കൂടെ ബോസ്സിനെയും പരിചയപ്പെട്ടു.
അയാൾ ചോദിച്ചു, “നൃത്തം പഠിച്ചിട്ടുണ്ടോ?”
അഞ്ജന, “ക്ലാസിക്കൽ ഡാൻസ് കുറച്ചു. അതും വളരെ പണ്ട്.”
ബോസ്, “അത് സാരമില്ല. എന്തായാലും നല്ല താളം കാണുമല്ലോ.”
ചേച്ചി പുഞ്ചിരിച്ചു.
ബോസ്, “എന്റെ പി.എ കൂടെയുണ്ട്. അയാളെ ഞാൻ അഞ്ജനയുടെ കൂടെ അയക്കാം. ഒരു മലയാളിയാണ്. ഞങ്ങടെ റിസോർട്ടിന്റെ അടുത്ത് ഒരു വീടുണ്ട് അങ്ങോട്ട് കൊണ്ടുപോകും.”
ചേച്ചിയുടെ മുഖത്ത് ഒരു ആത്മവിശ്വാസകുറവ് അയാൾ കണ്ടു.
“പേടിക്കണ്ട, അവിടെ പ്രാക്ടീസ് തരും. അതിനു ആളുണ്ട്.”
ഇനി സംസാരിച്ചു നിന്നാൽ വൈകും എന്ന് മനസ്സിലാക്കി ഒരു കാറിൽ ചേച്ചിയെയും അയാളുടെ പിഎയുമായി അങ്ങോട്ടേക്ക് അയച്ചു.
റിസോർട്ടിനടുത്തുള്ള വീട്ടിൽ വന്നിറങ്ങി. എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞുകിടക്കുന്ന വീട് പോലെ തോന്നി.
ഇതാ ചേച്ചിയെ ആ മുറിക്കുള്ളിലേക്ക് എത്തിച്ചു. അവിടെ മറ്റൊരു സ്ത്രീ അകത്തു നിന്നിരുന്നത് ഇവരെ കണ്ടതും പുറത്തേക്കു ഇറങ്ങി. അത് മറ്റാരുമല്ല ബെല്ലി ഡാൻസ് മാസ്റ്റർ തന്നെ. കൂടെയുണ്ടായിരുന്ന ആൾ എന്തൊക്കെയോ ഹിന്ദിയിൽ അവരോടു സംസാരിച്ചു. മാറ്റനാളത്തെ ബെല്ലി ഡാൻസിനുള്ള പെൺകുട്ടിയാണെന്നു കേട്ടതും അവർക്കു എന്തോ വലിയ സന്തോഷമായി.
അപ്പോഴാണ് ചേച്ചിയും അറിഞ്ഞത്. ഒന്ന് ഞെട്ടി.
“എന്ത് ബെല്ലി ഡാൻസ്, എനിക്കറിയില്ല.”
അയാൾ, “അതിനല്ലേ ഇവർ. രണ്ടു ദിവസം സമയമുണ്ട്. മനസ്സുവെച്ചാൽ എന്താണ് നടക്കാത്തെ.”
ചേച്ചി, “ഇല്ല, അത്തരത്തിൽ അഴിഞ്ഞാടാൻ ഒന്നും എനിക്ക് പറ്റില്ല.”

bro എവിടേ ആയിരുന്നു ഇത്രനാളും കിടുക്കി.next part page കൂട്ടാമോ