കഷ്ട്ടപ്പെടുന്നവരെ സഹായിക്കാന്‍ എന്നും ഹരിക്ക് സന്തോഷമേ ഉള്ളു..ഹരി പുസ്തകങ്ങള്‍ മറിച്ചു ബുക്കിലേക്ക് എന്തെല്ലാമോ എഴുതി കൊണ്ടിരുന്നു..അവനു വളരെ പരിചിതമായ ഗന്ധം അവന്‍റെ നാസികക്കരികില്‍ വന്നെത്തി..അവന്‍ തിരിഞ്ഞു നോക്കി..അവന്‍റെ ഊഹം തെറ്റിയില്ല…അഞ്ജലി..
“താന്‍ ഈ അവര്‍ ക്ലാസില്‍ കയറിയില്ലേ”
“ഇല്ല”
“എന്തെ”
“ഒന്നുമില്ല”
“ദെ അഞ്ജലി ഞാന്‍ നൂറു തവണ പറഞ്ഞിട്ടുണ്ട് എന്‍റെ പുറകെ ഇങ്ങനെ ക്ലാസും സ്കിപ്പ് ചെയ്തു നടക്കരുത് എന്ന്…തന്നെ വീട്ടുക്കാര്‍ പഠിക്കാന്‍ തന്നെ അല്ലെ ഇങ്ങോട്ടയച്ചത്”
“അതെ”
“എന്നിട്ട് താന്‍ കാണിക്കുന്നതോ”
‘അതിപ്പോള്‍ ഹരിയും കയറിയോ ഇല്ലാലോ “
“എന്നെ നോക്കി നില്‍ക്കുന്നതെന്തിനാ നീ”
“പിന്നെ ഞാന്‍ ഈ ലോകത്ത് ആറെ നോക്കാന്‍ ആണ് ഹരി…”
“അഞ്ജലി..നീ പോകാന്‍ നോക്കു”
ഹരി പുസ്തകങ്ങള്‍ മടക്കി അവിടെ നിന്നും എണീറ്റ് പുറത്തേക്ക് പോകാന്‍ ഭാവിച്ചു..
“അയ്യോ വേണ്ട വേണ്ട .,,നീ അവിടെ ഇരുന്നു പഠിച്ചോ..ഞാന്‍ പൊക്കോളാ..പക്ഷെ ഇപ്പൊ പോകുന്നു എന്ന് കരുതി നീ അങ്ങ് രക്ഷപ്പെട്ടു എന്ന് കരുതണ്ട…ഞാന്‍ നിന്നെ കൊണ്ടേ പോകു ഹരി”
“നിനക്ക് വട്ടാണ്”
“അതെ വട്ടാണ്..നിന്നോടുള്ള സ്നേഹം കൊണ്ട് ഉണ്ടായ വട്ടു..പക്ഷെ ഹരി ആ വട്ടു എനിക്ക് എന്തിഷ്ട്ടമാണെന്നോ…നിന്നെ പ്രണയിച്ചു നിന്‍റെ കൂടെ ജീവിച്ചു ഒരു അഞ്ചാറു കുട്ടികളുടെ അമ്മയായി അമ്മൂമ്മയായി അങ്ങനെ അങ്ങെന ജീവിക്കണം…അവസാനം ഈ മടിയില്‍ കിടന്നു മരിക്കണം”
“ഹാ ഇത് മുഴുത്ത വട്ടാണ്…ന്‍റെ പോന്നു കൊച്ചെ”
“ഹോ…എന്തോ,,,”
“അയ്യട…നിനക്ക് നല്ല കശുണ്ടല്ലോ വീട്ടില്‍, കോഴ്സ് കഴിഞ്ഞു സ്വന്തമായി ഒരു ഹോസ്പിറ്റല്‍ ഹാ സ്വന്തമായി ഹോസ്പിറ്റല്‍ ഉണ്ടല്ലോ അല്ലെ..അവിടെ നല്ലൊരു ഡോക്ടര്‍ ആയി നിന്നെ പോലെ ഉള്ള ഏതേലും കാശുള്ള ഒരു ഡോക്റ്ററെ കെട്ടി അങ്ങ് ജീവിച്ചാല്‍ പോരെ”
“പോര…ഡോക്ടര്‍ ആകാം…ഹോസ്പിറ്റല്‍ പോകാം ഒക്കെ ചെയ്യാം പക്ഷെ കെട്ടുന്നത് നിന്നെ മാത്രമേ ഉള്ളു”
“ഉവ നീ കുറെ ഞ്ഞോട്ടും..അതെങ്ങനെ അഴിച്ചു വിട്ടിരിക്കുവല്ലേ”
“അതെ അഴിച്ചു വിട്ടിരിക്കുകയാണ്..നിന്നെ കേട്ടികൊണ്ടുവരാതെ വീട്ടിലേക്കു കയറ്റില്ലെന്ന അച്ഛന്‍ പറഞ്ഞെക്കുന്നെ..ഞാന്‍ പിന്നെ എന്ത് ചെയ്യാനാ ഹരി..നീ തന്നെ പറ”
ഒരു കള്ള ചിരിയും ചിരിച്ചു കൊണ്ട് കൈ പിന്നിലേക്ക് കെട്ടി പതിയെ വശം ചരിഞ്ഞു നിന്നു ആടികൊണ്ട് അഞ്ജലി ഹര്യെ നോക്കി പറഞ്ഞു.
“ഹും ബെസ്റ്റ് തന്ത,,പറഞ്ഞിട്ട് കാര്യമില്ല..പിന്നെ എന്‍റെ പിറകെ നടന്നിട്ട് ഒരു കാര്യവുമില്ല..നിന്നെ ഞാന്‍ എന്നായാലും കെട്ടാനും പോകുന്നില്ല…നിന്‍റെ മനസില്‍ ഉള്ളപ്പോലെ കാശുക്കാരി പെണ്ണുങ്ങളെ കണ്ടു കൂടെ നടന്നു ഒലിപ്പിക്കാന്‍ എന്നെ കിട്ടുകയും ഇല്ല”
അത് പറഞ്ഞപ്പോള്‍ അഞ്ജലിയുടെ മുഖം സങ്കടത്തിലായി..
കരയിപ്പിക്കല്ലേ മുത്തേ ഹാപ്പി എൻഡിങ് കൊടുക്കാനേ
എന്റെ പൊന്ന് അച്ചുവെ ആദ്യഭാഗത്തിലെ പോലെ കരയിപ്പിക്കല്ലേ പ്ളീസ്..ഇതിനും ഒരു feelgood ending പ്രതീക്ഷിക്കുന്നു
ബ്രോ കഥ നന്നായിട്ടുണ്ട്. ഈ ആഴ്ച ഇതിൻറെ ബാക്കി ഭാഗം വരുമോ????
Fine.
താങ്ക്സ്
അഞ്ജലി തീർത്ഥം kambikatheyekalum vera entho oru feel
ഒരുപാട് സന്തോഷം ബ്രോ
Thudakam super anu bro, kathirikunnu adutha bagathinayi
ഉടനെ വരും bro… താങ്ക്സ്
വളരെ നല്ല തുടക്കം….തുടരുക…
നന്ദി ബ്രോ
അച്ചപ്പം,
നീ വീണ്ടും വന്നു അല്ലെ….. ഏവിടെടാ ചുടലക്കാവ്……മച്ചു… ഒരു അഞ്ജലി തീർത്ഥം വായിപ്പിച്ചു കരയിപ്പിച്ചു നിനക്ക് മതിയായില്ലലെ…. ഇതിൽ എങ്ങാനും കരയിപ്പിച്ച….. അപ്പൊ തുടക്കം കളർ ആയിട്ടുണ്ട്…. ബാക്കിക്ക് കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
രാജനുണയാ…
ചുടലക്കാവ് വരും… അതിൽ നിന്നും അൽപ്പം മൂഡ് പോയി ഇരിക്കയാണ്.. ഹൊറർ കൈകാരും ചെയുന്ന ആൾക്ക് ഞാൻ അത് പറഞ്ഞു താരണ്ടല്ലോ… ഈ തവണ കരയിപ്പിക്കാതിരിക്കൻ മാക്സിമം ശ്രമിക്കാം… നന്ദി ബ്രോ
അച്ചു രാജ്