അഞ്ചന ചേച്ചി 6 [Eros – God of Lust] [Climax 2] 780

‘എന്റെ സമ്മതം പോലും ചോദിക്കാതെ നിങ്ങൾ നടത്തിത്തന്ന വിവാഹം ഇങ്ങനെ ആയി. നിങ്ങളുടെ മരുമകന്‍ എന്നെ ഒരു വേശ്യയായി മാറ്റാൻ ഒത്തിരി പ്രയത്നിച്ചു… അതൊക്കെ ന്യൂസിൽ കണ്ടില്ലേ?” അഞ്ചന കലിയിളകി തുള്ളി. “അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അടുത്ത നിമിഷം എന്റെ ജീവനെ ഞാൻ ഒടുക്കുമായിരുന്നു.’

‘മോളെ—’ അഞ്ചനയുടെ അച്ഛനും അമ്മയും ഒരേ സമയത്ത്‌ എന്തോ പറയാൻ ശ്രമിച്ചു.

‘നിങ്ങൾ ഒന്നും പറയേണ്ട, ആദ്യം എനിക്ക് പറയുന്നുള്ളത് മുഴുവനും അമ്മയും പപ്പയും കേള്‍ക്ക്..’ അവൾ ദേഷ്യത്തില്‍ പറഞ്ഞതും അപ്പുറത്ത് ശബ്ദം നിലച്ചു.

‘പ്രഷോബ് ചേട്ടന്റെ കൂടെ എനിക്ക് നരക ജീവിതം ആയിരുന്നു. വിവാഹം കഴിഞ്ഞ ദിവസം തൊട്ടേ മാനസികമായും ശാരീരികമായും വേദന മാത്രമാണ് ലഭിച്ചത്. സ്നേഹം എന്തെന്ന് പോലും ഞാൻ അറിഞ്ഞിരുന്നില്ല. സ്വതന്ത്രം എന്തെന്ന് അറിയില്ലായിരുന്നു. നിങ്ങള്‍ക്ക് വേണ്ടിയും നാട്ടുകാരെ പേടിച്ചും ആണ് എന്റെ ജീവിതത്തെ ഞാൻ സ്വയം നശിപ്പിച്ച് കൊണ്ടിരുന്നത്. പക്ഷേ ഇപ്പൊ ആരെയും എനിക്ക് പേടിയില്ല. എനിക്ക് നന്നായി ജീവിക്കണമെങ്കില്‍ ഞാന്‍തന്നെ മുന്‍കൈ എടുക്കണം, അത് ഞാൻ എടുത്തും കഴിഞ്ഞു. എന്റെ വിക്രം ഒഴികെ, ഇനി ആരെന്തു പറഞ്ഞാലും എനിക്ക് ഒന്നുമില്ല. അതുകൊണ്ട്‌ നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ വിവാഹം നടക്കും. നിങ്ങൾ സമ്മതിച്ചാല്‍ ഞാൻ എപ്പോഴും നിങ്ങള്‍ക്ക് മകളായി ഉണ്ടാവും. ഞാൻ നന്നായി ജീവിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ട്ടം ഇല്ലെങ്കില്‍, എനിക്ക് നിങ്ങളെ ആവശ്യമില്ല. ഇനി എന്തു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.’ അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

ഒരു മണിക്കൂര്‍ കഴിഞ്ഞ് എന്റെ അമ്മ പിന്നെയും വിളിച്ചു. അഞ്ചനയുടെ വീട്ടുകാര്‍ക്കും സമ്മതം ആണെന്ന് പറഞ്ഞതും ഞങ്ങൾ നാല് പേരും സന്തോഷിച്ചു.

‘ചേച്ചി ഇത്ര ബോള്‍ഡ് ആയി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.’ രാകേഷ് അല്‍ഭുതപ്പെട്ടു.

‘ഇനിയെങ്കിലും ബോള്‍ഡ് ആയില്ലെങ്കിൽ എനിക്ക് എന്റെ വിക്രമിനെ നഷ്ടപ്പെടും. അവനെ നഷ്ടപ്പെടുത്തി കൊണ്ട്‌ എനിക്ക് സ്വര്‍ഗത്തില്‍ പോലും പ്രവേശിക്കേണ്ട.’ സോഫയിൽ എന്നോട് ചേര്‍ന്നിരുന്നു കൊണ്ട്‌ അവള്‍ പറഞ്ഞു.

അന്നേരം എനിക്ക് തോന്നിയ അഭിമാനവും സന്തോഷത്തിനും അതിരില്ലായിരുന്നു. വറ്റാത്ത ഉറവ പോലെ എന്റെ ഉള്ളില്‍ നിന്നും അവളോടുള്ള സ്നേഹം പ്രവഹിച്ചു കൊണ്ടിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *