അഞ്ചന ചേച്ചി 1 [Eros – God of Lust] 845

 

“ഓഹ്, ഞാന്‍ മറന്നു. ഇപ്പൊ ചെയ്തു തരാം.” ഉത്സാഹമില്ലാതെ ഞാൻ പറഞ്ഞു.

 

എന്റെ നിരുത്സാഹം ശ്രദ്ധിച്ച മറിയ ചോദ്യ ഭാവത്തില്‍ പുരികമുയർത്തി.

 

ഒന്നുമില്ലെന്ന് ചുമല്‍ കുലുക്കി കാണിച്ച ഞാൻ  ടേബിളില്‍ നിരത്തി വച്ചിരുന്ന എല്ലാ  ചെക്കും പരിശോധിച്ച ശേഷം ഞാൻ ഒപ്പിട്ടു കൊടുത്തു.

 

അതെല്ലാം കളക്റ്റ് ചെയ്ത ശേഷം മറിയ ഓഫീസ് ബോയ്നെ വിളിച്ച് അതിനെ അക്കൗണ്ട്സിൽ കൊടുക്കാൻ ഏല്പിച്ചു.

 

ഓഫീസ് ബോയ് പോയ ശേഷം അവള്‍ ചോദിച്ചു, “സർ, മീറ്റിംഗിന് വേണ്ടി എത്ര മണിക്കാണ് ഇവിടെ നിന്ന് നമ്മൾ ഇറങ്ങേണ്ടത്?”

 

“8:15ന് നമുക്കിറങ്ങാം, മറിയ. 35 മിനിറ്റ് ട്രാവല്‍ ചെയ്യേണ്ടതുണ്ട്.” ഞാൻ അറിയിച്ചു.

 

“ഇനിയും 20 മിനിറ്റ് സമയമുണ്ടല്ലൊ, അപ്പോ ഫാബ്രികേഷൻ യാര്‍ഡിലേക്ക് നമുക്ക് പോയാലോ?” മറിയ ചോദിച്ചതും ഞാൻ സമ്മതിച്ചു.

 

“മറിയ ഇവിടെ വെയിറ്റ് ചെയ്താൽ മതി, ഞാൻ പോയിട്ട് വരാം.”

 

“ശരി സർ.” എന്റെ തീരുമാനം ഇഷ്ട്ടപ്പെടാത്ത പോലെ മറിയ മുഖം ചുളിച്ചു.

 

എന്റെ കാറിൽ 3 മിനിറ്റ് കൊണ്ട്‌ ഞാൻ യാര്‍ഡ് ഓഫീസിൽ എത്തി. എന്നെ കണ്ടതും യാര്‍ഡ് മാനേജർ, റിസ്വാൻ, എഴുനേറ്റ് വിഷ് ചെയ്തു.

 

“ഇവിടെ ഇരിക്കൂ സർ.” ഓഫിസിലെ അയാളുടെ കസേരയെ ചൂണ്ടി കാണിച്ചു കൊണ്ട്‌ റിസ്വാൻ പറഞ്ഞതും ഞാൻ നിരസിച്ചു.

 

“ഇത്ര വേഗം ആ സ്ഥാനം മടുത്തോ, റിസ്വാൻ?” ഗൗരവത്തിൽ ആ പാക്കിസ്ഥാനിയോട് ചോദിച്ചു കൊണ്ട്‌ ഞാൻ അയാള്‍ക്ക് എതിരെയുള്ള കസേരയില്‍ ഇരുന്നു.

 

“ഇല്ല സർ!” അവന്‍ അല്‍പ്പം ടെൻഷനിൽ പറഞ്ഞിട്ട് മെല്ലെ ഇരുന്നു.

 

“ശരി, പറയൂ റിസ്വാൻ, എന്തൊക്കെയാണ് നിങ്ങള്‍ക്ക് പറയാനുള്ളത്?”

 

“സർ, സർ ആവശ്യപ്പെട്ട പോലെ ഞാൻ എല്ലാം പരിശോധിച്ചു. യാര്‍ഡ് ജോലിക്കാരെ ഓരോ സെക്ഷനില്‍ വിട്ട് എല്ലാത്തിന്റെയും ഡീറ്റെയിൽസ് എടുത്തിട്ടുണ്ട്.

നമ്മുടെ സിസ്റ്റത്തിലെ സ്റ്റോറേജ് ഡീറ്റെയിൽസും യഥാര്‍ത്ഥ ഡീറ്റെയിൽസും തമ്മില്‍ മാച്ച് ആവുന്നില്ല, സിസ്റ്റത്തിൽ കാണിക്കുന്ന ഒരുപാട്‌ സാധനങ്ങൾ യാര്‍ഡിൽ ഇല്ല. അതുകൊണ്ട്‌ സിസ്റ്റത്തിലെ ഡീറ്റെയിൽസ് അടിസ്ഥാനമാക്കി പുതിയ പ്രോജക്റ്റിന് മെറ്റീരിയൽ എസ്റ്റിമേറ്റ് ചെയ്യാൻ കഴിയില്ല, സർ.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *