“ഈ സമയത്തിനു വേണ്ടി ആണ് കഴിഞ്ഞ കാലമത്രയും ഞാന്‍ കാത്തിരുന്നത്…ഇനി നിനക്ക് രക്ഷയില്ല”
“വീരഗജസിംഹ …എന്‍റെ വഴി മുടക്കാന്‍ നീ ആയില്ല….അതിനുള്ള മന്ത്ര ശക്തി നിനക്കില്ല…വഴി മാറ്…ഈ കൊട്ടാരം ഞാന്‍ മുച്ചൂടു മുടിക്കും എന്ന് പ്രതിക്ഞ്ഞ എടുത്തതാണ്…ആരൊക്കെ തടഞ്ഞാലും അത് ഞാന്‍ ചെയ്യും”
“ഇല്ല അവന്തിക നിനക്കതിനു കഴിയില്ല നിന്നോട് ക്രൂരത ചെയ്തവരെ നീ പണ്ടേ നശിപ്പിച്ചു കഴിഞ്ഞു..പക്ഷെ ഇനി ഒരു ജീവന്‍ കൂടെ നിനക്ക് നുള്ളി നോവിക്കാന്‍ ഞാന്‍ വിട്ടു തരില്ല..:”
“നിനക്കതിനു കഴിയില്ല”
“എനിക്കെ അതിനു കഴിയു”
വീണ്ടും കാറ്റ് ആഞ്ഞു വീശി…രാജാവ് വീഴാന്‍ പോയി പക്ഷെ പിടിച്ചു നിന്നുകൊണ്ട് അവളുടെ മുകളിലേക്ക് വെളുത്ത ഭസ്മം വാരിയെറിഞ്ഞു…അവന്തിക അലറി വിളിച്ചു..മന്ത്രിമാര്‍ ബോധ രഹിതരായി…തോഴി കൈയില്‍ കിട്ടിയ വസ്ത്രങ്ങളുമായി എങ്ങോ ഓടി മറഞ്ഞു ….രാജാവ് മന്ത്രങ്ങള്‍ ഉരുവിട്ടുക്കൊണ്ട് കൈയില്‍ ഉണ്ടായിരുന്ന പന്തം കൊളുത്തി…
അവന്തിക കാറ്റിന്‍റെ വേഗതിയില്‍ അവിടെ നിന്നും മറഞ്ഞു പോയി..രാജാവ് ആ പന്തം നിലത്തു കുത്തി വച്ചു കൊണ്ട് ചമ്രം പടിഞ്ഞിരുന്നു മന്ത്രങ്ങള്‍ ഉരുവിട്ടു..
കൈയില്‍ ഉണ്ടായിരുന്ന ഭാന്ധക്കെട്ടില്‍ നിന്നും കിണ്ടിയും വിളക്കും പൂക്കളും എടുത്തു അദ്ദേഹം അവിടം ഒരു കളമൊരുക്കി…ചുവന്ന പട്ടില്‍ പൊതിഞ്ഞ ഒരു ചിലങ്ക നിലത്തു വച്ചു…
“ഓം…ഹ്രീം…സ്പുര സ്പുര….പ്ര്സ്ഫുര്ര പ്രേസ്ഫുര ഘോര ഘോരതര താനുരൂപ “
മന്ത്രങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി….കാറ്റിന്റെ വേഗം കൂടി അന്തകാരം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി നിന്നു… വിളക്കു മാത്രം അണഞ്ഞില്ല….പന്തത്തിനു നേരെ എറിഞ്ഞ ഭസ്മത്തില്‍ ആ തീ കത്തി ജ്വലിച്ചു…
“അവന്തിക…എന്‍റെ മുന്നില്‍ വന്നാല്‍ നിനക്ക് ചെറിയ ശിക്ഷ കൊണ്ട് രക്ഷ നേടാം അതല്ല എന്‍റെ മുന്നില്‍ നീ ഒടിയന്റെ വേഷമണിഞ്ഞാല്‍ നിന്‍റെ ശിക്ഷ കഠിനമായിരിക്കും …എനിക്ക് മുന്നില്‍ വാ”
വീണ്ടും പന്തത്തിലേക്ക് ഭസ്മം വാരി എറിഞ്ഞു…ആ തീ വീണ്ടും ആളി കത്തി…മൂങ്ങ വീണ്ടും നീട്ടി കരഞ്ഞു…നാഗം ഫണം വിടര്‍ത്തി നിന്നു..നായ്ക്കള്‍ ഓരിയിട്ടു…പൊടുന്നനെ ഒരു ചെറു വെളിച്ചം അകലെ നിന്നും തളിഞ്ഞു വന്നു രാജാവിന്‍റെ മുന്നില്‍ നിന്നു..
“പൂര്‍ണരൂപത്തില്‍ വാ വന്നുകൊണ്ട് ഈ ചിലങ്കയില്‍ കയറു”
“ഇല്ല എനിക്കാകില്ല…എന്‍റെ പക അതവസാനിച്ചില്ല …എന്‍റെ പ്രണയം..എനിക്ക് നഷ്ട്ടമായത് എന്‍റെ പ്രണയമാണ് അതിനു എന്ത് ന്യായമാണ് നിനക്ക് പറയാനുള്ളത് വീരസിംഹാ..”
“നിനക്ക് നഷ്ട്ടപ്പെട്ടത് ഞാന്‍ തിരികെ തരാം പക്ഷെ എന്നെ നീ അനുസരിക്കുമെന്കില്‍ മാത്രം “
Adipoli feel bakki thaa Achu waiting….
part 8 eppo varum
അച്ചു bro….. ഏകദേശം രണ്ട് വര്‍ഷം മുമ്പ് ആണ് താങ്കൾ റീപ്ലേ ഇട്ടിരിക്കുന്നത്… അതെന്താ
ബ്രോ,അച്ച് ഒരു ഡോക്ടറാണ്…ഈ സമയത്ത് കഥയെഴുതി അത് പാർട്ടുകളായി സബ്മിറ്റ് ചെയ്യുക എന്നത്…ഈ സാഹചര്യത്തിൽ പോസിബിളല്ല..ഇതിൻ്റെ മാത്രമല്ല,മറ്റു രണ്ടു കഥകളുടെയും തുടർച്ചകൾ വരാനുണ്ട്…2020 ഫെബ്രുവരിയിൽ ഇതുപോലെ പോയിട്ട് വന്നത് 2021 മാർച്ചിലാണ്…അതും പുതിയൊരു കഥയുമായി…എന്ന് വന്നപ്പോൾ എല്ലാ കഥകളുടെയും തുടർച്ചയയുണ്ടാവുമെന്നാണ് പറഞ്ഞത്… ഇപ്പോഴത്തെ ഈ സാഹചര്യത്തിൻ്റെ സമ്മർദ്ധമൊന്ന് കുറഞ്ഞാൽ തീർച്ചയായും അച്ചുബ്രോ വരുമെന്ന്തന്നെ നമുക്ക് പ്രതീക്ഷിക്കാം..
കാരണം ഈ സൈറ്റിനോട് പുള്ളിക്ക് എന്തോ കമ്മിറ്റ്മെൻ്റ്സോക്കെയുണ്ട്…
*അച്ചു
അച്ചു പ്ലീസ് താങ്കളുടെ എല്ലാ കഥകളും എനിക്കിഷ്ടപ്പെട്ടു.. Oru അപാര ധൈര്യമാണ്.. ഇങ്ങളുടെ.. പ്ലീസ് ബാക്കി എല്ലാ കഥകളും പൂർത്തിയാക്കൂ.. ഞാനിപ്പഴാണ് ഇതെല്ലാം വായിക്കുന്നത്…
bro fiction ഏറ്റവും സൂപ്പര്‍ ആയി അവതരിപ്പിക്കുന്ന താങ്കളുടെ കഴിവ് അപാരമാണ് ഇത്രയും നല്ല ഒരു കഥ പകുതി ഭാഗം മാത്രം എഴുതി നിരത്തിയത് വളരേ മോശം ആയിപ്പോയി അതോ ഇതിന്റെ ബാകി സൈറ്റ് നിന്ന് പോയതാണോ
അച്ചു ചേട്ടോ..
7 ഭാഗവും വളരെ മനോഹരം ആയിരുന്നു. ഇന്നാണ് വായിച്ചത്. ഒരുപാട് ഇഷ്ടമായി..
ഇതുവരെ ആയിട്ടും മറ്റു കഥകൾ എഴുതിയിട്ടും ഇതിൻ്റെ അടുത്ത ഭാഗം കാണാത്തതിനാൽ വലിയ സങ്കടം ഉണ്ട്.
E comment കാണുന്നുവെങ്കിൽ pls write next part for us.
സ്നേഹം മാത്രം?