭാഗ്യം. മറ്റേതൊരു വായനക്കാരെയും പോലെ ആകാംഷയുടെ മുൾമുനയിലാണ് ഞാനും. ആകെ ഒരു വ്യത്യാസമേ ഉള്ളു. കഥയുടെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നെന്നു നിങ്ങൾ എല്ലാവരും ഇവിടെ എഴുതുമ്പോൾ, എല്ലാ ദിവസവും അടുത്ത ഭാഗം എഴുതി തീർത്തോ എന്നു ചോദിച്ചു ഞാൻ പുറകെ നടക്കുവാ. ഒരു സൂചന പോലും തരില്ല കേട്ടോ. കഥ ആദ്യം വായിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവാറുണ്ട് എന്നുള്ളത് എടുത്തു പറയേണ്ടതാണ് അല്ലേ അച്ചു.
ഭാഗ്യം എന്റേതാണ് ഭദ്ര… നിന്നിൽ നിന്നിലെ സ്നേഹത്തിൽ അലിഞ്ഞു ചേരാൻ കഴിഞ്ഞത്… എനിക്ക് വേണ്ടി നീ എഴുതി തീർത്ത വാചകങ്ങൾക്കു മുൻപിൽ ഇത് വെറും കോറിയിടൽ മാത്രം… ഇന്നും നിന്റെ പല എഴുത്തും എനിക്ക് അപ്രാപ്യമാണ്… പിന്നെ കഥയുടെ കാര്യം അതിന്റെ തുടർച്ച എനിക്ക് പോലും അറിയില്ല… ഞാൻ ആദ്യമേ പറഞ്ഞില്ലെ എല്ലായിടത്തും ഞാൻ കഥ പാത്രങ്ങളെ ശൃഷ്ടിച്ചു പക്ഷെ ഇവിടെ അവരാണ് ഞാൻ എന്ന എഴുത്തുകാരനെ തിരഞ്ഞെടുത്തത്.. someone want to tell something to somebody…. അത്രമാത്രം എനിക്കറിയാം അതേന്നേക്കാൾ കൂടുതൽ നിനക്കും…
തന്റെ ഭാഗ്യം
adipoli
താങ്ക്സ്
അച്ചു ബ്രോ,
എന്താ ഇപ്പൊ പറയുക, വാക്കുകൾ കൊണ്ട് വിസ്മയം തീർത്തു. ഗംഭീരം, കാമവും ഫ്രിക്ഷനും നല്ല പോലെ ആസ്വദിച്ചു വായിച്ചു. ആ അറക്കുള്ളിലെ സംഭവഗങ്ങൾ ഞാൻ നേരിട്ട് അനുഭവിക്കുന്നത് പോലെ തോന്നി വിനുവിന് പകരം ഞാൻ ആണ് അതിൽ അകപ്പെട്ടിരിക്കുന്നത് എന്ന് തോന്നി.ഓരോ ഭാഗവും വായിച്ചു കഴിയുമ്പോൾ അടുത്ത ഭാഗം വായിക്കാൻ ആകാംഷയോടെയും കൊതിയോടെയും കാത്തിരിക്കുകയാണ്. അത്രമേൽ ഇഷ്ടപ്പെട്ടു ഓരോ ഭാഗവും വരിയും വാക്കുകളും എല്ലാം. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
നല്ല വാക്കുകൾ നല്ല ആളുകൾ പറയുമ്പോൾ വീണ്ടും വീണ്ടും അക്ഷരങ്ങളെ തേടി അലയാൻ മടി തോന്നാറില്ല… ഇതുപോലുള്ള നാല് വാക്കുകൾ മതി നല്ലൊരു കഥ ജനിക്കാൻ… നന്ദി ബ്രോ
അച്ചു ഭായി ആ ഫ്ളോവിൽ ഈ പാർട്ടും വായിച്ചു പേജ് തീരുന്നതു arijinilla.സൂപ്പർബ് Awesome. ????
വാക്കുകൾ ഒരുപാടു സന്തോഷിപ്പിക്കുന്നു… നന്ദി ബ്രോ
അക്ഷരലോകത്തെ മാന്ത്രികാ…എന്ത് എഴുതണം എന്നറിയില്ല…അങ്ങയുടെ എഴുത്തുകൾക്ക് മനസ്സിൽ ഓര്മകളുടെയും… വിസ്മയങ്ങളുടെയും ആശ്ചര്യങ്ങളുടെയും…നിഗൂഢതയുടെയും എല്ലാം പോറലുകൾ വരുത്താന് കഴിയുന്നുണ്ടെന്നും അത് അങ്ങനെ ഒന്നും മാഞ്ഞു പോവില്ല എന്നും ഉറപ്പാണ്….അങ്ങയുടെ കഥയിലെ കമ്പിക്ക് പോലും ഒരു ക്ലാസ് ഉണ്ട്…ഒരുപാട് ഇഷ്ടപെടുന്ന എഴുത്തുകാരന് ഒരുപാട് സ്നേഹം…
ഏറ്റവും കൂടുതൽ നമ്മൾ ഇഷ്ടപ്പെടുന്നവരുടെ അടുത്ത് നിന്നും ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ മറുപടികൾ എഴുതാൻ ഞാൻ അക്ഷരങ്ങൾക്കായി അലയുകയാണ്.. ഞാൻ എഴുതി തുടങ്ങും മുതൽ ഉണ്ട് ഈ പേരും അഭിപ്രായങ്ങളു… അർഹിക്കുന്നതല്ലങ്കിലും അക്ഷരലോകത്തെ മാന്ത്രികൻ എന്ന് എന്നെ വിളിച്ചതും താങ്കൾ തന്നെ… ഈ സപ്പോർട്ടിന് മുന്നിൽ ശിരസു നമിക്കുന്നു… ഒരുപാടു നന്ദി ബഗീര
കുരുതിമലക്കാവ് മുതൽക്കേ താങ്കളുടെ എഴുത്ത് ഇഷ്ടമാണ്..അതുകൊണ്ട് അഭിപ്രായങ്ങൾ എഴുതാൻ മടിക്കാറില്ല..എഴുതിയ എല്ലാ കഥയിലും പിടിച്ചിരുത്തി വായിപ്പിക്കുന്ന ഒരു മാന്ത്രികത ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു പേരിൽ വിളിച്ചു തുടങ്ങിയത്…എഴുതുന്ന എല്ലാ അഭിപ്രായങ്ങൾക്കും മുടങ്ങാതെ ഉള്ള താങ്കളുടെ മറുപടി പിന്നെയും അഭിപ്രായങ്ങൾ തുടരാൻ ഉള്ള കാരണമാണ്…ഒട്ടും വൈകാതെ തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു…എഴുത്തിലൂടെ തന്നെ പ്രിയസഖിയെ കണ്ടെത്തി എന്നറിഞ്ഞു..കഴിഞ്ഞ ഭാഗത്തിൽ എവിടെയോ ആശംസകൾ അറിയിച്ചിരുന്നു…അച്ചുവിനും ഭദ്രക്കും സ്നേഹ ഗർജനങ്ങളോടെ…
ബഗീര..