അതിനുശേഷം ബോസ്സ് വളച്ചുകെട്ടില്ലാതെ നേരിട്ട് ചോദിച്ചു, “കൂടെ വന്ന ആ സുന്ദരി ആരാ?”
സാറിനു ഇപ്പോൾ ഏകദേശം കാര്യങ്ങൾ പിടികിട്ടി. സന്തോഷിന്റെ മുഖം ഒന്ന് ചുളുങ്ങി.
“അത് നാട്ടിൽ നിന്നും…. സാർ… കാൽക്കട്ട വന്നപ്പോൾ….”
“ആഹാ.. മനസ്സിലായി..”
“എന്താ അവളുടെ പേര്?”
സാർ, “അഞ്ജന”അടുത്ത ചോദ്യത്തിനായി കാത് കൂർപ്പിച്ചു നിന്നു.
“തനിക്കു അറിയാമല്ലോ മറ്റന്നാൾ നമ്മടെ കമ്പനിയുടെ ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന്. വിദേശികൾ അണിനിരക്കുന്ന ആ പരിപാടി നമുക്ക് കളർ ആക്കണ്ടേ.”
“അതെ സാർ തീർച്ചയായും””നമ്മുടെ കമ്പനിയുടെ വളർച്ചയും പിന്നെ നമ്മുടെ ക്യാൻവാസിങ്ങും എല്ലാത്തിനെയും ഡിപെൻഡ് ചെയ്തിരിക്കും അവരുടെ പ്രതികരണം.”
“സാർ ഇതൊക്കെ എനിക്ക് അറിയില്ലേ, എന്താണ് സാർ പറഞ്ഞു വരുന്നത്.”
“എടൊ.. അവരെ എത്രത്തോളം സന്തോഷിപ്പിക്കാൻ പറ്റുമോ അത്രത്തോളം നമ്മുടെ വിജയമാണ്. എല്ലാ ദിവസവും രാത്രി പാർട്ടിയും ഉണ്ട്.”
“അവർ കൂടുതലും വിദേശികളുമാണ്. അവരുടെ ഇൻവെസ്റ്റ്മെന്റ് മതി കമ്പനിക്ക് മുന്നോട്ടു പോകാൻ. അവരെ ആനന്ധിപ്പിക്കാൻ മദ്യം മാത്രം പോരാ.”
സാർ, “പിന്നെ?”
“ഒരു ഉഗ്രൻ ബെല്ലി ഡാൻസ് വേണം.”
“അതിനു സ്ഥിരമായി കളിക്കുന്ന പെൺകുട്ടികൾ ഉണ്ടല്ലോ. പിന്നെ സാർ വിചാരിച്ചാൽ കിട്ടാത്തതാണോ ഇനി.”
“ഹ്മ്മ്മ, പക്ഷെ ഇപ്പോൾ താൻ വിചാരിച്ചാൽ നടക്കു.”
സന്തോഷ് ഒന്നൂടെ ആശയക്കുഴപ്പത്തിലായി.
“തന്റെ കൂടെ വന്ന ആ സുന്ദരിയെ ഇങ്ങു തരുമോ?”
സാറിന്റെ മനസ്സ് ഒന്ന് പിടഞ്ഞു.
“അയാൾ തുടർന്ന്, “മറ്റൊന്നുമല്ല അവരെ സന്തോഷിപ്പിക്കാൻ ഒരു രാത്രിയിലെ ഡാൻസ്. അത്രേയുള്ളൂ.”
“സാർ, അത് നടക്കില്ല. അവളെ വിട്ടുതരാൻ പറ്റില്ല.”
“എങ്കിൽ പിന്നെ തന്നെ പോലെയുള്ള ഒരു കിളവനെ ഈ കമ്പനിയിൽ വെച്ച് പൊറുപ്പിക്കണോ എന്ന് ഞാൻ തീരുമാനിക്കും.”
“സാർ…”

bro എവിടേ ആയിരുന്നു ഇത്രനാളും കിടുക്കി.next part page കൂട്ടാമോ