അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax 2] 780

അവസാനം എനിക്ക് ഒരു തുകയെ പിഴയായി അടച്ചാൽ മതി എന്നും, ആ രണ്ട് പേരുടെ ഇന്നുവരെയുള്ള ഹോസ്പിറ്റല്‍ ചിലവും ഏറ്റെടുക്കണം എന്നും തീര്‍പ്പായി. എന്നാല്‍ ആ അഞ്ച് പേരെ ചോദ്യം ചെയ്യാനും, അവരുമായി ബന്ധപ്പെട്ടിരിക്കുന്ന ഏതെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെങ്കിൽ അതിനെ ചികഞ്ഞ് പുറത്ത്‌ കൊണ്ടുവന്നതിനു ശേഷം അവരെ പിന്നെയും കോര്‍ട്ടിൽ ഹാജരാക്കിയ ശേഷം ഫൈനല്‍ തീര്‍പ്പ് ഉണ്ടാവുമെന്ന് വിധിയായി. അതുവരെ ജയിലില്‍ തന്നെ അവര്‍ക്ക് കഴിയണം.

ഒടുവില്‍ എന്റെ പിഴയും ആശുപത്രി ചിലവും എല്ലാം രാകേഷ് ക്ലിയർ ചെയ്തു. അവസാനം എല്ലാം കഴിഞ്ഞ് മൂന്നരയോടെ ഞങ്ങൾ പുറത്തേക്ക്‌ വന്നു.

ബഷീര്‍ മാമയും അയാളുടെ മോനും എന്നോട് അല്‍പ്പനേരം സംസാരിച്ചിട്ട് പോയി. ഹരിദാസ് ചേട്ടനും കാര്യങ്ങൾ ചോദിച്ചു. ഞാൻ ചിലതൊക്കെ പറഞ്ഞു. കുറെ കഴിഞ്ഞ് അയാളും ആശ്വാസത്തോടെ പോയി.

അവസാനം അഞ്ചന, നെഷിധ, മറിയ, രാകേഷ് പിന്നേ ഞാനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

പേടിച്ചു പോയത് പോലെ നെഷിധ എന്നെ മുറുകെ കെട്ടിപിടിച്ചു വച്ചിരുന്നു, അവള്‍ കരയുന്നുമുണ്ടായിരുന്നു. അവളുടെ കാതില്‍ ആശ്വാസ വാക്കുകൾ പറഞ്ഞപ്പോ അവളുടെ പിടി അല്‍പ്പം അയഞ്ഞു.

അഞ്ചന എന്റെ അടുത്തു വന്നിട്ട് വെറുതെ നിന്നു. മുഖത്ത് ആശ്വാസം ഉണ്ടായിരുന്നുവെങ്കിലും ചെറിയൊരു ദുഃഖവും ആ കണ്ണുകളില്‍ നിഴല്‍ പോലെ നിന്നത് ഞാൻ കണ്ടു.

എല്ലാം സംഭവിച്ചതിന്റെ ഷോക്കും, എത്ര ചെറ്റയാണെങ്കിലും ഭർത്താവിന്റെ കാര്യങ്ങളൊക്കെ ഓര്‍ത്തും ടെൻഷനും വിഷമവും ഒക്കെ അവള്‍ക്ക് ഉണ്ടായിരുന്നത് ഞാൻ മനസ്സിലാക്കി.

രാകേഷും എന്റെ ചുമലില്‍ പിടിച്ചു കൊണ്ട്‌ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ് ചെയ്തത്.

മറിയ ആശ്വാസത്തോടെ പുഞ്ചിരിച്ച ശേഷം എന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു, “ഞാനും അഞ്ചനയും എന്റെ വില്ലയിൽ പോകുന്നു. നിങ്ങളും അങ്ങോട്ട് വന്നാൽ മതി. തല്‍കാലം നമുക്ക് അവിടെ ഒരുമിച്ച് കഴിയാം.” അതും പറഞ്ഞ്‌ എന്റെ കയ്യിലെ പിടിത്തം വിട്ടിട്ട് മറിയ അഞ്ചനയേയും കൂട്ടി പോയി.

എന്റെ വണ്ടിയെ രാകേഷ് കൊണ്ടു വന്നിരുന്നു. നെഷിധ എന്റെ കൈ പിടിച്ചു കൊണ്ട്‌ എന്നെ ബാക് സീറ്റില്‍ കൊണ്ടിരുത്തി. അവളും എന്റെ കൂടെ പുറകില്‍ കേറി, എന്നെ കെട്ടിപിടിച്ചിട്ട് എന്റെ തോളില്‍ തലയും ചാരിയിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *