“പിന്നല്ലാതെ…ആളുകള്‍ ആരെങ്കിലും ആ വഴി തൃസന്ധ്യ കഴിഞ്ഞാല്‍ നടക്കോ…അതും ഈ വെള്ളിയാഴ്ച….ഞാനും നിങ്ങളുടെ ദൈര്യത്തില്‍ തന്നെ ആണ് മുന്നോട്ടു നടക്കുന്നത്….പിന്നെ കണ്ടില്ലേ ഈ താളിയോലകള്‍ അതിനെ അവള്‍ക്കു പേടിയാണ്…അതാണ് എന്‍റെ മറ്റൊരു ദൈര്യം”
“ഹോ സമാധാനമായി….വരുന്ന വഴിക്ക് പെട്ടുപോകുമോ എന്നാരുന്നു ശങ്ക…”
“അല്ല കുഞ്ഞിക്കണ്ണന്‍ നമ്പൂരി ഏത് ഇല്ലത്തെയാണ് എന്നാണു പറഞ്ഞത്?”
“അങ്ങ് മൂപ്പോട്ടൂര്‍ ഇല്ലത്തെ ….അറിയില്ല്യെ….പേരുകേട്ട ഇല്ലമാണ്…അവിടുത്തെ ഇളമുറക്കാരന്‍ ആണ് നാം…”
“പിന്നെ കേള്‍ക്കാണ്ടിരിക്കോ….മന്ത്രവാദികള്‍ ഒരുപാട് പെര്‍ ജനിച്ചു മരിച്ച ആ ഇല്ലം ഞങ്ങള്‍ അണിമംഗലക്കാര്‍ എങ്ങനെ മറക്കും…അവിടുത്തെ തിരുമേനി അല്ലെ ഇവിടുത്തെ എല്ലാ കര്‍മങ്ങളും ചെയ്യുന്നത്…”
“ഉവ …അതുക്കൊണ്ട് തന്നെ നാളെ തന്നെ മുഖം കാണിക്കണം എന്ന് പറഞ്ഞു കുറിമാനം വന്നാല്‍ വരാണ്ടിരിക്കാന്‍ ആകില്ലലോ”
“കുറിമാനമോ..ആരാ കുറിമാനം അയച്ചത് രാജാവു തിരുമാനസാണോ?”
“അല്ല …വലിയ കോയിത്തമ്പുരാന്‍….ഇന്നലെ വൈകിട്ടാണെ കുറിമാനം കിട്ടിയത്..നാളെ തന്നെ മുഖം കാണിക്കണം എന്ന് പറഞ്ഞുക്കൊണ്ട്…കാലത്തെ പുറപ്പെട്ടതാണ് അവിടുന്ന് പക്ഷെ ഇടയ്ക്കു ക്ഷാരത്തെ വാരസ്യാരുടെ വീട്ടില്‍ ഒന്ന് കയറേണ്ടി വന്നു..അതാ വൈകിയേ”
“ഈ ക്ഷാരത്തെ വാരസ്യാര്‍ എന്ന് പറയുമ്പോള്‍ നമ്മുടെ ദാക്ഷായണി തന്നെ അല്ലെ “
അത് ചോദിക്കുമ്പോള്‍ കേശവന്‍ നായരുടെ മുഖത്ത് വല്ലാത്തൊരു ചിരിയും നമ്പൂരിയുടെ മുഖം അല്‍പ്പം നാണം കൊണ്ടും ചുവന്നിരുന്നു..
“ഉവ ഉവ അത് തന്നെ”
വായിലെ വെറ്റില കോളാമ്പി തൊട്ടടുതെക്ക് നീട്ടി തുപ്പിക്കൊണ്ട് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു…രണ്ടുപ്പെരും ഉച്ചത്തില്‍ ചിരിച്ചപ്പോള്‍ വിനുവിനും കൊശവനും ചിരി അടക്കാന്‍ കഴിഞ്ഞില്ല…

BAKI EVIDE BRO
Adipoli feel bakki thaa Achu waiting….
part 8 eppo varum
അച്ചു bro….. ഏകദേശം രണ്ട് വര്‍ഷം മുമ്പ് ആണ് താങ്കൾ റീപ്ലേ ഇട്ടിരിക്കുന്നത്… അതെന്താ
ബ്രോ,അച്ച് ഒരു ഡോക്ടറാണ്…ഈ സമയത്ത് കഥയെഴുതി അത് പാർട്ടുകളായി സബ്മിറ്റ് ചെയ്യുക എന്നത്…ഈ സാഹചര്യത്തിൽ പോസിബിളല്ല..ഇതിൻ്റെ മാത്രമല്ല,മറ്റു രണ്ടു കഥകളുടെയും തുടർച്ചകൾ വരാനുണ്ട്…2020 ഫെബ്രുവരിയിൽ ഇതുപോലെ പോയിട്ട് വന്നത് 2021 മാർച്ചിലാണ്…അതും പുതിയൊരു കഥയുമായി…എന്ന് വന്നപ്പോൾ എല്ലാ കഥകളുടെയും തുടർച്ചയയുണ്ടാവുമെന്നാണ് പറഞ്ഞത്… ഇപ്പോഴത്തെ ഈ സാഹചര്യത്തിൻ്റെ സമ്മർദ്ധമൊന്ന് കുറഞ്ഞാൽ തീർച്ചയായും അച്ചുബ്രോ വരുമെന്ന്തന്നെ നമുക്ക് പ്രതീക്ഷിക്കാം..
കാരണം ഈ സൈറ്റിനോട് പുള്ളിക്ക് എന്തോ കമ്മിറ്റ്മെൻ്റ്സോക്കെയുണ്ട്…
*അച്ചു
അച്ചു പ്ലീസ് താങ്കളുടെ എല്ലാ കഥകളും എനിക്കിഷ്ടപ്പെട്ടു.. Oru അപാര ധൈര്യമാണ്.. ഇങ്ങളുടെ.. പ്ലീസ് ബാക്കി എല്ലാ കഥകളും പൂർത്തിയാക്കൂ.. ഞാനിപ്പഴാണ് ഇതെല്ലാം വായിക്കുന്നത്…
bro fiction ഏറ്റവും സൂപ്പര്‍ ആയി അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് അപാരമാണ് ഇത്രയും നല്ല ഒരു കഥ പകുതി ഭാഗം മാത്രം എഴുതി നിരത്തിയത് വളരേ മോശം ആയിപ്പോയി അതോ ഇതിന്റെ ബാകി സൈറ്റ് നിന്ന് പോയതാണോ
അച്ചു ചേട്ടോ..
7 ഭാഗവും വളരെ മനോഹരം ആയിരുന്നു. ഇന്നാണ് വായിച്ചത്. ഒരുപാട് ഇഷ്ടമായി..
ഇതുവരെ ആയിട്ടും മറ്റു കഥകൾ എഴുതിയിട്ടും ഇതിൻ്റെ അടുത്ത ഭാഗം കാണാത്തതിനാൽ വലിയ സങ്കടം ഉണ്ട്.
E comment കാണുന്നുവെങ്കിൽ pls write next part for us.
സ്നേഹം മാത്രം?